വില്ലനോ നായകനോ മാസ്? തിയറ്ററുകളെ പൂരപറമ്പാക്കി നിവിന്‍ പോളിയുടെ മിഖായേല്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

പുതിയ വര്‍ഷം പിറന്നിട്ട് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കാര്യമായ റിലീസുകളൊന്നും നടന്നിരുന്നില്ല. എന്നാല്‍ ജനുവരി പതിനെട്ട് മുതല്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ സിനിമകള്‍ എത്തിയിരിക്കുകയാണ്. ഒന്നിലധികം സിനിമകളാണ് ഈ ദിവസം റിലീസിനെത്തിയിരിക്കുന്നത്. അതില്‍ ശ്രദ്ധേയം നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന മിഖായേല്‍ ആണ്.

mikheal

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ നായകനായി അഭിനയിക്കുന്ന മിഖായേല്‍ റിലീസിന് മുന്‍പ് തന്നെ സിനിമാപ്രേമികള്‍ക്ക് ആകാംഷ നല്‍കിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയത് വലിയ സ്വീകരണത്തോടെയാണ്. മിഖായേലിനെ കുറിച്ചുള്ള ആദ്യ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

മിഖായേലിന്റെ നട്ടെല്ല്

നിവിന്‍ പോളി, ഹനീഫ് അദേനി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് സിനിമയുടെ നട്ടെല്ല്. ഫസ്റ്റ് ഹാഫ് ആവേറജ് ആണെന്ന് പറയുമ്പോള്‍ രണ്ടാം പകുതിയ അതിശയിപ്പിച്ചു. ആക്ഷന്‍ കിടുക്കിയെന്നും മലയാള സിനിമയ്ക്ക അഭിമാനിക്കാമെന്നും പറയുന്നു.

ബാക്ക് ഗ്രൗണ്ട് സ്‌കോര്‍

മോശമില്ലാത്ത തുടക്കം

നിവിൻ പോളി മിന്നിച്ചു.

ആദ്യ പകുതി കിടുക്കിയെന്ന് ആരാധകർ.

കണ്ടിരിക്കാൻ പറ്റുന്ന ചിത്രം മാത്രമാണോ മിഖായേൽ.

ഉണ്ണി മുകുന്ദന്‍റെ എൻട്രി

ഫോറം കേരളയുടെ റിപ്പോർട്ട്

 മിഖായേല്‍

മിഖായേല്‍

നിവിന്‍ പോളി നായകനെത്തി 2019 റിലീസ് ചെയ്യുന്ന ആദ്യ സിനിമയാണ് മിഖായേല്‍. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്നതും അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തിരക്കഥ എഴുതുന്ന ചിത്രം ആണെന്നുള്ള പ്രത്യേകതയും മിഖായേലിനുണ്ട്. ആദ്യം മുതല്‍ സിനിമയില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ട്രെയിലറുമെല്ലാം പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കിയിരുന്നു. സിനിമയുടെ റിലീസിന് വേണ്ടി കട്ട കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.

  താരങ്ങളുടെ നിറസാന്നിധ്യം

താരങ്ങളുടെ നിറസാന്നിധ്യം

നിവിന്‍ പോളി നായകനാവുമ്പോള്‍ മഞ്ജിമ മോഹനാണ് നായിക. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, കെപിഎസി ലളിത, ബാബു ആന്റണി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, അശോകന്‍, ശാന്തികൃഷ്ണ, ജയപ്രകാശ്, ജെഡി ചക്രവര്‍ത്തി തുടങ്ങിയവരാണ് മിഖായേലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് സിനിമയിലെ വില്ലന്‍. മാര്‍ക്കോ ജൂനിയര്‍ എന്ന പേരിലെത്തുന്ന ഉണ്ണിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 മാസ് ചിത്രമായിരിക്കും

മാസ് ചിത്രമായിരിക്കും

ചിത്രത്തില്‍ ഡോ. ജോണ്‍ മിഖായേല്‍ എന്ന വേഷത്തിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ഫാമിലി െ്രെകം ഗണത്തിലൊരുക്കിയതും ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമാണ് മിഖായേല്‍. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മ്മിക്കുന്നത്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോട് കൂടി തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X