മൂത്തോന്റെ രൂപത്തിന് രണ്ടര ദിവസം വേണ്ടി വന്നു! മേക്കപ്പ്മാന് മുന്നില്‍ ഇരുന്നതിനെ പറ്റി നിവിന്‍
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ പ്രേക്ഷക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളിയുടെ കഥാപാത്രത്തിനും അഭിനയത്തിനും എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണ് വരുന്നത്. നിവിന്‍ ഇതുവരെ അവതരിപ്പിക്കാത്ത തരമൊരു കഥാപാത്രമായിരുന്നു മൂത്തോനില്‍ ഉണ്ടായിരുന്നത്. ബോളിവുഡില്‍ നിന്നുമുള്ള മേക്കപ്പ്മാന്‍ വിക്രം ആയിരുന്നു നിവിനെ മൂത്തോനിലെ കഥാപാത്രമാക്കി മാറ്റിയത്.
ഈയൊരു രൂപത്തിലേക്ക് മാറ്റി എടുക്കാന്‍ രണ്ടര ദിവസത്തോളം മേക്കപ്പ്മാന് മുന്നില്‍ ഇരുന്ന് കൊടുക്കേണ്ടി വന്നെന്ന് പറയുകയാണ് നിവിന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മൂത്തോനിലെ വേഷത്തെ കുറിച്ച് ഗീതു മോഹന്‍ദാസിന് കൃത്യമായ ധാരണയുണ്ടായിരുന്നു.

ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു വിക്രത്തിന്റെ ഡിസൈനിംഗ് സ്റ്റൈല്‍. മുന്‍പിലിരുത്തി നിശബ്ദമായി ഒരുപാട് നേരം നിരീക്ഷിക്കും. പിന്നീട് അവിടെ ഷേഡ് കൊടുക്കൂ, കമ്മല്‍ നല്‍കു, മൂടി കുറച്ച് കളയൂ... അങ്ങനെ പലതരം കമന്റുകള്‍ വന്ന് കൊണ്ടേ ഇരിക്കും.
അഭിനേതാവിനെ കണ്‍മുന്നില്‍ വച്ച് കൊണ്ടുള്ള പരീക്ഷണമാണ്. രണ്ടര ദിവസം മുന്നില്‍ ഇരുന്ന് കൊടുക്കേണ്ടി വന്നു. ഏതാണ്ടൊരു രൂപം ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ വേഷം നല്‍കി തെരുവിലൂടെ നടത്തിച്ചു. കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതും ആള്‍ക്കൂട്ടവുമായി സംസാരിക്കുന്നതുമെല്ലാം ക്യാമറയില്‍ പകര്‍ത്തി. അതിന് ശേഷവും സൂക്ഷ്മമായ മാറ്റങ്ങള്‍ കൊണ്ട് വന്നെന്നും നിവിന്‍ പറയുന്നു.


Click it and Unblock the Notifications











