»   »  ഓണം രാശിയില്ല; ഇത്തവണ മമ്മൂട്ടിയ്ക്ക് ഓണമില്ല !!

ഓണം രാശിയില്ല; ഇത്തവണ മമ്മൂട്ടിയ്ക്ക് ഓണമില്ല !!

Posted By: Rohini
Subscribe to Filmibeat Malayalam

ഓണം മലയാളികളുടെ ആഘോഷമാണ്. അതുകൊണ്ട് തന്നെ ഒത്തിരി നല്ല സിനിമകള്‍ ഈ ഓണത്തിന് തിയേറ്ററില്‍ പ്രേക്ഷകരുടെ ആഘോഷത്തിന്റെ ഭാഗമായി എത്തും. പക്ഷെ മമ്മൂട്ടിയ്ക്ക് ഈ വര്‍ഷം ഓണം റിലീസ് ചിത്രമില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍, ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഒരേ ഒരു ചിത്രം മാത്രമേ മമ്മൂട്ടിയ്ക്ക് വിജയം നേടികൊടുത്തിട്ടുള്ളൂ. മറ്റ് നാല് ചിത്രങ്ങളും അമ്പേ പരാജയമായിരുന്നില്ലെങ്കിലും കരിയറില്‍ മമ്മൂട്ടിയ്ക്ക് വലിയ നേട്ടങ്ങളൊന്നും നേടികൊടുത്തില്ല. ആ സിനിമകളിലൂടെ... തുടര്‍ന്ന് വായിക്കാം

2015 ല്‍ റിലീസ് ചെയ്ത ഉട്ടോപ്യയിലെ രാജാവ്

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. വളരെ അധികം പ്രതീക്ഷയോടെ എത്തിയ ആക്ഷേപ ഹാസ്യമാണ് ചിത്രം. പക്ഷെ സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

മാസ് - മസാല ചിത്രമായ രാജാധിരാജ

2014 ല്‍ മമ്മൂട്ടിയുടെ ഓണം അജയ് വാസുദേവന്‍ സംവിധാനം ചെയ്ത രാജാധി രാജ എന്ന ചിത്രത്തിനൊപ്പമായിരുന്നു. ഒരു മാസ് മസാല കാറ്റഗറിയില്‍ പെടുന്ന ചിത്രം ശരാശരി വിജയം മാത്രമേ കണ്ടുള്ളൂ..

2013 ല്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

ജി മാര്‍ത്താണ്ഡന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. 2015 ല്‍ ഓണം ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രപ്രതികരണങ്ങള്‍ നേടുകയും, മോശമല്ലാത്ത കലക്ഷന്‍ നേടുകയും ചെയ്‌തെങ്കിലും മമ്മൂട്ടിയുടെ കരിയറില്‍ സ്ഥാനം നേടിയില്ല.

റണ്‍ ബേബി റണ്ണിനോട് മത്സരിച്ച താപ്പാന

2012 ല്‍, ഓണത്തിന്റെ രണ്ടാഴ്ച മുമ്പാണ് താപ്പാന റിലീസ് ചെയ്തത്. ജോണി ആന്റിണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തിയേറ്ററില്‍ മോഹന്‍ലാല്‍ - ജോഷി ടീമിന്റെ റണ്‍ ബേബി റണ്ണിന്റെ കുതിച്ചോട്ടമായിരുന്നു. റണ്‍ ബേബി റണ്ണിനോട് മത്സരിച്ച താപ്പാന ശരാശരി വിജയം നേടി

അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിജയം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഓണത്തിന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്ന്റ് എന്ന ചിത്രമാണ്. 2011 ല്‍ മമ്മൂട്ടിയ്ക്ക് ഓണം റിലീസ് ഉണ്ടായിരുന്നില്ല. 2010 ല്‍ റിലീസ് ചെയ്ത പ്രാഞ്ചിയേട്ടന്‍ സംവിധാനം ചെയ്തത് രഞ്ജിത്താണ്.

English summary
Actors like Mammootty and Mohanlal have made it a point to release their films during the Onam season. But, this time, much to the disappointment of Mammootty fans, no film of the actor would be in the theatres during the Onam season.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X