For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കായംകുളം കൊച്ചുണ്ണിയില്‍ കേരളം കാത്തിരിക്കുന്ന രഹസ്യമുണ്ട്! വെളിപ്പെടുത്തലുമായി അണിയറ പ്രവര്‍ത്തകര്‍

  |
  പുതിയ വിശേഷങ്ങളിങ്ങനെ | filmibeat Malayalam

  മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

  കായംകുളം കൊച്ചുണ്ണി മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ഒരു മോഷ്ടാവാണെന്ന് മാത്രമേ പലര്‍ക്കും അറിയുകയുള്ളു. എന്നാല്‍ പണക്കാരുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച് പാവങ്ങള്‍ക്ക് വേണ്ടി കൊടുക്കുകയായിരുന്നു കൊച്ചുണ്ണി ചെയ്തിരുന്നത്. കൊച്ചുണ്ണിയുടെ കഥ പറയുന്ന സിനിമയ്ക്ക് വേണ്ടി കേരളം കാത്തിരിക്കുകയാണ്. അതില്‍ ഒരു രഹസ്യം കൂടിയുണ്ടെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുകയാണ്.

  കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണി

  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ബോബി, സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഓണത്തിന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ റിലീസ് തീയ്യതി എന്നാണെന്നുള്ളത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ മാത്രമാണ് ഇനി വേണ്ടത്. അതിന് വേണ്ടിയാണ് കേരളക്കര കാത്തിരിക്കുന്നതും.

  പ്രധാന താരങ്ങള്‍

  പ്രധാന താരങ്ങള്‍

  നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. മോഹന്‍ലാല്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിലൂടെ സിനിമയിലുണ്ടാവും. മുന്‍പ് മോഹന്‍ലാലിന്റെ സിനിമയിലെ ലുക്കായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇവര്‍ക്കൊപ്പം പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയിന്‍, മണികണ്ഠന്‍ ആചാരി, പ്രിയങ്ക തിമേഷ്, തെസ്‌നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, ജൂഡാ ആന്റണി, സുദേവ് നായര്‍, അശ്വിന്‍ ചന്ദ്രശേഖര്‍ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

  പുതിയ വിശേഷങ്ങളിങ്ങനെ..

  പുതിയ വിശേഷങ്ങളിങ്ങനെ..

  161 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ചരിത്ര പശ്ചാതലത്തിലൊരുക്കുന്ന സിനിമയായതിനാല്‍ വ്യക്തമായ പ്ലാനിങ്ങ് സിനിമയ്ക്ക് വേണമായിരുന്നു. ചിത്രീകരണത്തിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു. ഷൂട്ടിംഗിന് മുന്‍പായി ക്രീയേറ്റീവ് മീറ്റിംഗ് നടത്തിയിരുന്നു. അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ അടുത്തിടെ കായംകുളം കൊച്ചുണ്ണിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരുന്നു. മാത്രമല്ല സിനിമയ്ക്ക് വേണ്ടി നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  ഇതായിരുന്നു വെല്ലുവിളി..

  ഇതായിരുന്നു വെല്ലുവിളി..

  കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതല്‍ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓരോ കഥാപാത്രങ്ങളുടെയും ലുക്ക് എങ്ങനെ ഉള്ളതായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നതായിരുന്നു. കൊച്ചുണ്ണി, ഇത്തിക്കര പക്കി, ജാനകി, കേശവന്‍, തങ്ങള്‍ ഇങ്ങനെ ഓരോരുത്തരേയും പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിധത്തില്‍ എങ്ങനെ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു.

  ഗവേഷണങ്ങള്‍..

  ഗവേഷണങ്ങള്‍..

  റിസേര്‍ച്ച് ടീം കണ്ടെത്തിയ പല വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണനോടും പിന്നീട് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയോടും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചര്‍ച്ച ചെയ്തു. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബാഹുബലിയുടെ വിഎഫ്എക്സും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ചെയ്ത സുഹൃത്ത് സനതുമായി പങ്കുവെക്കുകയും ചെയ്തു. താന്‍ മനസ്സില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പോലെ ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണമെന്ന നിര്‍ദേശങ്ങള്‍ സംവിധായകന്‍ അവര്‍ക്ക് നല്‍കുകയും ഒരു മാസത്തോളം പല റഫറന്‍സുകളും സ്‌കെച്ചുകളും അവര്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അതില്‍ നിന്നും കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കുമെല്ലാമുള്ള കൃത്യമായ ലുക്കുകള്‍ സംവിധായകന്‍ നിശ്ചയിക്കുകയും അത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് - ബോബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

