കൊച്ചുണ്ണി ലാലേട്ടന്റെ അല്ല നിവിന്റെയാണ്! മാസ് ലുക്കില്‍ നിവിന്‍! ട്രോളന്മാര്‍ക്കുള്ള എട്ടിന്റെ പണി

ഓണത്തിന് കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. മുന്‍പ് ഇത്തിക്കര പക്കിയുടെ വേഷത്തിലെത്തി മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു. നായകന്‍ നിവിന്‍ പോളിയാണെങ്കിലും അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ കലക്കിയെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിനാണോ പ്രധാന്യം കൊടുത്തത് എന്ന് പലരും ചോദിച്ചിരുന്നെങ്കിലും അതിനുള്ള മറുപടി വന്നിരിക്കുകയാണ്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നിവിന്‍ പോളി പുറത്ത് വിട്ടിരിക്കുന്നത്. മുന്‍പ് കളിയാക്കിയ ട്രോളന്മാര്‍ക്കിട്ടൊരു മുട്ടന്‍ പണി കൂടിയാണ് നിവിന്‍ പോളി ഇപ്പോള്‍ കൊടുത്തിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിനൊപ്പം മോഹന്‍ലാലും അഭിനയിക്കുന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ നിവിന്‍ പോളി തന്നെയായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്. നിവിന്റെ മാസ് ഗെറ്റപ്പിലുള്ള പോസ്റ്റര്‍ അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. ഓണത്തിന് തന്നെ സിനിമയുടെ റിലീസ് ഉണ്ടാവുമെന്നുള്ള കാര്യം പോസ്റ്ററില്‍ വ്യക്തമാണ്.

ഞെട്ടിക്കാനുള്ള വരവാണ്...

ഞെട്ടിക്കാനുള്ള വരവാണ്...

161 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 45 കോടി മുതല്‍ മുടക്കില്‍ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. കൊച്ചുണ്ണിയുടെ സെറ്റിന് വേണ്ടി മാത്രം 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയിന്‍, മണികണ്ഠന്‍ ആചാരി, പ്രിയങ്ക തിമേഷ്, തെസ്നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, ജൂഡാ ആന്റണി, സുദേവ് നായര്‍, അശ്വിന്‍ ചന്ദ്രശേഖര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊപ്പം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

 ട്രോളന്മാര്‍ക്ക് പണിയായി...

ട്രോളന്മാര്‍ക്ക് പണിയായി...

നിവിന്‍ പോളിയെ മുന്‍പ് കളിയാക്കിയ ട്രോളന്മാര്‍ക്കെല്ലാം പണിയായിരിക്കുകയാണ്. കേരളത്തിലെ റോബിന്‍ഹുഡ് കായംകുളം കൊച്ചുണ്ണി ചുമ്മാതല്ല വരുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അച്ചായനെയും കൊച്ചുണ്ണിയുടെ ലുക്കിനെയും പറ്റി ട്രോളന്മാര്‍ക്ക് പറയാന്‍ ഇനി ഇത് മാത്രമേ ഉള്ളു.

അച്ചായന്റെ പടമായി..

അച്ചായന്റെ പടമായി..

കായംകുളം കൊച്ചുണ്ണിയില്‍ നായകന്‍ നിവിന്‍ ആയിരുന്നെങ്കിലും മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി ആ സ്ഥാനം തട്ടിയെടുത്തിരുന്നു. അദ്ദേഹത്തിന്റെ വൈറലായ ലുക്ക് ആയിരുന്നു അതിന് കാരണം. നിവിന്‍ പോളിയുടെ ഗെറ്റപ്പുകളൊന്നും കാര്യമായി പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ കൊച്ചുണ്ണി നിവിന്‍ നായകനാവുന്ന സിനിമയാക്കി മാറ്റിയിരിക്കുകയാണ് സംവിധായകന്‍.

തൊരപ്പന്‍ കൊച്ചുണ്ണി..

തൊരപ്പന്‍ കൊച്ചുണ്ണി..

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ വരുമ്പോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചേരുന്ന ഒരാള്‍ കൂടിയുണ്ട്. അത് തൊരപ്പന്‍ കൊച്ചുണ്ണിയാണ്. സിഐഡി മൂസയിലെ ഹരിശ്രീ അശോകന്റെ മുഖം വെട്ടിയൊട്ടിച്ച് തൊരപ്പന്‍ കൊച്ചുണ്ണിയ്ക്ക് പുതിയൊരു പോസ്റ്റര്‍ ഉണ്ടാക്കിയിരിക്കുകയാണ് ട്രോളന്മാര്‍.

സഹനടനല്ല..

സഹനടനല്ല..

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയ്ക്ക് സഹനടന്റെ വേഷമാണെന്ന് പറഞ്ഞ് പലരും പരഹസിച്ചിരുന്നു. എന്നാല്‍ അവര്‍ക്കെല്ലാവര്‍ക്കുമുള്ള മറുപടിയുമായിട്ടാണ് കൊലകൊല്ലി ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നത്.

