»   » നിവിന്‍ പോളിയുടെ അളിയനായ ടോണി ഇടയാടിയെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!

നിവിന്‍ പോളിയുടെ അളിയനായ ടോണി ഇടയാടിയെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന നിവിന്‍ പോളിയുടെ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. വലിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മാണം ചെയ്യുന്നതും നിവിന്‍ പോളിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഹാരി സേജളിനെ കണ്ടുമുട്ടിയതോടെ പ്രണയം പരന്നൊഴുകി! ജബ് ഹാരി മെറ്റ് സേജള്‍ റിവ്യൂ!!!

അതിനിടെ ചിത്രത്തിലെ സിജു വില്‍സന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ടോണി ഇടയാടി എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. തന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ലെന്ന് പറയുന്ന ടോണി ഇടയാടിയുടെ കള്ളനോട്ടത്തോട് കൂടിയുള്ള ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

യുവതാരം നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അല്‍താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിജു വില്‍സന്റെ ഫസ്റ്റ് ലുക്ക്

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുയാണ്. ടോണി ഇടയാടി എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്.

നിവിന്‍ പോളിയുടെ അളിയന്‍

നിവിന്‍ പോളിയുടെ അളിയന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ലാലും ശാന്തി കൃഷ്ണയും

ചിത്രത്തില്‍ ചാക്കോ, ഷീല ചാക്കോ എന്ന പേരില്‍ നിവിന്‍ പോളിയുടെ മാതാപിതാക്കളുടെ വേഷത്തിലാണ് ലാലും ശാന്തി കൃഷ്ണയും അഭിനയിക്കുന്നത്.

ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ്

മലയാളത്തിന്റെ പ്രിയനടി ശാന്തി കൃഷ്ണ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിയുടെ മാതാവിന്റെ വേഷത്തിലാണ് ശാന്തി അഭിനയിക്കുന്നത്.

ഓണത്തിന് തിയറ്ററുകളില്‍


പ്രമുഖ താരങ്ങളുടെ സിനിമകളെല്ലാം ഓണത്തിന് തിയറ്ററുകള്‍ കീഴടക്കാനുള്ള ശ്രമത്തിലാണ്. അക്കൂട്ടത്തില്‍ നിവിന്‍ പോളിയുടെ ഫാമിലി എന്റര്‍ടെയിന്‍മെന്റായ ചിത്രവും ഉണ്ടാവും.

പ്രധാന കഥാപാത്രങ്ങള്‍

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് നായികമാരായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഷറഫുദീന്‍, സ്രൃന്ദ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുമുണ്ട്.

English summary
njandukalude-nattil-oridavela-siju-wilson-s-first-look-is-out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam