നിവിന്റെ പിറന്നാൾ ദിനത്തിൽ ഉറ്റ സുഹൃത്തിന്റെ വേർപാട്..., നിറകണ്ണുകളോടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്ത് താരം!

മലയാള സിനിമയുടെ വേർസറ്റൈൽ യൂത്ത് സ്റ്റാറെന്നാണ് നിവിൻ പോളി വിശേഷിപ്പിക്കപ്പെടുന്നത്. ആക്ഷനും റൊമാൻസും മാസും ക്ലാസും ന്യൂജനും ഒരുപോലെ ഇണങ്ങുന്ന യങ് സൂപ്പർസ്റ്റാറാണ് നിവിൻ പോളി. എല്ലാത്തരം പ്രേക്ഷകരേയും തീയേറ്ററിലേക്ക് ആകർഷിക്കാൻ നിവിൻ പോളിക്കുളള കഴിവ് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രേക്ഷകർ കണ്ടറിഞ്ഞതാണ്.

ടിക്കറ്റെടുക്കുന്ന പൈസ വസൂൽ ആക്കാത്ത സിനിമകൾ നിവിനിൽ നിന്നും വളരെ വിരളമായി മാത്രമെ ഉണ്ടായിട്ടുള്ളു. അതുകൊണ്ട് തന്നെയാണ് ഫാമിലി ഓഡിയൻസിനും യൂത്തിനുമിടയിലും നിവിൻ പോളി ഒരു ബ്രാന്റായി മാറിയതും.

ആവറേജ് റിപ്പോർട്ടുകൾ വന്നാൽ പോലും സിനിമയെ സൂപ്പർഹിറ്റ് ആക്കാൻ തക്ക ജനപിന്തുണ നിവിനുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. പതിവുപോലെ ഫാൻസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. എന്നാൽ ഇത്തവണത്തെ പിറന്നാൾ നിവിന് ദുഖം നിറഞ്ഞതായിരുന്നു.

Nivin pauly

ഏറെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാടുണ്ടാക്കിയ ആഘാതത്തിലിരിക്കെയാണ് നിവിൻ പോളിയുടെ ഇത്തവണത്തെ പിറന്നാൾ കടന്നുപോയത്. നിവിൻ പോളിയുടെയും നടൻ സിജു വിത്സണിന്റെയും കുട്ടിക്കാലം മുതലുള്ള സുഹൃത്ത് ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാനാണ് കഴിഞ്ഞ ദിവസം അപൂർവ രോഗം ബാധിച്ച് മരിച്ചത്.

അത്യാസന്ന നിലയിലായിരുന്ന നെവിൻഡ മരിച്ചത് ഒക്ടോബർ 11നായിരുന്നു. അന്ന് തന്നെയായിരുന്നു നിവിന്റെ പിറന്നാളും. ഇപ്പോഴിതാ ഉറ്റ സുഹൃത്തിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്ത്യചുംബനം നൽകുന്ന നിവിന്റെ വീഡിയോയാണ് സോഷ്യൽിമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

നെവിൻ ചെറിയാൻ അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ച് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. വിദേശത്ത് ജോലി ചെയ്യവെയാണ് നെവിന് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് നാട്ടിലേക്ക് വന്നു. തിരക്കിനിടയിലും അസുഖബാധിതനായ സുഹൃത്തിനെ കാണാൻ നിവിനും സിജുവും കുടുംബസമേതം എത്താറുണ്ടായിരുന്നു.

സംവിധായകൻ അൽഫോൺ‌സ് പുത്രന്റെ അടുത്ത ബന്ധു കൂടിയാണ് നെവിൻ. തലച്ചോറിനെ ബാധിച്ച അത്യപൂർവമായ അസുഖത്തെത്തുടർന്ന് നെവിൻ കുറച്ചുനാളുകളായി അത്യാസന്ന നിലയിലായിരുന്നു. നെവിന്റെ അന്ത്യശുശ്രൂഷയിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി മൂഖഭാവത്തോടെ പങ്കെടുക്കുന്ന നിവിൻ പോളിയുടെയും സിജു വിൽസന്റെയും വീഡിയോ ആരാധകരിലും നൊമ്പരമാവുകയാണ്.

nivin pauly

സിജുവിന്റെ സോഷ്യൽമീഡിയ പേജ് നിറയെ നിറഞ്ഞ് നിൽക്കുന്നത് നെവിന്റെ ചിത്രങ്ങളാണ്. സിജു വിത്സണിന്റെ നിർമാണ കമ്പനി നിർമിച്ച മലയാള സിനിമ വാസന്തി മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരത്തിന് പുറമെ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടിയപ്പോൾ അത് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും സ്വീകരിച്ചശേഷം സിജു അതുമായി ആദ്യം ഓടി എത്തിയത് പ്രിയ സുഹൃത്ത് നെവിന്റെ അടുത്തേക്കായിരുന്നു.

നെവിനും നിവിനും ഇവരുടെ കുടുംബങ്ങൾക്കും ഒപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങളും നിവിന്റെയും സിജുവിന്റെയും സോഷ്യൽമീഡിയ പേജിലുണ്ട്. പൊതുവെ സൗഹൃദങ്ങൾ വലിയ വില നൽകുന്നവരാണ് സിജുവും നിവിനും.

ഇരുവർക്കും സിനിമയിലേക്കുള്ള വഴി തുറന്ന് കിട്ടിയതും ഇത്തരം സൗഹൃദങ്ങളിലൂടെയാണ്. മുപ്പത്തൊമ്പതുകാരനായ നിവിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ രാമചന്ദ്രൻ ബോസ് ആന്റ് കോയാണ്. പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമായിരുന്നു രാമചന്ദ്രബോസ് ആന്റ് കോ.

പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ 42 മത്തെ ചിത്രമായിരുന്നു ഇത്. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X