For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേരിക്കുട്ടിയും ജയസൂര്യയും മിന്നിച്ചു! ആദ്യദിന കളക്ഷന്‍ പുറത്ത്! വീണ്ടും ജയസൂര്യയുടെ വിസ്മയം..

  |

  വീണ്ടും ജയസൂര്യയുടെ വിസ്മയം തിയറ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആട് 2 വിന്റെ വിജയത്തിന് പിന്നാലെ ഇക്കൊല്ലം എത്തിയ ക്യാപ്റ്റനും സൂപ്പര്‍ ഹിറ്റായിരുന്നു. ഓരോ സിനിമകള്‍ കഴിയുംതോറും ജയസൂര്യ തന്നിലുള്ള കഴിവുകളെല്ലാം പുറത്തെടുക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാപ്രേമികള്‍.

  ജൂണ്‍ 15 ന് റിലീസിനെത്തിയ ഞാന്‍ മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വ്യത്യസ്ത കഥാപാത്രവുമായിട്ടാണ് ഞാന്‍ മേരിക്കുട്ടിയുടെ വരവ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളും ട്രെയിലറും ശ്രദ്ധേയമായിരുന്നു. സിനിമയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ചതും ഇതായിരുന്നു. പോസീറ്റിവ് റിവ്യൂ നേടിയ സിനിമ കളക്ഷനിലും മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

  ഞാന്‍ മേരിക്കുട്ടി

  ഞാന്‍ മേരിക്കുട്ടി

  ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് ഹിറ്റായിരുന്നു. ശേഷം അതേ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയും കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയിരുന്നു. മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഞാന്‍ മേരിക്കുട്ടി.

  റിലീസിനെത്തി..

  റിലീസിനെത്തി..

  ഡ്രീംസ് ആന്‍ഡ് ബിയോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്ന് തന്നെയാണ് ഞാന്‍ മേരിക്കുട്ടി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം ജുവല്‍ മേരി, അജു വര്‍ഗീസ്, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, എന്നിങ്ങനെ നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ജൂണ്‍ പതിനഞ്ചിനായിരുന്നു റിലീസ് ചെയ്തത്.

  വ്യത്യസ്ത ഗെറ്റപ്പ്

  വ്യത്യസ്ത ഗെറ്റപ്പ്

  ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സിനിമ എന്ന പ്രത്യേകതയുമായിട്ടായിരുന്നു ഞാന്‍ മേരിക്കുട്ടിയുടെ വരവ്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച മേരിക്കുട്ടി എന്ന കഥാപാത്രം ട്രാന്‍സ് വുമന്‍ ആയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറരുത് എന്നതിന്റെ പ്രാഥമിക പാഠങ്ങള്‍ മനസിലാക്കി കൊടുക്കുന്ന അല്ലെങ്കില്‍ ബോധവല്‍ക്കരണം നടത്തുന്ന തരത്തിലായിരുന്നു സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  പോസീറ്റിവ് റിവ്യൂ

  പോസീറ്റിവ് റിവ്യൂ

  ആദ്യദിനം സിനിമയ്ക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലായിടത്ത് നിന്നും പോസീറ്റിവ് റിവ്യൂസായിരുന്നു കിട്ടിയിരുന്നതും. ജോയ് താക്കോല്‍ക്കാരനെയും, ഷാജി പാപ്പനെയും, വി.പി സത്യനേയും, സ്വീകരിച്ച നിങ്ങള്‍ മേരിക്കുട്ടിയെയും ഏറ്റെടുത്തു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം... ഒപ്പം സമൂഹത്തിലെ മേരിക്കുട്ടിമാരെ, നമ്മള്‍ ബഹുമാനത്തോടെ തിരിച്ചറിയുന്നതിലും... എല്ലാവര്‍ക്കും നന്ദി.. ഒപ്പം മറ്റൊരു കാര്യം കൂടി ഇത് കുട്ടികളേയും കൂടി കാണിക്കേണ്ട ചിത്രമാണ്... കാരണം ആ പുതു തലമുറ മേരിക്കുട്ടിമാരെ കണ്ടാല്‍ തല തിരിച്ച് നടക്കാതെ, കളിയാക്കാതെ... അവരെ സ്‌നേഹത്തോടെ നോക്കി അവര്‍ക്ക് ഒരു ചിരി സമ്മാനിക്കും... അത് ഉറപ്പാണ്. എന്നുമാണ് സിനിമയെ കുറിച്ച് വന്ന പ്രതികരണങ്ങള്‍ക്ക് ജയസൂര്യ നല്‍കിയ മറുപടി.

  മോശമില്ലാത്ത കളക്ഷന്‍

  മോശമില്ലാത്ത കളക്ഷന്‍

  ഞാന്‍ മേരിക്കുട്ടിയെ സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. അവധി ദിവസം കണക്കിലെടുത്ത് റിലീസിനെത്തിയതിനാല്‍ കുടുംബ പ്രേക്ഷകരുടെ പിന്തുണയും സിനിമയ്ക്ക് ലഭിക്കും. അതിനാല്‍ കളക്ഷനില്‍ സിനിമ വലിയൊരു റെക്കോര്‍ഡ് തന്നെ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ആദ്യദിനം മോശമില്ലാത്ത തുടക്കമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍..

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍..

  കേരള ബോക്‌സോഫീല്‍ ആദ്യദിനം നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാനുള്ള ആകാംഷ ആരാധകര്‍ക്കുണ്ട്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ സിനിമയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. റിലീസ് ദിനത്തില്‍ മേരിക്കുട്ടിയ്ക്ക് 22 പ്രദര്‍ശനമായിരുന്നു കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചിരുന്നത്. 6.07 ലക്ഷമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്ന കളക്ഷന്‍. വരും ദിവസങ്ങളില്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

  English summary
  Njan Marykutty movie first day collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X