ശരീരഭാരം കൂട്ടി താടിയിൽ നിവിൻ പോളി, പടവെട്ട് ടീമിന്റെ സർപ്രൈസ് പിറന്നാൾ സമ്മനം...
യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. താരത്തിന് 36ാം പിറന്നാളാണ് ഇന്ന്. സുഹത്തുക്കളും ആരാധകരും ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ തുടങ്ങിയ താരങ്ങളെല്ലാം നിവിന് ആശംസ നേർന്നിട്ടുണ്ട്.
ഇപ്പോഴിത നിവിന് പിറന്നാൾ ആശംസയുമായി പടവെട്ട് ടീം. പിറന്നാൾ ദിനസ്പെഷ്യലായി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പടവെട്ടിനായി നിവിന്‍ ശരീരഭാരം കൂട്ടിയിരുന്നു. താരത്തിന്റെ ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു. മികച്ച പ്രേക്ഷാഭിപ്രായമായിരുന്നു ലഭിച്ചത്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ ശരീരഭാരം കൂട്ടാന്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാരണം പത്തു കിലോ തൂക്കം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെന്നും നിവിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നെങ്കിലും ചെയ്തില്ല. കൊവിഡ് സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ആകും ഇനി ഷൂട്ടിംഗ് ആരംഭിക്കുക.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചാണ് നിവിന്‍ സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നിവിൻ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. അഭിനയിച്ച മിക്ക സിനിമകളും ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു പ്രേമം. ഈ ചിത്രം താരത്തിന് കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. മികച്ച ബോക്സോഫീസ് കളക്ഷൻ ചിത്രം നേടിയിരുന്നു. ഇന്നും ജോർജ്ജും മേരിയും മലരും സെലിനും ആലുവയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.,


Click it and Unblock the Notifications