റിഹേഴ്‌സല്‍ ഉണ്ടായിരുന്നില്ല, മൂത്തോനിലെ ഹോമോസെക്സ്വല്‍ റൊമാന്റിക് രംഗങ്ങളെ കുറിച്ച് നിവിന്‍
മികച്ച പ്രേക്ഷക നിരുപക ശ്രദ്ധ നേടിയ നിവിൻ പോളി ചിത്രമായിരുന്നു ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമായ മുത്തോൻ താരത്തിന്റെ കരിയറിൽ തന്നെ വലിയ ബ്രേക്കായിരുന്നു ചിത്രം നൽകിയത്. സ്വവർഗ്ഗനുരാഗത്തിന് കഥ പറയുന്ന ചിത്രത്തിൽ അക്ബർ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്.

ചിത്രത്തിലെ ഹോമോ സെക്ഷ്വൽ സീൻ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇപ്പോഴിത ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു റിഹേഴ്സലുമില്ലാതെയായിരുന്നു ആ രംഗം അഭിനയിച്ചതെന്ന് നിവിൻ പോളി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. റോഷൻ എന്റെ സുഹൃത്താണ്. ചെയ്യാൻ പോകുന്ന രംഗങ്ങളെ കുറിച്ച് ഗീതു ഞങ്ങൾക്ക് പ്രത്യേകം പറഞ്ഞു തന്നിരുന്നു. കൂടാതെ . ആ രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്ത് വേണമെങ്കിലും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നിരുന്നു.
അഭിനയിക്കുന്നത് കൃത്യമായിരിക്കണം എന്നതുമാത്രമായിരുന്നു ഗീതുവിന്റെ ഡിമാന്‍ഡ്. ചിത്രത്തിലെ മറ്റ് എല്ലാ രംഗങ്ങളും അങ്ങനെ തന്നെയായിരുന്നു. ചിത്രം ആരംഭിക്കുന്നതിനു മുൻപ് ഞങ്ങൾക്കെല്ലാവർക്കും ഒരു ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നു. അവിടെ ചില റിഹേഴ്‌സല്‍ എല്ലാം എടുത്തിരുന്നെങ്കിലും മെച്ചപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു- നിവിന്‍ പറഞ്ഞു.


Click it and Unblock the Notifications