ആ സിനിമയുടെ ഷൂട്ടിംഗ് വല്ലാത്തൊരു മാനസികാവസ്ഥായിരുന്നു ഉണ്ടാക്കിയത്! തുറന്ന് പറഞ്ഞ് നിവിന്‍ പോളി

By Midhun

നിവിന്‍ പോളിയുടെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ സബ് ഇന്‍സ് പെക്ടര്‍ ബിജു പൗലോസ് നിവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയിരുന്നു. 1983യ്ക്കു ശേഷം എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

മലയാളത്തില്‍ നിവിന്‍ പോളിയുടെ താരമൂല്യം ഒന്നു കൂടെ കൂട്ടിയ ചിത്രം കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അഭിനയത്തിനു പുറമെ നിവിന്‍ പോളി നിര്‍മ്മാണ രംഗത്തേക്ക് കൂടി കടന്ന ചിത്രമായിരുന്നു ഇത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ആദ്യ ചിത്രം നിര്‍മ്മിക്കുന്ന സമയത്തുണ്ടായ മാനസികാവസ്ഥയെക്കുറിച്ച് നിവിന്‍ പറഞ്ഞത്. മറക്കാനാവാത്തൊരു അനുഭവമായിരുന്നു അതെന്നാണ നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞത്.

ആക്ഷന്‍ ഹീറോ ബിജു

ആക്ഷന്‍ ഹീറോ ബിജു

നിവിന്‍ പോളിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു 2016ല് പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ.ചിത്രത്തിലെ നിവിന്റെ പോലീസ് വേഷത്തിന് വലിയ പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ബിജു പൗലോസ്. തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അനു ഇമ്മാനുവല്‍ നായികയായി എത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് മേജര്‍ രവി,ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു.

നിവിന്‍ നിര്‍മ്മാതാവായപ്പോള്‍

നിവിന്‍ നിര്‍മ്മാതാവായപ്പോള്‍

നിവിന്‍ പോളി ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയിരുന്നു. നിവിന്‍ പോളിക്കൊപ്പം എബ്രിഡ് ഷൈന്‍,ഷിബു തെക്കുമ്പറം തുടങ്ങിയവരും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നു. നിവിന്‍ നിര്‍മ്മാണ പങ്കാളിയായി എത്തിയ ചിത്രം ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസായിരുന്നു വിതരണത്തിനെത്തിച്ചത്.

സൂപ്പര്ഹിറ്റായി മാറിയ സിനിമ

സൂപ്പര്ഹിറ്റായി മാറിയ സിനിമ

പ്രേമം എന്ന ചിത്രം മെഗാഹിറ്റായതിനു ശേഷമായിരുന്നു നിവിന്റെ ആക്ഷന്‍ ഹീറോ ബിജു പുറത്തിറങ്ങിയിരുന്നത്. പ്രേമത്തിനു ശേഷം നിവിന്റെ താരമൂല്യം ഒന്നു കൂടി ഊട്ടിയുറപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആക്ഷന്‍ ഹീറോ ബിജുവില്‍ നിര്‍മ്മാണ പങ്കാളിയായതിന്റെ അനുഭവം അടുത്തിടെയായിരുന്നു നിവിന്‍ ഒരഭിമുഖത്തില്‍ പങ്കുവെച്ചിരുന്നത്.

നിവിന്‍ പറഞ്ഞത്

നിവിന്‍ പറഞ്ഞത്

നിര്‍മ്മാണ പങ്കാളിയായപ്പൊള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു താനെന്നായിരുന്നു നിവിന്‍ പറഞ്ഞത്. അഭിനയം പോലെ അല്ലായിരുന്നു അത്. നിര്‍മ്മാതാവായപ്പോള്‍ വല്ലാത്തൊരു വലിയ ടെന്‍ഷനായിരുന്നു ഉണ്ടായത്. ആക്ഷന്‍ ഹീറോ ബിജുവിന്റെ നിര്‍മ്മാതാവായപ്പോള്‍ ഉളള ടെന്‍ഷന്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല.നിവിന്‍ പോളി പറയുന്നു.

ഷൈന്‍ ചേട്ടന്‍ പല തവണ ചോദിക്കാറുണ്ട്

ഷൈന്‍ ചേട്ടന്‍ പല തവണ ചോദിക്കാറുണ്ട്

നിര്‍മ്മാണ ചെലവുകളുടെ കണക്കുകള്‍ നോക്കിയിരുന്നതെന്ന് താനായിരുന്നുവെന്നും നിവിന്‍ പറയുന്നു. ചില സമയത്ത് ഒരു എത്തും പിടിയും കിട്ടാറില്ല. ആ സമയങ്ങളിലായിരിക്കും ഷോട്ട് റെഡിയാണെന്നും പറഞ്ഞ് സംവിധായകന്‍ എബ്രിഡ് ഷൈന്‍ എത്തുക. അഭിനയിക്കുന്ന സമയത്തും പണം ചെലവായ വഴികളെക്കുറിച്ചുളള ചിന്തയാകും വരിക. ഷൈന്‍ ചേട്ടന്‍ പല തവണ ചോദിക്കാറുണ്ട്,നീ ഇപ്പോഴും ഇവിടെ തന്നെയുണ്ടോ. നിന്റെ മനസ് എവിടെയാന്നൊക്കെ. അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ആക്ഷന്‍ ഹിറോ ബിജുവിന് ശേഷം നിവിന്‍ രണ്ടാമതായി നിര്‍മ്മിച്ച ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആയിരുന്നു. ആദ്യ ചിത്രം നിര്‍മ്മിച്ചപ്പോഴുണ്ടായ ടെന്‍ഷന്‍ പിന്നീടുണ്ടായിരുന്നില്ലെന്നും നിവിന്‍ പറഞ്ഞിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് പ്രത്യേകമായൊരു ടീം സെറ്റ് ചെയ്തതിനാല്‍ വലിയ ടെന്‍ഷനൊന്നും ഉണ്ടായില്ലെന്നും നിവിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X