കൊച്ചുണ്ണിക്ക് പിന്നാലെ വമ്പന്‍ ചിത്രങ്ങള്‍! നിവിന്‍ പോളിയിത് മിന്നിക്കാനുളള വരവാണ്! കാണൂ

By Midhun Raj

കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിനു ശേഷം നിവിന്‍ പോളിയുടെ താരമൂല്യം ഒന്നു കൂടി ഉയര്‍ന്നിരിക്കുകയാണ്. നിവിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടായിരുന്നു കൊച്ചുണ്ണി നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തിയെഴുതി കൊണ്ടാണ് ചിത്രം മുന്നേറുന്നത്. നിവിന്‍ പോളിയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്.

പ്രണയ നായകനില്‍ നിന്നും കരുത്തുറ്റ നായക കഥാപാത്രങ്ങളിലേക്കുളള നിവിന്റെ ഒരു മാറ്റം കൂടിയാണ് കൊച്ചുണ്ണി എന്ന ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി നിവിന്റെ കരിയര്‍ ബെസ്റ്റ് എന്നു തന്നെയായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. കൊച്ചുണ്ണിക്കു ശേഷമുളള നിവിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിവിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

മൂത്തോന്‍

മൂത്തോന്‍

നിവിന്റെ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മൂത്തോന്‍. കായംകുളം കൊച്ചുണ്ണിക്ക് ശേഷം അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നൂകൂടിയാണിത് . ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലായിരുന്നു മൂത്തോന്‍ അണിയിച്ചൊരുക്കിയിരുന്നത്. തന്റെ ജ്യേഷ്ട സഹോദരനെ അന്വേഷിച്ച് പോകുന്ന ഒരു ലക്ഷദ്വീപുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്ലോബല്‍ ഫിലിം മേക്കിങ് പൂരസ്‌കാരത്തിന് തന്നെ അര്‍ഹയാക്കിയ ഒരു തിരക്കഥയെ ആസ്പദമാക്കിയായിരുന്നു ഗീതു മോഹന്‍ദാസ് ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന മൂത്തോന്‍ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്

മിഖായേല്‍

മിഖായേല്‍

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മിഖായേല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമാണ്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. ഒരു ഫാമിലി ത്രില്ലര്‍ ത്രില്ലര് ചിത്രമായിരിക്കും മിഖായേല്‍ എന്നാണറിയുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമാ മോഹന് നിവിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് മിഖായേല്‍.ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.

ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമ

ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന നിവിന്‍ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. അജു വര്‍ഗീസ്, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. പ്രദീപ് വര്‍മ്മ ചായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

ഡിയാഗോ ഗാര്‍സിയ

ഡിയാഗോ ഗാര്‍സിയ

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു വമ്പന്‍ പ്രോജക്ടുമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ട് എത്തുന്നത്. ഡിയാഗോ ഗാര്‍സിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ കാന്‍വാസിലായിരിക്കും റോഷന്‍ ഒരുക്കുക. നിവിന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മല്‍സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നതെന്നാണ് അറിയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുളള പവിഴ ദ്വീപാണ് ഡിയാഗോ ഗാര്‍സിയ. കേരളത്തില്‍ നടന്നൊരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. നിവിനും റോഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രാജീവ് രവി ചിത്രം

രാജീവ് രവി ചിത്രം

ചായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിലും നിവിന്‍ തന്നെയാണ് നായകവേഷത്തിലെത്തുന്നത്. നാടകാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ എന്‍ എന്‍ പിളളയുടെ ജീവിതകഥയെ ആസ്പദമാക്കിയുളള ചിത്രമായിരിക്കും ഇത്. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ ജന്മദിനത്തിലായിരുന്നു ചിത്രം പ്രഖ്യാപിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X