നിവിനും അജു വര്‍ഗീസും പൊളിച്ചടുക്കി! ലവ് ആക്ഷന്‍ ഡ്രാമ ഏറ്റെടുത്ത് പ്രേക്ഷകര്‍! ആദ്യ പ്രതികരണമിങ്ങനെ

By Midhun Raj

നിവിന്‍ പോളി-നയന്‍താര കൂട്ടുകെട്ടില്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. റൊമാന്റിക്ക് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ് ലവ് ആക്ഷന്‍ ഡ്രാമയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

1

കേരളത്തിലെമ്പാടുമായി 200ലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. നിവിനും നയന്‍സും ആദ്യമായി ഒന്നിച്ച സിനിമ പക്ക എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വരുന്നത്. ഓണത്തിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സിനിമ ഫെസ്റ്റിവല്‍ എലമെന്റ്‌സ് ആവശ്യാനുസരണം ഉള്‍പ്പെടുത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദിനേശ്,ശോഭ എന്നീ കഥാപാത്രങ്ങളായിട്ടാണ്

ദിനേശ്, ശോഭ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ നിവിനും നയന്‍സും അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകളാണെങ്കിലും അതുമായി യാതൊരുവിധ ബന്ധവും ലവ് ആക്ഷന്‍ ഡ്രാമയ്ക്കില്ലെന്ന് തന്നെയാണ് അറിയുന്നത്. നിവിന്‍പോളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുളള സിനിമ ആദ്യാവസാനം വരെ ദിനേശന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്.

പഴയ നിവിന്‍ പോളി സ്‌റ്റൈല്‍

പഴയ നിവിന്‍ പോളി സ്‌റ്റൈല്‍ വീണ്ടും ലവ് ആക്ഷന്‍ ഡ്രാമയിലൂടെ കാണാനായെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. കുറച്ചുകാലമായി സീരിയസ് റോളുകളില്‍ മാത്രം കണ്ട നിവിനെ വീണ്ടും പഴയ ട്രാക്കില്‍ തിരിച്ചെത്തിയതായി കാണാം എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചെന്നൈയും സിനിമയുടെ പ്രധാന കഥാ പശ്ചാത്തലമാണ്. നിവിന്‍ പോളി, നയന്‍സ് എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ സ്‌കോര്‍ ചെയ്യുന്നുണ്ടെന്നും അറിയുന്നു.

മുന്‍ ചിത്രങ്ങളിലേതു പോലെ

മുന്‍ ചിത്രങ്ങളിലേതു പോലെ ഇത്തവണയും നിവിന്‍ പോളിക്കൊപ്പം മുഴുനീള വേഷത്തിലാണ് അജു എത്തുന്നത്. അജുവിന്റെ കോമഡി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്ന് തന്നെ അറിയുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നുണ്ട്. ഒപ്പം ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയില്‍ മികച്ചു നില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Recommended Video

Love Action Drama Movie Preview | FilmiBeat Malayalam
പാട്ടുകള്‍ക്ക് വലിയ പ്രാധാന്യ നല്‍കിയാണ്

പാട്ടുകള്‍ക്ക് വലിയ പ്രാധാന്യ നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ തന്നെ തിരക്കഥയെഴുതിയ സിനിമ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിവാസന്‍, ബിജു സോപാനം, മൊട്ട രാജേന്ദ്രന്‍, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X