പിറന്നാൾ ആശംസ പോലും അറിയിക്കാതെ ​ഗോപി സുന്ദർ; നടന്നത് എന്തിന് ഒളിച്ച് വെക്കുന്നെന്ന് ആരാധകർ

വിനോദ ലോകത്ത് ​ഗോപി സുന്ദറും അമൃത സുരേഷും സ്ഥിരം ചർച്ചാ വിഷയമാണ്. ​അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇവരെപ്പോലെ ചർച്ചയായ താരങ്ങൾ ചുരുക്കമാണ്. ​ബാലയുമായുള്ള വിവാഹം, വിവാഹമോചനം തുടങ്ങിയ കാരണങ്ങളാൽ അമ‍ൃതയുടെ വ്യക്തിജീവിതം നേരത്തെ തന്നെ ചർച്ചയായതാണ്. മറുവശത്ത് ​പരാജയപ്പെട്ട വിവാഹബന്ധം, ​ഗായിക അഭയ ഹിരൺ മയിയുമായുള്ള ബന്ധവും പിരിയലും തുടങ്ങിയ കാരണങ്ങളാൽ ഗോപി സുന്ദറും വാർത്താ പ്രാധാന്യം നേടി.

അമൃതയും ​ഗോപി സുന്ദറും ഒന്നിച്ചതോടെ ​ഗോസിപ്പുകളുടെ ആക്കവും കൂടി. അടുത്തിടെ രണ്ട് പേരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ​ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ​ഗോപി സുന്ദർ ​അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു. രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു.

Amrutha Suresh, Gopi Sundar

എന്നാൽ ​ഗോസിപ്പുകൾ തടയാൻ മാത്രമുള്ള മാർ​ഗമായിരുന്നോ ഇതെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അമൃതയുടെ 33ാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് ഉൾപ്പെടെ ആശംസകൾ അറിയിച്ചെങ്കിലും ​ഗോപി സുന്ദർ ഇതുവരെ ആശംസകൾ അറിയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ​ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ​താരം മൗനത്തിലാണ്. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ​ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. ‌

അമൃതയും ​ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ സഹോദരി അഭിരാമിയും സ്റ്റോറികളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. ​പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ അമൃതയ്ക്ക് അഭിരാമി പ്രചോദനം നൽകുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് ​ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ​ഗായിക പങ്കുവെച്ചു. ​ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

Amrutha Suresh, Gopi Sundar

ഒരുപക്ഷെ വേർപിരിഞ്ഞിരിക്കാം, അല്ലെങ്കിൽ എന്തെങ്കിലും പിണക്കത്തിലായിരിക്കാമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. ഭർത്താവ് എന്ന് അമൃത ഇടയ്ക്ക് വിശേഷിപ്പിച്ചെങ്കിലും ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല.

സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ താരങ്ങൾക്കെതിരെ കടുത്ത സൈബറാക്രമണം വരാൻ കാരണമായിട്ടുണ്ട്. ഇതുകാെണ്ടാണോ പോസ്റ്റുകൾ അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്. എന്നാൽ സൈബറാക്രമണങ്ങളെ കാര്യമാക്കാറില്ലെന്ന് ​ഗോപി സുന്ദർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ വിവാഹ ബന്ധത്തിലെ മകൾ അവന്തികയുടെ സമ്മതത്തോടെയാണ് ​അമൃത ​ഗോപി സുന്ദറിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. പ്രണയത്തെക്കുറിച്ച് അമൃത ആദ്യം പറയുന്നതും ​മകളോടാണ്. ഞാനൊന്ന് നോക്കട്ടെ എന്നാണ് അവന്തിക നൽകിയ മറുപടിയെന്ന് ​അമൃത മുമ്പ് പറഞ്ഞിട്ടുണ്ട്. അമൃതയുടെ ജീവിതത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ താൽപര്യമില്ലെന്ന് മുൻ ഭർത്താവ് ബാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മകളെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും ബാല തുറന്ന് പറഞ്ഞു. അവൾ വളർന്ന് വരുന്ന സാഹചര്യം എന്താണെന്ന് എനിക്ക് അറിയാം. പക്ഷെ ഒരുകാര്യം ഉറപ്പിച്ച് പറയുന്നു എന്റെ രക്തം അവളുടെ ഉള്ളിൽ ഉണ്ട്. അവൾ നന്മയുള്ള കുട്ടിയായേ വളരൂ. ഏത് സാഹചര്യങ്ങളെയും അവൾ തരണം ചെയ്യുമെന്നും ബാല വ്യക്തമാക്കി. 2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. 2019 ൽ ഇവർ വേർപിരിഞ്ഞു.

Read more about: amrutha suresh gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X