എന്റെ മോളുടെ സര്‍ജറി ആയിരുന്നു! മക്കളുടെ കാര്യം വരുമ്പോള്‍ മറ്റെല്ലാം മാറ്റിവെക്കും: നിവിന്‍ പോളി
മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായി സിനിമയില്‍ അരങ്ങേറിയതാണ് നിവിന്‍ പോളി. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തവണത്തെ ക്രിസ്മസിന് സര്‍വ്വം മായയുമായി നിവിനും ടീമും എത്തുന്നുണ്ട്. പുതിയ ചിത്രങ്ങളൊന്നുമില്ലേ എന്നുള്ള ചോദ്യം കുറേക്കാലമായി കേള്‍ക്കുന്നു. തടി കൂടിയതിന്റെ പേരിലും നിവിന് കുറേയധികം പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇങ്ങനെ പോയാല്‍ ഫീല്‍ഡൗട്ടാവുമെന്നുള്ള വിമര്‍ശനങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ നെഗറ്റീവിലൊന്നും തളരാതെ തന്റെ സിനിമയുമായി മുന്നേറുകയായിരുന്നു അദ്ദേഹം. ഹോട്ട്‌സ്റ്റാറിലൂടെയായി ഫാര്‍മ എന്ന സീരീസുമായും നിവിന്‍ എത്തുന്നുണ്ട്. ഹോട്ട്‌സ്റ്റാര്‍ സംഘടിപ്പിച്ച പരിപാടിയിലെ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് കാലത്ത് എന്റെ മോളുടെ ഒരു സര്‍ജറിയുണ്ടായിരുന്നു. സര്‍ജറിയുള്ളത് കാരണം ഈ പരിപാടിക്ക് വരാന്‍ പറ്റില്ലെന്ന് പ്രൊഡ്യൂസറിനെയും, ഫുള്‍ ടീമിനെയും അറിയിച്ചിരുന്നു. എങ്ങനെയെങ്കിലും ഇന്നത്തെ പരിപാടിക്ക് വരണമെന്ന് അവര്‍ ഇന്‍സിസ്റ്റ് ചെയ്തിരുന്നു. സര്‍ജറി അതിരാവിലത്തേക്ക് മാറ്റി, എല്ലാം കഴിഞ്ഞ് കൊച്ചിനെയും കണ്ട്, ഹാപ്പിയാക്കി നിര്‍ത്തിയിട്ടാണ് പോന്നത്. ലാല്‍ സാര്‍ ഉച്ചയ്ക്ക് വരുന്നുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയായി ഞാനും കയറിപ്പോന്നു. മക്കളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ നമ്മളെപ്പോഴും പേഴ്‌സണലാണ്. നമുക്ക് ബാക്കിയെല്ലാം, ഒന്നും ഇംപോര്‍ട്ടന്റല്ല. നമുക്ക് നമ്മുടെ കുട്ടികള്‍ വളരെ ഇംപോര്‍ട്ടന്റായ കാര്യമാണെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.

നിവിന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഫാമിലിയാണ് എല്ലാം. താന്‍ എത്ര ഉയരത്തിലാണെങ്കിലും ഫാമിലിയാണ് എല്ലാം എന്ന് പറഞ്ഞതിന് കൈയ്യടി. മക്കളുടെ കാര്യം വരുമ്പോള്‍ പേരന്‍സ് ഇങ്ങനെയാണെന്നായിരുന്നു കമന്റുകള്‍. നിവിന്‍ വീണ്ടും തടി വെച്ചല്ലോ എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. അദ്ദേഹത്തിന് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു. തടി കൂടുന്നതിന്റെ കാരണം അതായിരിക്കാം എന്നുള്ള കമന്റും വീഡിയോയുടെ താഴെയുണ്ട്.
തിരക്കുകളിലാണെങ്കിലും മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ച് ചെയ്യാറുണ്ട് നിവിന്‍. വിശേഷ ദിനങ്ങളില്‍ മക്കളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. എഞ്ചീനിയറിംഗ് പഠിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നിവിന്‍ റിന്നയെ കാണുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ആ സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ജോലി രാജി വെച്ച് സിനിമയുടെ പിന്നാലെ പോവാന്‍ പ്രചോദനം തന്നത് റിന്നയാണ്. അവള്‍ പറഞ്ഞ യെസ് പിന്നീടുള്ള തന്റെ ജീവിതത്തിന് ഗുണകരമായി മാറിയെന്നും നിവിന്‍ പറഞ്ഞിരുന്നു.
റിന്ന ജോലി ചെയ്തായിരുന്നു വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയത്. പിന്നീട് സാമ്പത്തികമായി ഉയര്‍ച്ചയിലായപ്പോഴാണ് ഇനി ജോലി രാജി വെച്ചോളൂ എന്ന് നിവിന്‍ റിന്നയോട് പറയുന്നത്. ബ്രാന്റഡ് പ്രൊഡക്ടുകള്‍ക്ക് പിന്നാലെ പോവുമ്പോള്‍ ഇത്രയധികം പൈസ ചെലവാക്കേണ്ടതുണ്ടോയെന്ന് റിന്ന ചോദിക്കാറുണ്ട്. പണത്തിന്റെ മൂല്യം അറിഞ്ഞാണ് ഞങ്ങള്‍ വളര്‍ന്നത്. മക്കളെയും അങ്ങനെ വളര്‍ത്താനാണ് ആഗ്രഹം എന്നും ഇരുവരും പറഞ്ഞിരുന്നു. ചില കാര്യങ്ങളില്‍ റിന്ന പിടുത്തം വെക്കാറുണ്ട്. അത് പോസിറ്റീവായാണ് വരാറുള്ളത്. യാത്രകളൊക്കെ കൂടുമ്പോള്‍ ഇനി മതി, വീട്ടിലേക്ക് തിരികെ വരൂ എന്ന് പറഞ്ഞ് വിളിക്കാറുണ്ടെന്നും നിവിന്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











