'ഔദ്യോഗികമായി... ഇനിയങ്ങോട്ട് നടനും അസിസ്റ്റന്റ് ഡയറക്ടറും ഒരുമിച്ച്'; രാജേഷ് മാധവന്‍ വിവാഹിതനാകുന്നു!
അഭിനയിച്ച സിനിമകളിൽ ലഭിച്ചിട്ടുള്ളത് സ്ക്രീൻ ടൈം കുറവുള്ള കഥാപാത്രങ്ങളാണെങ്കിൽ പോലും അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ മനസിൽൽ തങ്ങി നിന്നിട്ടുള്ള നടനാണ് രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരത്തിൽ ദേശീയ ഗാനത്തിന്റെ സമയത്ത് അറ്റൻഷനായി നിന്നുള്ള ആ നോട്ടവും കനകം കാമിനി കലഹത്തിലെ മനാഫ് ഖാനും മിന്നൽ മുരളിയിലെ പി.സി ടിറ്റോയും ന്നാ താൻ കേസ്കൊടിലെ സുരേശൻ കാവുംതാഴെയും എന്നേക്കും പ്രേക്ഷകരുടെ മനസിൽ പതിഞ്ഞുപോയവയാണ്.
അഭിനയത്തിൽ ഇനിയും ഏറെ ദൂരം താണ്ടും എന്നതിൽ പ്രേക്ഷകർക്ക് സംശയമില്ലാത്ത പ്രതിഭ കൂടിയാണ് രാജേഷ് മാധവൻ. നടൻ എന്നതിലുപരി സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വധുവും സിനിമയിൽ നിന്ന് തന്നെയാണ്. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചതിന്റെ ചിത്രങ്ങൾ ചിത്രങ്ങൾ സോഷ്യൽമീഡിയിൽ പ്രചരിക്കുന്നുണ്ട്. അങ്ങനെ അത് ഔദ്യോഗികമായി ഉറപ്പിച്ചു എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും സുഹൃത്തുക്കൾ അടക്കമുള്ളവർ ആശംസകൾ നേർന്ന് പെണ്ണുകാണൽ ചടങ്ങിന്റേത് എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.
സിനിമാ താരങ്ങളും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരും അടക്കം ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ഒപ്പം സുരേശൻ കാവുംതാഴെയുടെ പ്രിയപ്പെട്ട കാമുകി സുമലതയായി അഭിനയിച്ച ചിത്ര നായരും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് താരത്തിന്റെ വധു ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറിച്ച രാജേഷ് മാധവന്‍ മഹേഷിന്റെ പ്രതികരാം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്താണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇനി പുറത്തിറങ്ങാനുള്ളത് സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാണ്. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറും രാജേഷ്.

ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നും എത്തിയാണ് സിനിമയെന്ന വലിയ സ്വപ്നങ്ങൾ രാജേഷ് കണ്ട് തുടങ്ങിയതും അതിന്റെ ഭാഗമായി പ്രവർത്തിച്ച് തുടങ്ങിയതും. 'സിനിമയ്ക്ക് പിന്നാലെ നടന്ന് ഞാനും കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട്.'
'പത്താം ക്ലാസ് മുതല്‍ സണ്‍ഡെ തിയേറ്ററിന്റെ ഭാഗമായിരുന്നു. അന്ന് മുതലേ സിനിമയെന്ന മോഹം മനസിലുണ്ടായിരുന്നു. സജിന്‍ ബാബുവിന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടായിരുന്നു സിനിമയിലേക്കുള്ള വരവ്. പിന്നീട് രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി. മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു.'
'അതിനിടയില്‍ മൂന്ന് ഏകാംഗ നാടകങ്ങള്‍ എഴുതി. അഭിനയിച്ച ആദ്യ ചിത്രം റാണി പദ്മിനിയായിരുന്നു. പക്ഷെ ആ സീന്‍ സിനിമയിലുണ്ടായിരുന്നില്ല. അതില്‍ പരിഭവവുമില്ല. പിന്നീട് ഞാനും സുഹൃത്തുക്കളും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്റെ ഭാര്യ ഉണ്ണിമായയും ചേര്‍ന്ന് ചെയ്ത ഹ്രസ്വചിത്രം വഴിയാണ് മഹേഷിന്റെ പ്രതികാരത്തിലെത്തിയത്.'
'ആ ഹ്രസ്വചിത്രം ശ്യാമേട്ടന്‍ കാണുകയും അങ്ങനെ സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു', എന്നാണ് സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ രാജേഷ് മാധവൻ പറഞ്ഞത്.


Click it and Unblock the Notifications