രണ്ട് വിവാ​ഹങ്ങളിൽ നാല് മക്കൾ, രണ്ടാം ഭാര്യയുടെ ഉപദ്രവം; മക്കൾ പറഞ്ഞത് വേദനിപ്പിച്ചു; നിതീഷ് ഭരദ്വാജ്

ഞാൻ ​ഗന്ധർവൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. ​ഗന്ധർവനെന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ വരുന്ന മുഖമായി നിതീഷ് ഭരദ്വാജ് മാറി. അത്രത്തോളം പ്രേക്ഷക മനസിൽ ഇടം പിടിച്ച സിനിമയാണ് 1991 ൽ പുറത്തിറങ്ങിയ ഞാൻ ​ഗന്ധർവൻ. ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലിൽ കൃഷ്ണനായും നിതീഷ് ഭരദ്വാജ് പ്രേക്ഷകർക്ക് മുന്നിലെത്തി. ഇന്ത്യയൊട്ടുക്കും ഈ സീരിയലും കഥാപാത്രവും ശ്രദ്ധ നേടി.

വെറ്റിനറി സർജനായിരുന്ന നിതീഷ് ഭരദ്വാജ് ഈ ജോലി വിട്ടാണ് അഭിനയ രം​ഗത്തേക്ക് വരുന്നത്. മറാത്തി, ഹിന്ദി നാടക രം​ഗത്തായിരുന്നു തുടക്കം. കരിയറിൽ വലിയ ഉയർച്ചകളുണ്ടായപ്പോഴും നിതീഷ് ഭരദ്വാജിന്റെ സ്വകാര്യ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. രണ്ട് വിവാഹമാണ് നിതീഷിന്റെ ജീവിതത്തിലുണ്ടായത്. രണ്ടാമത്തെ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം പ്രശ്ന കലുഷിതമായ സാഹചര്യമുണ്ടായി.

Njan Gandharvan Fame Nitish Bhradwaj

1991 ലായിരുന്നു ആദ്യ വിവാ​​​ഹം. പ്രശസ്ത ജേർണലിസ്റ്റ് വിമല പാട്ടീലിന്റെ മകൾ മോനിഷ പാട്ടീലാണ് നിതീഷ് ഭരദ്വാജിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഇരുവർക്കും രണ്ട് മക്കളും പിറന്നു. എന്നാൽ 2005 ൽ ഈ വിവാഹ ബന്ധം വേർപിരിയലിൽ അവസാനിച്ചു. 2009 ൽ സ്മിത ​ഗേറ്റിനെ നിതീഷ് ഭരദ്വാജ് വിവാഹം ചെയ്തു. ഇരട്ട പെൺകുഞ്ഞുങ്ങൾ ഇവർക്ക് പിറന്നു. 2019 ലാണ് ഈ ബന്ധം പിരിയുന്നത്.

സ്മിത ​ഗേറ്റിനെതിരെ പിന്നീട് നിതീഷ് ഭരദ്വാജ് ആരോപണം ഉന്നയിച്ചു. വിവാഹ ജീവിതത്തിൽ താൻ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടെന്നും മക്കളെ തന്നിൽ നിന്നും സ്മിത അകറ്റിയെന്നുമായിരുന്നു ആരോപണം. ഈ വിവാഹത്തിൽ എല്ലാ തരത്തിലുള്ള ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും എന്റെ രണ്ട് മക്കളെയും എന്നിൽ നിന്ന് അകറ്റുന്നു. 11 വയസുള്ള എന്റെ പെൺമക്കൾ പറഞ്ഞ രണ്ട് വരി നിങ്ങളെ അച്ഛാ എന്ന് വിളിക്കാൻ വെറുപ്പ് തോന്നുന്നു എന്നാണ്.

Njan Gandharvan Fame Nitish Bhradwaj

എല്ലാം ചെയ്ത് കൊടുത്തിട്ടും എന്തുകൊണ്ട് കുട്ടികളിങ്ങനെ പറയുന്നു എന്നും നിതിഷ് ഭരദ്വാജ് അന്നൊരു അഭിമുഖത്തിൽ ചോദിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് കൊണ്ട് അന്ന് സ്മിത​ ​ഗേറ്റ് പ്രസ് മീറ്റ് നടത്തി തന്റെ ഭാ​ഗം വിശദീകരിച്ചു. വ്യാജ ആരോപണങ്ങളുന്നയിച്ച് തന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് നിതീഷ് ഭരദ്വാജിന്റെ ശ്രമമെന്ന് സ്മിത​ ​ഗേറ്റ് അന്ന് വാദിച്ചു.

നിതിഷ് ഭരദ്വാജിന്റെ ആദ്യ ഭാര്യയും മക്കളും വിദേശത്താണെന്നാണ് വിവരം. സി ഉപാധ്യ എന്നാണ് നിതീഷ് ഭരദ്വാജിന്റെ പിതാവിന്റെ പേര്. അഭിഭാഷകനായിരുന്നു ഇദ്ദേഹം. നിതീഷിന്റെ അമ്മ സാധന ഉപാധ്യ മുംബെെയിലെ വിൽസൺ കോളേജിസെ മറാത്ത സാഹിത്യ ഡിപാർട്മെന്റിന്റെ ഹെ‍ഡ് ആയിരുന്നു. രാഹുൽ ഉപാധ്യ ഭരദ്വാജ് എന്നാണ് നിതീഷ് ഭരദ്വാജിന്റെ അനുജന്റെ പേര്.

അഭിനയത്തിന് പുറമെ സംവിധാനത്തിലും നിതീഷ് ഭരദ്വാജ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. പിതൃരൂൺ എന്ന മറാത്തി സിനിമയാണ് നിതീഷ് ഭരദ്വാജ് ആദ്യമായി സംവിധാനം ചെയ്തത്. 2013 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. മികച്ച രണ്ടാമത്തെ സംവിധായകനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ പുരസ്കാരം ഈ സിനിമയിലൂടെ നിതീഷ് ഭരദ്വാജിന് ലഭിച്ചു. അഭിനയ രം​ഗത്ത് നീതീഷ് ഭരദ്വാജിനെ ഇന്ന് കാണാറില്ല. 2021 ൽ പുറത്തിറങ്ങിയ സമന്തർ എന്ന സീരീസിന്റെ രണ്ടാം സീസണിലാണ് നടനെ ഒടുവിൽ പ്രേക്ഷകർ കണ്ട‌ത്.

More from Filmibeat

Read more about: njan gandharvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X