സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല! 2019ല്‍ നിവിന്‍ പോളിയും മിന്നിക്കും!വരാനിരിക്കുന്നത് വമ്പന്‍ സിനിമകള്‍

By Prashant V R

Recommended Video

ഇനി സൂപ്പർസ്റ്റാർ നിവിൻ പോളി | #NivinPauly Movies In 2019 | filmibeat Malayalam

കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിനു ശേഷം മലയാളത്തില്‍ താരമൂല്യം ഒന്നുകൂടി ഉയര്‍ന്ന താരമാണ് നിവിന്‍ പോളി. പുലിമുരുകന് ശേഷം 100 കോടി ക്ലബിലെത്തിയ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. ചരിത്ര കഥാപാത്രമായുളള നിവിന്റെ വരവ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മുന്‍നിര താരമായി ഉയര്‍ന്ന നിവിന്റെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

കൊച്ചുണ്ണിക്ക് ശേഷം നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് നിവിന്റെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റു താരങ്ങളെപ്പോലെ നിവിനും നിര്‍ണായകമാവുന്ന ഒരു വര്‍ഷമായിരിക്കും 2019. അടുത്ത വര്‍ഷം റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന നിവിന്‍ പോളി ചിത്രങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

മിഖായേല്‍

മിഖായേല്‍

നിവിന്‍ പോളിയും ഗ്രേറ്റ് ഫാദറിലൂടെ ശ്രദ്ധേയനായ ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മിഖായേല്‍. ഗ്രേറ്റ് ഫാദറിനു ശേഷം വീണ്ടും സംവിധായകന്റെ റോളില്‍ ഹനീഫ് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിക്ക് മാസ് ഹീറോ പരിവേഷം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്. ഉണ്ണിമുകുന്ദനും തുല്യ പ്രാധാന്യമുളള റോളില്‍ മിഖായേലില്‍ എത്തുന്നു. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് നിവിനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ അടുത്ത വര്‍ഷമാദ്യം റിലീസിനെത്തുമെന്നാണ് അറിയുന്നത്.

ഡിയാഗോ ഗാര്‍സിയ

ഡിയാഗോ ഗാര്‍സിയ

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ ചിത്രമാണിത്. ഡിയാഗോ ഗാര്‍സിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ കാന്‍വാസിലായിരിക്കും റോഷന്‍ ഒരുക്കുക. നിവിനും റോഷനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. നടന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മല്‍സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നതെന്നാണ് അറിയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുളള പവിഴ ദ്വീപാണ് ഡിയാഗോ ഗാര്‍സിയ. കേരളത്തില്‍ നടന്നൊരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

രാജീവ് രവി ചിത്രം

രാജീവ് രവി ചിത്രം

ചായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിലും നിവിന്‍ തന്നെയാണ് നായകവേഷത്തിലെത്തുന്നത്. നാടകാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ എന്‍ എന്‍ പിളളയുടെ ജീവിതകഥയെ ആസ്പദമാക്കിയുളള ചിത്രമായിരിക്കും ഇത്. ഇ4 എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ ജന്മദിനത്തിലായിരുന്നു രാജീവ് രവി ചിത്രം പ്രഖ്യാപിച്ചിരുന്നത്.

മൂത്തോന്‍

മൂത്തോന്‍

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന സിനിമയാണ് മൂത്തോന്‍. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ലക്ഷദ്വീപ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ തന്റെ ജ്യേഷ്ട സഹോദരനെ അന്വേഷിച്ച് പോകുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. ഗ്ലോബല്‍ ഫിലിം മേക്കിങ് പൂരസ്‌കാരത്തിന് തന്നെ അര്‍ഹയാക്കിയ ഒരു തിരക്കഥയെ ആസ്പദമാക്കിയായിരുന്നു ഗീതു മോഹന്‍ദാസ് ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന മൂത്തോന്‍ 2019ലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ഗൗരി

ഗൗരി

നിവിനെ നായകമാക്കി വൈശാഖും ഒരു ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗൗരി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വൈശാഖ ഫിലിംസിന്റെ ബാനറില്‍ വൈശാഖ രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതെന്നും അറിയുന്നു. മമ്മൂട്ടിയുടെ മധുര രാജയ്ക്ക് ശേഷമാകും വൈശാഖ് നിവിന്‍ ചിത്രത്തിലേക്ക് കടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമ

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ പാട്ടുകള്‍ ഒരുക്കുന്നു. അജു വര്‍ഗീസ്, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രദീപ് വര്‍മ്മ ചായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X