  ഇത്തിക്കര പക്കിയുടെ ലുക്ക്

  ഇത്തിക്കര പക്കിയുടെ ലുക്ക്

  ഏറെ വൈറലായി തീര്‍ന്ന മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറ പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹന്‍ലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാല്‍ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങള്‍ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്തുതയും ഇപ്പോള്‍ നാം കാണുന്ന ആ ലുക്കില്‍ എത്തിച്ചേരുവാന്‍ ഏറെ സഹായിച്ചു.

  വേഷവിധാനത്തിലെ മാറ്റങ്ങള്‍

  വേഷവിധാനത്തിലെ മാറ്റങ്ങള്‍

  കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലാകട്ടെ മലയാളികള്‍ കണ്ടിട്ടുള്ളത് മുണ്ട് ഉടുത്തുള്ള കൊച്ചുണ്ണിയെയാണ്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയായി തീര്‍ന്നതിന് ശേഷം ആയുധങ്ങളും മറ്റുമായി അദ്ദേഹത്തിന്റെ വേഷവിധാനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ തലമുടി പറ്റെ വെട്ടാമെന്ന് നിവിന്‍ പോളി സംവിധായകനെ അറിയിക്കുകയും ചെയ്തു. ഏകദേശം എട്ടു മണിക്കൂറോളം നിവിന്റെ ലുക്കിന് വേണ്ടി ചിലവിടുകയും ചെയ്തു.

  താരങ്ങള്‍

  താരങ്ങള്‍

  ജാനകിയായി ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയിരുന്ന ലുക്ക് പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ജാനകിക്കായി ചെയ്തത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്ക് അവരുടെ ശരീരഘടനക്ക് അനുസൃതമായി വിശദമായി തന്നെ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്തതാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഹെയര്‍ സ്‌റ്റൈല്‍ പോലും ക്രിയേറ്റീവ് മീറ്റിങ്ങില്‍ നിശ്ചയിച്ചിരുന്നു. സംവിധായകനും സനതും ചേര്‍ന്നൊരുക്കിയ ആ സ്‌കെച്ചുകള്‍ പ്രാവര്‍ത്തികമാക്കി തീര്‍ത്ത ധന്യയും രഞ്ജിത്തും എല്ലാത്തരത്തിലുമുള്ള പ്രശംസക്കും അര്‍ഹരാണ്.

  സനിതിന്റെ വാക്കുകളിലൂടെ...

  സനിതിന്റെ വാക്കുകളിലൂടെ...

  'കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടര്‍ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയില്‍ നിന്നും പുനര്‍സൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക ഘടകങ്ങള്‍ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

  ലുക്കിന് പിന്നിലെ രഹസ്യം

  ലുക്കിന് പിന്നിലെ രഹസ്യം

  അവര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അവര്‍ക്ക് സ്വന്തമെന്ന് പറയുവാന്‍ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവര്‍ നടത്തിയ കൊള്ളകളില്‍ നിന്നുമാണ് അവര്‍ക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാന്‍ സാധിക്കും. ചൈനീസ് വ്യാപാരിയില്‍ നിന്നും കൊള്ള ചെയ്ത ഫാന്‍സി ഒബ്‌ജെക്ട് വരെ നമുക്ക് കാണാം'

  ലാലേട്ടന് ക്രെഡിറ്റ് കൊടുക്കണം

  ലാലേട്ടന് ക്രെഡിറ്റ് കൊടുക്കണം

  ഇത്തിക്കര പക്കിയുടെ ആ ലുക്കില്‍ എണ്‍പത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകന്‍ പറയുകയും മോഹന്‍ലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേര്‍ന്ന് അതൊരുക്കി തരികയും ചെയ്തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയില്‍ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് അവരുടെ ലുക്കുകള്‍ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം. അതിനെല്ലാം ഉപരി കായംകുളം കൊച്ചുണ്ണിയില്‍ കേരളം കാത്തിരിക്കുന്ന ഒരു 'രഹസ്യവുമുണ്ട്'...!

  English summary
  Nivin Pauly's Kayamkulam Kochunni movie facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X