For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റായി മൂത്തോന്‍! അക്ബര്‍ ഭായി പൊളിച്ചടുക്കിയെന്ന് പ്രേക്ഷകര്‍!

  |

  നിവിന്‍ പോളിയുടെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് മൂത്തോന്‍. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 150തിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ടൊറന്റോയ്ക്ക് പിന്നാലെ മുംബൈ ഫിലിം ഫെസ്റ്റിവലിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായിട്ടായിരുന്നു മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമ കണ്ടവരില്‍ അധികപേരും നിവിന്‍ പോളിയുടെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ഇതുവരെ കാണാത്ത തരത്തിലുളള ഒരു പ്രകടനമാണ് നിവിനില്‍ നിന്നും ഉണ്ടായതെന്ന് കണ്ടവര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോഴും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  മൂത്തോന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് മൂത്തോനെന്നാണ് ചിത്രം കണ്ടവരില്‍ അധിക പേരും അഭിപ്രായപ്പെടുന്നത്. ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ അന്വേഷിച്ച് മുംബൈയിലെത്തുന്ന അക്ബര്‍ ഭായി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്.

  സിനിമയുടെ രണ്ട് പകുതികളിലുമായി പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് അറിയുന്നു. തന്റെ സേഫ് സോണില്‍ നിന്നും മാറികൊണ്ടുളള അഭിനയ പ്രാധാന്യമേറെയുളള ഒരു കഥാപാത്രത്തെ തന്നെയാണ് നിവിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും തുടങ്ങി മുംബൈയിലേക്ക് മാറുന്ന രീതിയിലാണ് സിനിമയുടെ കഥാ പശ്ചാത്തലം.

  നിവിന്‍ പോളിക്കൊപ്പം തന്നെ ഛായാഗ്രാഹകനായ രാജീവ് രവിയുടെ മികവിനെക്കുറിച്ചും പ്രേക്ഷകര്‍ ഒന്നടങ്കം എടുത്തു പറയുന്നു. രാജീവ് രവിയുടെ ഛായാഗ്രഹണം സിനിമയില്‍ മികച്ചുനില്‍ക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെടുന്നത്. പതിഞ്ഞ രീതിയിലുളള അവതരണം ആണെങ്കിലും ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമാര്‍ന്ന സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. മൂത്തോനില്‍ മുല്ല എന്ന താരത്തെ അവതരിപ്പിച്ച താരത്തിന്റെ പ്രകടനവും എല്ലാവരും എടുത്തു പറയുന്നുണ്ട്.

  ഗീതു മോഹന്‍ദാസിന്റെ ആദ്യ മലയാള ചിത്രം നിരാശപ്പെടുത്തുന്നില്ലെന്നും അറിയുന്നു. ലയേഴ്‌സ് ഡയസ് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷമാണ് മൂത്തോനുമായി ഗീതു എത്തിയിരിക്കുന്നത്. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ഒരു വ്യത്യസ്തമാര്‍ന്ന സിനിമാനുഭവം എന്നും മൂത്തോനെ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.

  മാമാങ്കത്തിന് പിന്നാലെ പൊളിച്ചടുക്കാന്‍ മെഗാസ്റ്റാറിന്റെ ഷൈലോക്ക്! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ

  ബി അജിത്ത് കുമാര്‍ എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറിങ്ങിയിരിക്കുന്നത്്. ശോഭിത ധുലിപാലിയ നായികയാവുന്ന ചിത്രത്തില്‍ ശശാങ്ക് അറോറ, റോഷന്‍ മാത്യൂ, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, വിപിന്‍ ശര്‍മ്മ, സഞ്ജന ദിപു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  ഉലകനായകന്റെ പിറന്നാള്‍ ആഘോഷിച്ച് ശ്രുതിയും അക്ഷരയും! ഒത്തുച്ചേര്‍ന്ന് കമല്‍ഹാസന്‍ കുടുംബം

  English summary
  Nivin Pauly movie Moothon audience review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X