twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം ഇത്ര അത്യാവശ്യമുള്ള കാര്യമാണോ? നിവിന്‍ പോളി കല്യാണം കഴിക്കാന്‍ നോക്കിയത് ഇങ്ങനെയായിരുന്നു!

    By Teresa John
    |

    അല്‍താഫ് അലിയുടെ സംവിധാനത്തില്‍ ഓണത്തിനെത്തുന്ന നിവിന്‍ പോളിയുടെ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സെപ്റ്റംബര്‍ ഒന്നിന് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിരിക്കുകയാണ്. അതിനിടെ സിനിമയുടെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രം എങ്ങനെയാമെന്ന് വ്യക്തമാക്കി കൊണ്ടാണ് ടീസര്‍ പുറത്ത് വന്നിരിക്കുന്നത്.

    ലോകസുന്ദരിയുടെ ദേഷ്യം ഇനിയും മാറിയില്ല! സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാനുള്ള നിബന്ധന ഇങ്ങനെ!!ലോകസുന്ദരിയുടെ ദേഷ്യം ഇനിയും മാറിയില്ല! സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാനുള്ള നിബന്ധന ഇങ്ങനെ!!

    ഫാമിലി എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമ കുടുംബ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ ലാല്‍, ശാന്തി കൃഷ്ണ, അഹാന കൃഷ്ണകുമാര്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

     ഫാമിലി എന്റര്‍ടെയിന്‍മെന്റ്

    ഫാമിലി എന്റര്‍ടെയിന്‍മെന്റ്

    ഓണത്തിന് മിക്കാവാറും ആളുകള്‍ കുടുംബസമേതം തന്നെയായിരിക്കും തിയറ്ററുകളിലേക്കെത്തുന്നത്. അതിനാല്‍ തന്നെ ഇത്തവണത്തെ ഓണത്തിന് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകളാണ് എത്തുന്നത്.

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

    നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അല്‍താഫ് അലി സംവിധാനം ചെയ്യുന്ന സിനിമയിലെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

    ടീസര്‍


    ലണ്ടനില്‍ നിന്നും വിവാഹം കഴിക്കാന്‍ അമ്മ വിളിച്ചതാണെന്ന് പറഞ്ഞ് നാട്ടിലെത്തുന്ന കുര്യന്‍ ചാക്കോയെയാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    കല്യാണം അത്യാവശ്യമാണോ?

    കല്യാണം അത്യാവശ്യമാണോ?

    കല്യാണം കഴിക്കുന്നത് അത്രയും അത്യാവശ്യമുള്ള കാര്യമാണോ? കുര്യന്‍ ചാക്കോയുടെ ലണ്ടന്‍ ജീവിതവും കല്യാണം കഴിക്കണമെന്നുള്ള ആഗ്രഹവും പൊങ്ങച്ചം പറയുന്ന ആളിനെ പോലെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

    റിലീസ് തീരുമാനിച്ചു

    റിലീസ് തീരുമാനിച്ചു

    സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അതിനിടെ സെപ്റ്റംബര്‍ ഒന്നിന് സിനിമയുടെ റിലീസിന് തീയതി തീരുമാനിച്ചിരിക്കുകയാണ്.

    കുര്യന്‍ ചാക്കോ

    കുര്യന്‍ ചാക്കോ

    ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പേരാണ് കുര്യന്‍ ചാക്കോ. ലണ്ടനിലെ ജീവിതം തളര്‍ത്തിയ കുര്യന്റെ ജീവിതവും മറ്റും കഥകളുമാണ് സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്.

     അച്ഛനായി ലാല്‍

    അച്ഛനായി ലാല്‍


    നടന്‍ ലാല്‍ ആണ് നിവിന്റെ പിതാവായ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വന്ന നടി ശാന്തി കൃഷ്ണയാണ് ചാക്കോയുടെ ഭാര്യ ഷീല ചാക്കോ എന്ന വേഷത്തിലഭിനയിക്കുന്നത്.

    English summary
    Njandukalude Naattil Oridavela: The First Official Teaser Is Out!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X