ദാദ എപ്പോഴും അത് പറയും! നിവിന്‍ പോളിയെന്ന അപ്പ വാചാലനാവുന്നു! വീഡിയോ കാണൂ!

By Nimisha

ജനനം മുതലേ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. സിനിമയ്ക്കും അപ്പുറത്ത് താരങ്ങളുടെ കുടുംബത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വിനീത് ശ്രീനിവാസന്‍ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയ താരമാണ് നിവിന്‍ പോളി. പ്രകാശനെന്ന കഥാപാത്രമായാണ് താരമെത്തിയത്. പ്രമേയത്തിലായാലും ലുക്കിലായാലും ഏറെ വൈവിധ്യമാര്‍ന്ന സിനിമകളിലാണ് അദ്ദേഹം പിന്നീട് അഭിനയിച്ചത്.

മലയാളത്തിനും അപ്പുറത്ത് മറ്റ് ഭാഷകളിലും താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എഞ്ചിനീയറിങ് പഠനത്തിനിടയിലെ പ്രണയത്തെക്കുറിച്ച് താരം നേരത്തെ വാചാലനായിരുന്നു. റിന്നയുടെ പിന്തുണയാണ് തന്നെ താരമാക്കി മാറ്റിയതെന്നും താരം പറഞ്ഞിരുന്നു. ജോലി രാജി വെച്ച് സിനിമയിലേക്കിറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ റിന്ന എതിര്‍ത്തിരുന്നില്ലെന്നും ആ പിന്തുണയാണ് ഇന്നത്തെ നിവിനിലേക്ക് എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ മകനെക്കുറിച്ചാണ് താരം വാചാലനായത്.

അപ്പയുടെ മകന്‍

അപ്പയുടെ മകന്‍

നിവിന്‍ പോളിയുടെയും റിന്നയുടെയും ജീവിതത്തിലേക്ക് എത്തിയ ആദ്യ അതിഥിയാണ് ദാവീദ്. താരത്തിന്റെ ഡിറ്റോയെന്ന് ശരിക്കും വിശേഷിപ്പിക്കാം. അതേ മുഖവും നുണക്കുഴിയുമാണ് മകനും കിട്ടിയിട്ടുള്ളതെന്ന് ആരാധകരും പറയാറുണ്ട്. പൊതുചടങ്ങുകള്‍ക്കും മറ്റുമായി പോവുമ്പോള്‍ ദാദ എന്നും നിവിനൊപ്പമായിരിക്കും. ഗീതു മോഹന്‍ദാസിന്‍ഖെ മകളും ദാദയും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ദാദയുടെ കുസൃതി

ദാദയുടെ കുസൃതി

അത്യവശ്യം കുരുത്തക്കേടുകളൊക്കെ അവനും കാണിക്കാറുണ്ട്. സ്‌കൂളില്‍ പോവാന്‍ അത്ര താല്‍പര്യമില്ലെങ്കിലും ഇനിയും എഴുന്നേറ്റില്ലെങ്കില്‍ ഇന്ന് വിടില്ലെന്ന് പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ ചാടിയെഴുന്നേല്‍ക്കുമെന്നും നേരത്തെ നിവിന്‍ പറഞ്ഞിരുന്നു. കുഞ്ഞനിയത്തി എത്തിയതിന് ശേഷം എപ്പോഴും അവള്‍്ക്കരികിലിരിക്കാനാണ് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ഈ താരപുത്രന്‍ ആറാം പിറന്നാള്‍ ആഘോഷിച്ചത്.

ഷൂട്ടിങ്ങിന് പോവുന്നത് ഇഷ്ടമില്ല

ഷൂട്ടിങ്ങിന് പോവുന്നത് ഇഷ്ടമില്ല

താന്‍ ഷൂട്ടിങ്ങിന് പോവുന്നത് അവന് ഇഷ്ടമില്ലെന്നും കുറച്ച് കൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നും അവന്‍ എപ്പോഴും പറയാറുണ്ട്. അപ്പയുടെ കൂടെയിരുന്ന് കൊതി തീര്‍ന്നില്ലെന്നാണ് അവന്‍ പറയാറുള്ളതെന്ന് നിവിന്‍ പറയുന്നു. കൗമുദി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ലൊക്കേഷനില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് എത്രയും പെട്ടെന്ന് വീട്ടിലെത്താനായാണ് താന്‍ ശ്രമിക്കാറുള്ളതെന്നും നിവിന്‍ പറയുന്നു.

കൂട്ടായി കുഞ്ഞനുജത്തിയും

കൂട്ടായി കുഞ്ഞനുജത്തിയും

ദാവീദിന് കൂട്ടായാണ് റോസ് തെരേസ എത്തിയത്. ഒന്നാം പിറന്നാളാഘോഷിക്കുന്ന മകളുടെ ചിത്രം നിവിന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായത്. അടുത്ത തലമുറയിലെ താരങ്ങളാണ് ഇവരെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. പൃഥ്വിരാജിന്റെ മകളുടെ നായകനാവാനായി മത്സരിക്കുന്നവരില്‍ ദാവീദുമുണ്ടെന്ന തരത്തിലുള്ള ട്രോളുകളും പ്രചരിച്ചിരുന്നു.

 റിന്നയുടെ സപ്പോര്‍ട്ട്

റിന്നയുടെ സപ്പോര്‍ട്ട്

ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു സിനിമാമോഹം കലശലായത്. രാജി വെച്ച് ഇറങ്ങുമ്പോഴും റിന്ന എതിര്‍ത്തിരുന്നില്ല. കാലൊടിഞ്ഞ് കിടക്കുന്നതിനിടയിലായിരുന്നു മലര്‍വാടിയുടെ ഓഡീഷനില്‍ പങ്കെടുത്തത്. പ്രകാശനെപ്പോലെ തന്നെയായിരുന്നു അന്നത്തെ കോലം. ഇത് കണ്ടതോടെയാണ് വിനീത് തന്നെ തിരഞ്ഞെടുത്തതെന്ന് നിവിന്‍ പറയുന്നു. താന്‍ സിനിമയില്‍ തിരക്കിലാവുമ്പോള്‍ മക്കളുടെ കാര്യവും വീട്ടുകാര്യങ്ങളുമൊക്കെ കൃത്യമായി മാനേജ് ചെയ്യുന്നത് റിന്നയാണ്. അടുത്തിടെ അവളോട് ജോലി രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X