»   » അപ്പന്റെ അതേ കലിപ്പ് ലുക്കില്‍ ദാവീദ്, ഇവന്‍ ശരിക്കും തകര്‍ക്കും, ദാവീദിന്റെ നോട്ടം എങ്ങോട്ടാ?

അപ്പന്റെ അതേ കലിപ്പ് ലുക്കില്‍ ദാവീദ്, ഇവന്‍ ശരിക്കും തകര്‍ക്കും, ദാവീദിന്റെ നോട്ടം എങ്ങോട്ടാ?

Posted By: Nihara
Subscribe to Filmibeat Malayalam

താരപുത്രന്‍മാരില്‍ ഏറെ പ്രധാനിയാണ് ദാവീദ്. നിവിന്‍ പോളിയുടെ മകനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പൃഥ്വിരാജ് തന്റെ മകളുടെ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടപ്പോള്‍ ട്രോളര്‍മാര്‍ ദാവീദിനെയും പൊക്കിയിരുന്നു. ഭാവി നായികയെ കണ്ടെത്തിയ ദാവീദിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും തകര്‍ത്തു!

കുഞ്ഞനിയത്തിക്കൊപ്പം കളിക്കുന്ന തിരക്കിലാണ് ദാവീദ്. സ്‌കൂളില്‍ പറഞ്ഞു വിടാന്‍ ബുദ്ധിമുട്ടാണെന്ന് നിവിന്‍ തന്നെ ഇടയ്ക്ക് വ്യക്തമാക്കിയിരുന്നു. ചടങ്ങുകളിലെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ദാവീദ് എന്ന ചേട്ടനും. നിവിന്‍ പോളിക്കൊപ്പം ചടങ്ങുകളില്‍ തിളങ്ങി നിന്നിരുന്നു ഈ കൊച്ചു മിടുക്കന്‍. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പു തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍.

ചേട്ടനായതിന്റെ സന്തോഷം

അടുത്തിടെയാണ് നിവിന്‍ പോളിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞിന്റെ മാമദോീസാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ദാദ എത്തിയത്

നിവിന്‍ പോളിയുടെയും റിന്നയുടെയും ജീവിതത്തിലേക്ക് 2012 ലാണ് ദാവീദ് എന്ന ദാദ എത്തിയത്. അഞ്ചു വയസ്സുകാരനായ ദാവീദിന്റെ സിനിമാ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴേ തന്നെ തുടങ്ങിക്കഴിഞ്ഞു.

മകന്‍ ലഭിച്ചതിനു ശേഷം വന്ന മാറ്റം

ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കുഞ്ഞതിഥികള്‍ എത്തുമ്പോള്‍ അവരുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മകന്‍ ജനിച്ചതില്‍ പിന്നെയാണ് തന്റെ ശുക്രന്‍ തെളിഞ്ഞതെന്നു വിശ്വസിക്കുന്ന താരമാമ് നിവിന്‍ പോളി.

കൂടുതല്‍ ചിത്രങ്ങള്‍

യാതൊരു വിധ സിനിമാ പാരമ്പര്യവും ഇല്ലാതെ സിനിമയിലേക്കെത്തി താരമായി മാറിയതാണ് നിവിന്‍ പോളി. എഞ്ചിനീയറിങ്ങ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ മുഴുവന്‍ പിന്തുണയുമായി നിവിനൊപ്പം റിന്നയുണ്ടായിരുന്നു.

ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയിലേക്ക് എത്തിയത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ദിലീപായിരുന്നു.

അടുത്ത തലമുറയിലെ താരം

സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പു തന്നെ താരങ്ങളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അടുത്ത തലമുറയിലെ താരങ്ങളായി താരപുത്രന്‍മാരെ അവരോധിക്കാറുണ്ട്.

ദാവീദിന്റെ സിനിമാപ്രവേശം

നോക്കിലും ലുക്കിലും നിവിന്‍ പോളിയുടെ ഡിറ്റോയാണ് ദാവീദ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

അലംകൃതയുടെ നായകന്‍

പൃഥ്വിരാജിന്‍രെ മകള്‍ അലംകൃതയുടെ നായകനായി അരങ്ങേറുന്ന ദാവീദ്. പിറന്നാള്‍ ആശംസയ്‌ക്കൊപ്പമാണ് പൃഥ്വി മകളുടെ ചിത്രം പുറത്തുവിട്ടത്. തുടര്‍ന്നാണ് ട്രോളര്‍മാര്‍ ഇരുവരെയും താരങ്ങളായി അവരോധിച്ചത്.

English summary
Troll of Nivin Pauly's son film entry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam