റിന്ന മാത്രമാണ് പോസിറ്റീവായി പ്രതികരിച്ചത്! ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് നിവിന്‍ പോളി!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ നിവിന്‍ പോളിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു ഈ താരം തുചക്കം കുറിച്ചത്. ഓഡീഷനിലൂടെയായിരുന്നു നിവിനെ വിനീത് കണ്ടെത്തിയത്. പ്രകാശന് വേണ്ട ലുക്കിലായിരുന്നു നിവിന്‍ എത്തിയത്. കട്ടത്താടിയുമായി വെള്ളിത്തിരയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള നായകനേയും അവതരിപ്പിക്കാന്‍ കെല്‍പ്പുണ്ടെന്ന് നിവിന്‍ തെളിയിച്ചിരുന്നു. നായകമായി മാത്രമല്ല അതിഥിതയായും താരമെത്തിയിരുന്നു. എഞ്ചിനീയറിംഗ് ജോലിക്കിടയിലായിരുന്നു നിവിന് അഭിനയമോഹം കലശലായത്.
ജോലി ഉപേക്ഷിച്ച് സിനിമയിലേക്കിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല താരത്തിന് ലഭിച്ചത്. നിവിന്‍ മാത്രമല്ല യുവതാരങ്ങളില്‍ പലരും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോയവരാണ്. അന്ന് ആ തീരുമാനത്തില്‍ ഉറച്ചുനിന്നതിന് പിന്നീടൊരിക്കലും ഇവര്‍ക്ക് ഖേദിക്കേണ്ടി വന്നിരുന്നില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. കോളേജ് പഠനത്തിനിടയിലായിരുന്നു നിവിന്‍ റിന്നയെ കണ്ടെത്തിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് കമിതാക്കളായി മാറുകയായിരുന്നു. വൈകാതെ ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. റിന്നയുടെ പിന്തുണയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് നിവിന്‍ പോളിയും അഭിനയമെന്ന മോഹവുമായി ഇറങ്ങിയത്. ജോലിയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും അത് പറ്റില്ലെന്നും മനസ്സിലാക്കിയതിന് പിന്നാലെയായാണ് ആ തീരുമാനമെടുത്തത്. മനസ്സിലെ ആഗ്രഹം സഫലീകരിക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടി താനും ഇറങ്ങുകയായുരുന്നുവെന്ന് താരം പറയുന്നു. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ഗംഭീര പിന്തുണ നേടി മുന്നേറുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

മണ്ടത്തരമാണ് ചെയ്യുന്നതെന്ന് പറഞ്ഞ് എല്ലാവരും അന്ന് തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. സിനിമയില്‍ നിനക്ക് പ്രത്യേകിച്ച് ബന്ധങ്ങളോ ആളുകളോ ഒന്നുമില്ലല്ലോ, എന്താകും അവസ്ഥയെന്നൊക്കെയായിരുന്നു എല്ലാവരും ചോദിച്ചത്. ജോലിയിലെ മടുപ്പ് കാരണമായിരിക്കും ഇങ്ങനെ തോന്നുന്നത്. കുറച്ചുകൂടി താല്‍പര്യമുള്ള രീതിയില്‍ ജോലി ചെയ്യാന്‍ ശ്രമിച്ച് നോക്കൂയെന്നുമൊക്കെയുള്ള ഉപദേശങ്ങളും അന്ന് തനിക്ക് ലഭിച്ചിരുന്നതായി താരം പറയുന്നു.

റിന്ന മാത്രമാണ് അന്ന് തന്‍രെ തീരുമാനത്തെ പിന്തുണച്ചതെന്ന് നിവിന്‍ പോളി പറയുന്നു. മനസ്സ് ഇവിടെയൊന്നുമല്ലെന്നുള്ള കാര്യത്തെക്കുറിച്ച് അവളോട് സംസാരിച്ചിരുന്നു. ഞാന്‍ നിര്‍ബന്ധിക്കില്ല, എന്താണോ ഇഷ്ടം, അത് ചെയ്യുക, ബാക്കിയെല്ലാം തന്നെ വന്നോളുമെന്നായിരുന്നു റിന്ന പറഞ്ഞത്. അന്ന് പോസിറ്റീവായി പ്രതികരിച്ച ഒരേയൊരു വ്യക്തിയും അവളായിരുന്നു.

സിനിമയിലേക്ക് എങ്ങനെ എത്തുമെന്ന കാര്യത്തെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. സിനിമ കിട്ടുമോ, കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ, എങ്ങനെയുള്ള വേഷമായിരിക്കും എന്നൊക്കെയുള്ള ആശങ്ക അലട്ടിയിരുന്നു. മലര്‍വാടിയുടെ ഓഡിഷനില്‍ പങ്കെടുത്ത് തിരഞ്ഞെടുത്തപ്പോഴും അറിയില്ലായിരുന്നു എങ്ങനെ അഭിനയിക്കുമെന്ന്. കാര്യങ്ങളെക്കുറിച്ച് വിനീതുമായി സംസാരിക്കാറുണ്ടായിരുന്നു. കഥകള്‍ കേള്‍ക്കുമ്പോള്‍ അതേക്കുറിച്ചെല്ലാം പറയാറുണ്ടായിരുന്നുവെന്നും നിവിന്‍ പറയുന്നു.


Click it and Unblock the Notifications