»   » എത്ര പേര്‍ക്കറിയാം നിവിന്‍ പോളിയിലെ ഗായകനെ? ആദ്യ ഗാനം കേട്ട് ഗോപി സുന്ദര്‍ പറഞ്ഞതോ?

എത്ര പേര്‍ക്കറിയാം നിവിന്‍ പോളിയിലെ ഗായകനെ? ആദ്യ ഗാനം കേട്ട് ഗോപി സുന്ദര്‍ പറഞ്ഞതോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇന്ന് താരങ്ങളെല്ലാവരും പാട്ടുകാരാണ്. ഗായകരായ ഒരു പിടി നല്ല അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടെന്ന് വസ്തുത വിസ്മരിക്കുന്നില്ല. എന്നിരിക്കും താരങ്ങള്‍ പാടിയ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് പല താരങ്ങളേയും ഗായകരാക്കിയത്.

ഇത് ചെയ്ത മാന്യന്മാരോട് ഒന്നും പറയാനില്ല, സോഷ്യല്‍ മീഡിയക്ക് വേണ്ടി അന്തസ് കളയാനില്ല!

ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ എന്നിവര്‍ക്ക് പിന്നാലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയും പിന്നണി ഗായകനാകാനുള്ള ഒരു നീക്കം നടത്തിയിരുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംഗീത സംവിധായകന്‍ ഗോപി സുന്ദറായിരുന്നു. 1983 എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.

ടൈറ്റില്‍ സോങ്ങ്

നിവിന്‍ പോളി നായകനായി എത്തിയ 1983യുടെ ടൈറ്റില്‍ സോങ്ങ് പാടുന്നതിന് വേണ്ടിയായിരുന്നു ഗോപി സുന്ദര്‍ നിവിനെ വിളിച്ചത്. പരമാവധി ഒഴിഞ്ഞ് മാറിയെങ്കിലും ഒടുവില്‍ നിവിനെ നിര്‍ബന്ധിപ്പിച്ച് സ്റ്റുഡിയോയില്‍ എത്തിച്ചു.

ടെക്‌നോളജി വളര്‍ന്നു

താന്‍ പാടിയാല്‍ ശരിയാകില്ല, തനിക്ക് പാട്ടുമായി ഒരു ബന്ധവുമില്ല എന്നൊക്ക നിവിന്‍ ഗോപി സുന്ദറിനോട് പറഞ്ഞു. അതൊന്നും കുഴപ്പമില്ല. ഇപ്പോള്‍ എത്രയോ പേര്‍ സിനിമയ്ക്ക് വേണ്ടി പാടുന്നുണ്ട്. ടെക്‌നോളജിയൊക്കെ അത്രയ്ക്ക് വളര്‍ന്നിട്ടുണ്ടെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

വെറുതേ പാടിയാല്‍ മതി

കുറച്ച് ഹൈ പിച്ച് പാട്ടല്ലേ... അത് ഭയങ്കര പാടായിരിക്കും എന്ന് നിവിന്‍ പോളി ചൂണ്ടിക്കാണിച്ചപ്പോള്‍ നിങ്ങള്‍ വെറുതെ പാടിയാല്‍ മതി എന്ന് ഗോപി സുന്ദര്‍ പറഞ്ഞു. ഒടുവില്‍ നിവിന്‍ പാടി. ഒരു മണിക്കൂര്‍ നേരം കൊണ്ട് പാട്ട് റെക്കോര്‍ഡ് ചെയ്തു.

സൂപ്പര്‍... അടിപൊളി

പാട്ട് പാടി കഴിഞ്ഞപ്പോള്‍ സൂപ്പര്‍... അടിപൊളി എന്നൊക്കെയായിരുന്നു ഗോപി സുന്ദറിന്റെ കമന്റുകള്‍. പാട്ട് നാളെ കേള്‍പ്പിച്ച് തരാം. അപ്പോള്‍ മനസിലാകും ടെക്‌നോളജി എന്താണെന്ന് എന്നൊക്കെ ഗോപി പറഞ്ഞു. ഇത് കേട്ട് നിവിന്‍ ഭയങ്കര ഹാപ്പിയായി. സിനിമയ്ക്ക് വേണ്ടി പാട്ട് പാടിയ കാര്യം വീട്ടിലൊക്കെ പറഞ്ഞു.

പാട്ടിനായുള്ള കാത്തിരിപ്പ്

ഗോപി സുന്ദര്‍ അയച്ച് തരുന്ന പാട്ട് കേള്‍ക്കാനുള്ള കാത്തരിപ്പിലായിരുന്നു പിന്നീട്. എന്നാല്‍ അടുത്ത് ദിവസം ഗോപി വിളിച്ചില്ല. തിരക്കിലായിരിക്കും എന്നാണ് നിവിന്‍ കരുതിയത്. അതിന്റ അടുത്ത് ദിവസവും ഇത് തന്നെ അവസ്ഥ. മെസേജ് അയച്ചിട്ട് മറുപടി ഇല്ല. മൂന്നാം ദിവസം വിളിച്ചു. ഫോണ്‍ എടുത്തില്ല.

ഒടുവില്‍ മറുപടി എത്തി

നാളെ പാട്ട് കേള്‍പ്പിക്കാം എന്ന് പറഞ്ഞ ആളെ ആറാമത്തെ ദിവസം വരെ വിളിച്ചിട്ടും ഒരു മറുപടിയും ഇല്ല. ഒടുവില്‍ ഏഴാം ദിവസം നിവിന്‍ പോളിയെ തേടി ഗോപി സുന്ദറിന്റെ മെസേജ് എത്തി. അടുത്ത തവണ ശ്രമിക്കാം ബ്രദര്‍ എന്നായിരുന്നു മെസേജ്.

ഗോപി സുന്ദറിനും സാധിച്ചില്ല

ഓട്ടോ ട്യൂണ്‍ പോലുള്ള വമ്പന്‍ ടെക്‌നോളജി ഉണ്ടായിട്ട് പോലും ഗോപി സുന്ദറിന് തന്നേക്കൊണ്ട് പാടിക്കാന്‍ പറ്റില്ലെന്ന് തനിക്ക് അപ്പോഴാണ് മനസിലായതെന്ന് നിവിന്‍ പോളി പറയുന്നു. ശാസ്ത്രം തോറ്റു... മനുഷ്യന്‍ ജയിച്ചു...

English summary
Nivin Pauly sang a song for his movie 1983

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X