നിവിന്‍ എന്ന പേര് മാറ്റി മലര്‍വാടിയിലെ പേര് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു, അതിന് ഞാന്‍ പറഞ്ഞത്
മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ നിവിന്റെ നിതിന്‍ മോളി എന്ന കഥാപാത്രത്തിന് കിട്ടിയ വരവേല്‍പ്പിന് ശേഷമാണ് മലയാളി ഫ്രം ഇന്ത്യ റിലീസ് ആകുന്നത്. ഈ ചിത്രത്തിലും നിവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
ഇപ്പോഴിതാ മലയാളി ഫ്രം ഇന്ത്യയുടെ വിശേഷങ്ങളുമായി നിവിന്‍ നല്‍കിയ അഭിമുഖമാണ് വൈറല്‍ ആകുന്നത്. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ മനസു തുറക്കുന്നത്. സിനിമയില്‍ വന്ന കാലത്ത് തന്റെ പേര് മാറ്റാന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും നിവിന്‍ പറയുന്നു.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് കഴിഞ്ഞ സമയത്താണ് തന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും നിവിന്‍ പറയുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി മലയാള സിനിമയിലേക്കെത്തുന്നത്. അതിലെ പ്രകാശന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം ഈ കഥാപാത്രത്തിന്റെ പേര് തന്നെ തെരഞ്ഞെടുക്കുന്നത് കരിയറില്‍ ഉയര്‍ച്ച ഉണ്ടാക്കുമെന്ന തരത്തിലാണ് പറഞ്ഞതെന്നാണ് നടന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
'കുറച്ച് നാള്‍ ആള്‍ക്കാര്‍ നിധിന്‍ മോളിയെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അത് മാറി നിവിന്‍ പോളിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിനിമയില്‍ വരുന്ന എല്ലാവരോടും പേര് മാറ്റാന്‍ വേണ്ടി പറയാറുണ്ട്. പേര് മാറ്റണം, അല്ലെങ്കില്‍ അക്ഷരം മാറ്റണം, രണ്ട് എന്‍ ഇടണം പേരില്‍ തുടങ്ങി ഓരോന്ന് പറയാറുണ്ട്,' നിവിന്‍ പറഞ്ഞു.
പക്ഷെ അത് നമ്മുടെ പാരന്‍സ് നമുക്ക് ഇട്ട പേരല്ലേ. അതാണ് അതിലെ ഏറ്റവും നല്ലകാര്യം. അത് മാറ്റേണ്ട കാര്യമൊന്നുമില്ല. മലര്‍വാടി വന്നപ്പോഴാണ് പേര് മാറ്റാന്‍ എന്നോട് പറഞ്ഞത്. മലര്‍വാടിയില്‍ തന്നെ ഉള്ള പേര് തന്നെ വെച്ച് മുന്നോട്ട് പോയാല്‍ നല്ലതാണ് എന്നൊക്കെ പറഞ്ഞു. പക്ഷെ തനിക്ക് എന്തോ അങ്ങനെ ചെയ്യാന്‍ തോന്നിയില്ല എന്നാണ് നിവിന്‍ പറഞ്ഞത്.
മലയാളി ഫ്രം ഇന്ത്യയിലെ ആല്‍പ്പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തിന്റെ യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്നു. നാട്ടുപുറത്ത് നിന്ന് ആര്‍ക്കും വേണ്ടാത്ത ഒരുത്തന്‍ മറ്റൊരു രാജ്യത്ത് ചെന്നിട്ട് വേറെ ഒരു പെണ്‍കുട്ടിയുടെ ലൈഫ് മാറുന്ന ഒരു അവസ്ഥ ്ത് എനിക്ക് ഭയങ്കര ഇന്‍ട്രസ്ര്റ്റിംഗ് ആയിട്ട് തോന്നിയെന്നും അതുകൊണ്ടാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത് എന്നും നിവിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മരുഭൂമിയില്‍ അടുപ്പിച്ച് ഷൂട്ട് ചെയ്യുന്ന സമയത്ത് രാവിലെ വെളുപ്പിന് ഷൂട്ടിംഗ് സ്ഥലത്ത് എത്തിയാല്‍ രാത്രി പത്ത് മണിയൊക്കെ ആവും എത്താന്‍. കുറേ ദിവസമായി മരുഭൂമി മാത്രമേ കാണുന്നുള്ളു. മാനസികമായി നല്ല ഒരു സ്‌പേസിലായിരുന്നില്ല. രണ്ട് ദിവസം ഒരു ഗ്യാപ് തരൂ. അത് കഴിഞ്ഞ് വന്നിട്ട് നമുക്ക് ഷൂട്ട് ചെയ്യാം എന്നൊക്കെ പറഞ്ഞെങ്കിലും നടന്നില്ല.
അത് പറ്റില്ല ബ്രോ, 16 ദിവസത്തില്‍ ഷൂട്ട് തീര്‍ക്കാനുള്ളതാണ്. രണ്ടാഴ്ചയേ ഉള്ളു എന്ന് പറഞ്ഞ് പിടിച്ച് കയറ്റിയതാണ് തന്നെയെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്ക് ഭയങ്കര ഇന്‍സ്പിരേഷന്‍ ആയിട്ട് ഇന്‍ഡസ്ട്രിക്കകത്ത് തോന്നിയിട്ടുള്ള മനുഷ്യന്‍ മമ്മൂക്കയാണ്. സിനിമയിലേക്ക് വരാനും ഇന്‍സ്‌പൈറിംഗ് ആയത് മമ്മൂക്കയാണെന്നും നിവിന്‍ പോളി പറഞ്ഞു.


Click it and Unblock the Notifications