നിവിന് കിട്ടിയ ഓണസമ്മാനം സൂപ്പർ! അതും ലേഡി സൂപ്പർ സ്റ്റാറിനോടൊപ്പം, പുതിയ റെക്കോഡുമായി താരം

2010 ൽ പുറത്തു വന്ന വിനീത് ശ്രീനിവാസൻ ചിത്രമായ മലർവാടി ആട്സ്ക്ലബ് എന്ന് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിവിൻ പോളിയ്ക്ക് ഇന്ന് മോളിവുഡിലെ തിരക്കേറിയ താരമാണ്. . പ്രകാശൻ എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ നിവിൻ പോളിയുടെ അഭിനയ ജീവിതം ദിനേശനിൽവരെ എത്തി നിൽക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിവിൻപോളി വെള്ളിത്തിരയിൽ മടങ്ങി എത്തിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.

നടൻ ധ്യാൻ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമ ഓണത്തിനായിരുന്നു തിയേറ്ററുകളിൽ എത്തിയത്. നടൻ അജുവർഗീസ് നിർമ്മണ പങ്കാളിയായ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ തിരിച്ച് വരവ് ഗംഭീരമായിരിക്കുകയാണ്. ലവ് ആക്ഷൻ ഡ്രാമയിലൂടെ മറ്റൊരു റെക്കോഡും താരം നേടിയിട്ടുണ്ട്.

 സഹോദരങ്ങളുടെ  ഭാഗ്യ താരം

വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി വെള്ളിത്തിരയിൽ എത്തിയത്. അതിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. 2010ൽ മികച്ച ബോക്സോഫീസ് കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിത 9 വർഷങ്ങൾക്ക് ശേഷം ധ്യാനിന്റെ ആദ്യ സംവിധാന സംരംഭത്തിലും നിവിൻ പോളി തന്നെയാണ് നായകൻ. ദിനേശൻ എന്ന കഥാപാത്രത്തെയാണ് ലവ് ആക്ഷൻ ഡ്രാമയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

50 കോടി ക്ലബ്

ഓണം റിലീസായായിട്ടായിരുന്നു ലവ് ആക്ഷൻ ഡ്രാമ തിയേറ്ററുകളിൽ എത്തിയത്. ചിത്രം അമ്പത് കോടി ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്. നിവിൻ പോളിയ്ക്കൊപ്പം അജൂവർഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാൾ അജു തന്നെയാണ്. തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. മോളിവുഡിൽ ബിഗ് ബജറ്റ് ചിത്രങ്ങളിൽ മാത്രമാണ് നയൻസ് പ്രത്യക്ഷപ്പെടുന്നത്.

 റെക്കോഡ്  നേട്ടം

ലവ് ആക്ഷൻ ഡ്രാമയിലൂടെ മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് നിവിൻ പോളി. 50 കോടി ക്ലബി ഇടം പിടിക്കുന്ന മൂന്നാമത്തെ നിവിൻ ചിത്രമാണിത്. ഇതിനും മുൻപ് അൽഫോൺ പുത്രൻ സംവിധാനം പ്രേമം , റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. ഇതിനു ശേഷം 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന നിവിൻ ചിത്രമാണിത്.

Recommended Video

Nivin Pauly's Love Action Drama Enters 50 Crore Club | FilmiBeat Malayalam
 വൻതാരനിര

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അണിനിരന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.ശ്രീ​നി​വാ​സ​ൻ​ ,​ വി​നീത് ശ്രീനി​വാസൻ, ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ ​ ​എ​ന്നി​വ​രാ​ണ് ​ ചിത്രത്തിൽ പ്രധാനകഥപാത്രങ്ങറളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അണിയറ പ്രവർത്തകരാണ് ലവ് ആക്ഷൻ ഡ്രാമയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജോ മോൻ ടി ജോണും റോബി വർഗീസും ചേർന്നാണ്. സംഗീതം ൽാൻ റഹ്മാൻ. ഫ​ൺ​ടാ​സ്റ്റി​ക്സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​അ​ജു​ ​വ​ർ​ഗീ​സും​ ​ചേ​ർ​ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X