 ഹൈപ്പ് കൂട്ടുന്നു..

ഹൈപ്പ് കൂട്ടുന്നു..

ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലൂടെ മോഹന്‍ലാല്‍ എത്തി ഒന്ന് രണ്ട് സ്റ്റില്‍ കൊണ്ട് കൊച്ചുണ്ണിയുടെ ശ്രദ്ധ പ്രേക്ഷകരിലേക്ക് എത്തിച്ചു. മാത്രമല്ല ആകാംഷ വര്‍ദ്ധിപ്പിക്കാനും അതിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ നിവിന്‍ പോളിയുടെ ലുക്ക് കൊണ്ട് കായംകുളം കൊച്ചുണ്ണിയ്ക്ക് ഹൈപ്പ് കൂട്ടാനും കഴിയുന്നു.

ദൃശ്യ വിസ്മയമാവും..

ദൃശ്യ വിസ്മയമാവും..

പോസ്റ്ററില്‍ കുതിച്ചോടുമ്പോള്‍ നിവിന്റെ തീക്ഷത നിറഞ്ഞ നോട്ടവും കൈയില്‍ മുറുക്കി പിടിച്ച കത്തിയുമാണുള്ളത്. പോരത്തതിന് 10000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, 200 ബോട്ടുകള്‍, 100 കുതിരകള്‍, 50 ആനങ്ങള്‍ എന്നിങ്ങനെ സിനിമ ഞെട്ടിക്കാനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്നത് മോളിവുഡ് ഇതുവരെ കാണാത്ത ദൃശ്യ വിസ്മയം ആയിരിക്കും.

സന്തോഷിക്കാം..

സന്തോഷിക്കാം..

കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ന് തട്ടത്തിന്‍ മറയത്ത് റിലീസിനെത്തിയിട്ട് ആറ് വര്‍ഷമാവുകയാണ്. രണ്ട് സന്തോഷം കൂടി വന്നതോടെ നിവിന്‍ പോളിയുടെ ആരാധകര്‍ക്ക് ഇന്ന് ആഘോഷിക്കാം.

ഫേസ്ബുക്കിന്റെ അവസ്ഥ

ഫേസ്ബുക്കിന്റെ അവസ്ഥ

ജൂലൈ ആറിന് തട്ടത്തിന്‍ മറയത്ത് ഇറങ്ങിയിട്ട് ആറ് വര്‍ഷമാവുന്നു. അതിനൊപ്പം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങി. ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടും ഇന്ന് ഫേസ്ബുക്ക് നിറഞ്ഞിരിക്കുകയാണ്.

ഹെവി പോസ്്റ്റര്‍

ഹെവി പോസ്്റ്റര്‍

കായംകുളം കൊച്ചുണ്ണി ഞെട്ടിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലേശം ഹെവി ആയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സിനിമയില്‍ നിന്നും പുറത്ത് വരുന്നത് എന്തായിരിക്കും എന്ന് അറിയാനുള്ള ആകാഷംയിലാണ് പ്രേക്ഷകര്‍.

ഒറ്റ വാക്കില്‍ പറയാം..

ഒറ്റ വാക്കില്‍ പറയാം..

സിനിമയുടെ പ്രതീക്ഷകള്‍ വളരെ ഉയരത്തിലാണ്. ഇപ്പോല്‍ കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതോടെ അത് അഡാറാണെന്ന് ഒറ്റ വാക്കില്‍ തന്നെ പറയാം.

 കിടിലമായിരിക്കുന്നു..

കിടിലമായിരിക്കുന്നു..

മുന്‍പ് കണ്ടതൊക്കെ വെറും സാംപിളുകള്‍ മാത്രമായിരുന്നു. ശരിക്കും കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കിടുക്കിയിരിക്കുകയാണ്.

സീരിയസ് വേഷമാണ്..

സീരിയസ് വേഷമാണ്..

നിവിന്‍ പോളിയ്ക്ക് സീരിയസ് വേഷങ്ങള്‍ ചേരില്ലെന്ന തരത്തില്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞവരൊക്കെ കായംകുളം കൊച്ചുണ്ണി കാണാന്‍ കാത്തിരുന്നോ.. കൊച്ചുണ്ണി സീരിയസ് ആവുന്നത് കാത്തിരുന്ന് കാണാം..

 സിനിമയില്‍ എന്തുണ്ട്..?

സിനിമയില്‍ എന്തുണ്ട്..?

കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ച് പറയാന്‍ മാത്രം അതില്‍ എന്താണുള്ളതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിഝാനം. ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ തിരക്കഥ. നിവിന്റെ കരിയറിലെ മികച്ച കഥാപാത്രം. ലാലേട്ടന്റെ കിടിലും അതിഥി വേഷം. 161 ദിവസം ഷൂട്ടിംഗ്, 13 കോടി മുതല്‍ മുടക്കില്‍ സെറ്റ്. 10000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. മോളിവുഡ് ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ സിനിമ.. അതാണ് കായംകുളം കൊച്ചുണ്ണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X