നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച നിവിന്‍ പോളി ഇതാണോ? മെലിഞ്ഞ് സുന്ദരനായി നിവിന്‍! പുതിയ ചിത്രങ്ങള്‍ കാണാം
മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നിവിന്‍. കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിലെത്തിയതോടെ മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി നേടുന്ന യുവതാരം എന്ന ലേബല്‍ നിവിന്‍ പേരിലെത്തി.
സിനിമയ്ക്ക് വേണ്ടി തടി കൂട്ടാനും കുറയ്ക്കാനുമൊക്കെ നിവിന്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഹേയ് ജൂഡ് എന്ന ചിത്രത്തില്‍ അത് വ്യക്തമാണ്. ഇപ്പോഴിതാ തടി കുറച്ച് മെലിഞ്ഞ് സുന്ദരനായിരിക്കുന്ന നിവിന്റെ ഫോട്ടോസ് പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്ന ചിത്രം തരംഗമായിരിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് നിവിന്‍ എത്തിയിരുന്നു. അവിടെ നിന്നും ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നതും മറ്റുമായി ഒരുപാട് ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും.
ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ മിഖായേല്‍ ആയിരുന്നു നിവിന്‍ പോളിയുടെ ഈ വര്‍ഷം റിലീസിനെത്തിയ ആദ്യ ചിത്രം. ഇനി മ, ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലെത്തുന്ന മൂത്തോന്‍, രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം എന്നിവയാണ് 2019 ലെ നിവിന്റെ സിനിമകള്‍.


Click it and Unblock the Notifications