കൊച്ചുണ്ണിയുടെ റിലീസിന് മുന്‍പ് നിവിന്‍ പോളിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്! അമ്പരന്ന് നാട്ടുകാര്‍

Recommended Video

കൊച്ചുണ്ണിയുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങി | filmibeat Malayalam

ഈ ഓണത്തിന് കായംകുളം കൊച്ചുണ്ണിയുടെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം റിലീസിന് മുന്‍പ് തന്നെ ഹിറ്റാണ്. ആഗസ്റ്റ് പതിനഞ്ചിന് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനനുസരിച്ചായിരിക്കും റിലീസ് തീരുമാനിക്കുക.

കൊച്ചുണ്ണിയ്ക്ക് വലിയ രീതിയിലുള്ള പ്രമോഷന്‍ വര്‍ക്കുകളാണ് നടക്കുന്നത്. അടുത്തിടെ നിവിന്‍ പോളിയും സണ്ണി വെയിനും ദുബായില്‍ കൊച്ചുണ്ണിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്ക് പോയിരുന്നു. റിലീസിനൊരുങ്ങുന്നതിനിടെ കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന് പറഞ്ഞ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതിന് പിന്നിലെ കാരണം ഇതാണ്..

 കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മോഷ്ടാവായ കായംകുളം കൊച്ചുണ്ണി നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. ജന്മികളുടെ വീടുകളില്‍ നിന്നും കൊച്ചുണ്ണി കട്ടെടുക്കുന്നതും മറ്റും പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കൊച്ചുണ്ണിയെ കുറിച്ച് മലയാളികള്‍ കേട്ടിരിക്കുന്ന കഥകള്‍ വളരെ കുറവാണ്. എന്നാല്‍ മലയാളികള്‍ ഇതുവരെ കേള്‍ക്കാത്ത കഥകളുമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയുമായി വരുന്നത്. സിനിമയുടെ കഥയ്ക്ക് വേണ്ടിയും മറ്റും നിരവധി ഗവേഷണങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.

റിലീസിനൊരുങ്ങുന്നു..

റിലീസിനൊരുങ്ങുന്നു..

ഇത്തവണത്തെ ഓണം ലക്ഷ്യമാക്കിയെത്തുന്ന കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് ആഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷമായിരിക്കും കൃത്യമായ ദിവസം പ്രഖ്യാപിക്കുക. ഇതിനിടെ സിനിമയിലെ താരങ്ങളെല്ലാം പ്രമോഷന്‍ പരിപാടികളുമായി തിരക്കുകളിലാണ്. സോഷ്യല്‍ മീഡിയയില്‍ അമ്പരപ്പുണ്ടാക്കുന്നതും വ്യത്യസ്തമായ പ്രമോഷന്‍ പരിപാടികളുമാണ് അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

 ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന് പറഞ്ഞ് പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് റെയില്‍വേ സ്‌റ്റേഷനുകളില്‍ പതിപ്പിച്ചിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി വ്യത്യസ്ത പ്രമോഷന്‍ പരിപാടികള്‍ നടത്തുമെന്ന് കരുതിയെങ്കിലും ഇത് ആരും കരുതിയിരുന്നില്ല. കൊച്ചുണ്ണിയായി വേഷം മാറിയ നിവിന്റെ ചിത്രമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളത്. കായംകുളം, കൊല്ലും, ചേര്‍ത്തല എന്നിവിടങ്ങളിലാണ് കൊച്ചുണ്ണിയുടെ പോസ്റ്റര്‍ കണ്ടത്. ആദ്യം സംഭവമെന്താണെന്ന് അറിയാതെ കുഴങ്ങിയെങ്കിലും പിന്നീടാണ് സിനിമയുടെ പ്രമോഷനാണെന്ന് മനസിലായത്.

 റിലീസിന് മുമ്പ് ഹിറ്റ്

റിലീസിന് മുമ്പ് ഹിറ്റ്

സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിംഗ് റൈറ്റ്സ്, എന്നിങ്ങനെ വിവിധ മേഖകളില്‍ നിന്നും റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിക്കൂട്ടി കൊച്ചുണ്ണി ഹിറ്റായിരിക്കുകയാണ്. സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം ഇറോസ് ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തെലുങ്ക്, മലയാളം, തമിഴ്, റൈറ്റ്സ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. മ്യൂസിക് റൈറ്റ്സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റെതാണ്. സിനിമയുടെ റിലീസിന് ശേഷമം നിര്‍മാതാവിനൊപ്പം ലാഭവിഹിതം പങ്കുവെക്കുന്ന തരത്തിലാണ് കരാര്‍. റിലീസിന് ശേഷം ബോക്‌സോഫീസില്‍ വലിയൊരു ചരിത്രം സൃഷ്ടിക്കാനും സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

 ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റിലെത്തിയ കായംകുളം കൊച്ചുണ്ണി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. 40 കോടിയോളം രൂപ മുതല്‍ മുടക്കിലായിരുന്നു കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഏറ്റവുമധികം ലാഭം കൊയ്യുന്ന സിനിമ കൊച്ചുണ്ണി ആയിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം മോഹന്‍ലാലും സിനിമയിലുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. സണ്ണി വെയിന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍. ഒപ്പം പ്രിയ ആനന്ദ്,പ്രിയങ്ക തിമേഷ് എന്നിങ്ങനെ രണ്ട് നായികമാരും സിനിമയിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X