»   »  അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് കേട്ട വിമര്‍ശനം, പൃഥ്വി രാജ് കേട്ട കുത്തുവാക്കുകള്‍ എന്നിങ്ങനെ ഇനി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയേണ്ടതില്ല. അതൊക്കെ താണ്ടി നടന്‍ ഒരുപാട് മുന്നേറിയിരിക്കുന്നു. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി നല്‍കി കഴിഞ്ഞു. ഇനി ആരാധകരെ കൊണ്ട് പിന്നെയും പിന്നെയും സ്‌നേഹിപ്പിയ്ക്കുകയാണ്.

2015 ലെ ഭാഗ്യ നടന്‍ ആരാണെന്ന് ചോദിച്ചാല്‍ യാതൊരു സംശയവുമില്ലാതെ പറയാം, അത് പൃഥ്വിരാജ് മാത്രമാണെന്ന്. ആറ് സിനിമകളാണ് പൃഥ്വിയുടേതായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയത്. അതില്‍ നാലും മികച്ച വിജയം, മൂന്നെണ്ണം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. നോക്കാം...

Also Read: ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന ചിത്രവുമായിട്ടാണ് പൃഥ്വിരാജ് ഈ വര്‍ഷം തുടങ്ങിയത്. ആദ്യമായിട്ടാണ് മേജര്‍ രവി മോഹന്‍ലാലിനെ വിട്ട് മറ്റൊരു നടനെ പരീക്ഷിക്കുന്നത്. ഹവീന്ദര്‍ ഹരീന്ദ്രന്‍ നായര്‍ എന്ന കഥാപാത്രം പൃഥ്വിരാജ് മികവുറ്റതാക്കി. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച പത്ത് ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതിലൊന്ന് തീര്‍ച്ചയായും പിക്കറ്റ് 43 ആയിരിക്കും

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിലാണ് പിന്നെ പൃഥ്വി രാജ് അഭിനയിച്ചത്. പ്രേമത്തിന്റെ ഒഴുക്കില്‍ മുങ്ങിപ്പോയെങ്കിലും ഒരിക്കലും ചിത്രം പരാജയമായിരുന്നു എന്ന് പറയാന്‍ കഴിയില്ല. സാമ്പതിക വിജയം നേടിയോ എന്നത് രണ്ടാമത്തെ കാര്യം. ചിത്രത്തിന് ഒരു ഹോളിവുഡ് സ്‌റ്റൈല്‍ കൊടുത്തത് പൃഥ്വിയുടെ സംഭാഷണമാണ്. ഇംഗ്ലീഷ് ഭാഷയില്‍ പൃഥ്വിയെ തോല്‍പിക്കാന്‍ മലയാളത്തില്‍ മറ്റൊരു നടനില്ല എന്ന് പണ്ട് സുപ്രിയ പറഞ്ഞതിനെ മലയാളികള്‍ അംഗീകരിക്കുകയും ചെയ്തു.

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

സിനിമ പരാജയമാണോ എന്ന് ചോദിച്ചാല്‍ ആയിരിക്കാം. പക്ഷെ അത്തരമൊരു പരീക്ഷണ ചിത്രത്തില്‍ അഭിനയിക്കുകയും, ആ ചിത്രം നിര്‍മിയ്ക്കുകയും ചെയ്ത പൃഥ്വിയുടെ പുരോഗമന ചിന്തയെ അഭിനന്ദിക്കാതെ വയ്യ. സിനിമ എങ്ങിനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന ശങ്കയോടെ തന്നെയാണ് ചിത്രം നിര്‍മിച്ചതും അഭിനയിച്ചതും. പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കിയാല്‍, ഡബിള്‍ ബാരല്‍ മികച്ച ചിത്രമായിരിക്കും എന്ന് ഇന്ന് വിമര്‍ശിക്കുന്നവര്‍ തിരുത്തിയേക്കാം.

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

പൃഥ്വിരാജിന്റെ കരിയറില്‍ വലിയൊരു സ്വധീനം ചെലുത്തിയ ചിത്രം തന്നെയാണ് എന്ന് നിന്റെ മൊയ്തീന്‍. 13 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ പൃഥ്വി നേടിയ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്. മൊയ്തീന്‍ കേരളക്കരയില്‍ തരംഗമായപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, ഇത് ഞങ്ങളുടെ സ്വന്തം രാജുവേട്ടന്‍. ഈ സിനിമയിലെ അഭിനയം കൊണ്ട് മാത്രം ഈ വര്‍ഷം പൃഥ്വിയെ കാത്തിരിക്കുന്നത് എത്രത്തോളം പുരസ്‌കാരങ്ങളാണെന്ന് കണ്ടറിയാം

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

മൊയ്തീന്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകരെ കരയിപ്പിച്ച പൃഥ്വി പിന്നെ വന്നത് കുടുകുടാ ചിരിപ്പിയ്ക്കാനാണ്. കഥാപാത്രങ്ങളില്‍ വ്യത്യസ്തത പരീക്ഷിക്കാനും പൃഥ്വി ശ്രദ്ധിച്ചിരുന്നു എന്നതും ശ്രദ്ധേയം. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായെത്തി. അമര്‍ അക്ബര്‍ അന്തോണിയും മികച്ച കളക്ഷന്‍ നേടി. ഇപ്പോഴും പ്രദര്‍ശനം തുടരുന്നു

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

വീണ്ടും പൃഥ്വിയുടെ ഒരു മനോഹര പ്രണയ കാവ്യം. തിരക്കഥകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അനാര്‍ക്കലി. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ക്ക് പൃഥ്വി നവാഗതര്‍ക്ക് ഡേറ്റ് നല്‍കി എന്നതും ശ്രദ്ധേയമാണ്. ഒരു മാസം ഇടവിട്ടാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. അനാര്‍ക്കലിയിലൂടെ പൃഥ്വി ഹാട്രിക് വിജയം നേടി. ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ചിത്രം

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

ഈ ക്രിസ്മസിന് പൃഥ്വിയുടെ പാവാട തിയേറ്ററുകളിലെത്തും. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട കൂടെ എത്തുന്നതോടെ 2015 ല്‍ പൃഥ്വിയ്ക്ക് ഏഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാകും. മുഴുക്കുടിയനായ ജോയി എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്

അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

2016 ല്‍ ഏഴ് ചിത്രങ്ങളില്‍ പൃഥ്വി ഇപ്പോള്‍ തന്നെ കരാറൊപ്പിട്ടു കഴിഞ്ഞു. അതില്‍ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചു, ജെയിംസ് ആന്റ് ആലീസും ഡാര്‍വിന്റെ പരിണാമവും. കുപ്പി (തമിഴ്-ജീത്തു ജോസഫ്), നാളെ രാവിലെ (റോഷന്‍ ആന്‍ഡ്രൂസ്), വിമാനം (പ്രദീപ് എം നായര്‍) എന്നിവ കൂടാതെ കുഞ്ചിക്കോട്ട് കാളി എന്ന ചിത്രവും ആര്‍ എസ് വിമലിന്റെ പുതിയ ചിത്രവും 2016 ല്‍ പൃഥ്വിയ്ക്ക് ചെയ്തു തീര്‍ക്കാനുണ്ട്. 2018 ല്‍ ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം തിയേറ്ററുകളിലെത്തും.

English summary
No doubt; Prithviraj is the lucky star of 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam