ലാലേട്ടന്റെ നീണ്ട താടി എവിടെ! ജോർജ്ജ് കുട്ടിയായി താരം, പുതിയ ലുക്ക് വൈറൽ
സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് മോഹൻലാലിന്റെ ജോര്‍ജ്ജ് കുട്ടി ലുക്കാണ്. നീണ്ട താടി ട്രിം ചെയ്ത് ഗംഭീര ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. സിനിമഭ്രാന്തൻ ഫേസ്ബുക്ക് പേജിലാണ് ലാലേട്ടന്റെ ദൃശ്യാവതാരം പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഇത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പുതിയ ലുക്കിന് ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് താടി നീട്ടിയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ലോക്ക് ഡൗൺ കാലം അദ്ദേഹം ചെന്നൈയിലെ വസതിയിൽ ആരുന്നു. ഇപ്പോൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയ താരത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

Recommended Video
ടെസ്റ്റ് നെഗറ്റീവായതോടെ മാസങ്ങൾ ശേഷം അമ്മയെ കാണുകയും ചെയ്തിട്ടുണ്ട്. ആറ് മാസത്തിന് ശേഷമാണ് ലാലേട്ടൻ നേരിട്ടെത്തി അമ്മയെ കാണുന്നത്. താരത്തിന്റെ പിറന്നാൾ ഉൾപ്പെടെ അമ്മയുടെ അസാന്നിധ്യത്തിലായിരുന്നു നടന്നത്. ദൃശ്യം2 ന്റെ ചിത്രീകരണം മാത്രമല്ല ഓണവുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ചാനൽ സംഘടിപ്പിക്കുന്ന പരിപാടികളിലും ലാൽ പങ്കെടുക്കുന്നുണ്ട്. അതിന് ശേഷമായി താരം ചെന്നൈയിലേക്ക് തിരിച്ച് പോകുക എന്നാണ് ലഭിക്കുന്ന വിവരം.
ലാലേട്ടന്റെ വരവ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2. താരത്തിന്റെ പിറനനാൾ ദിവസമായിരുന്നു ദൃശ്യം 2 ന്റെ ഫസ്റ്റ്ലുക്ക് ടീസർ പുറത്ത് വിട്ടത്.മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അന്ന് വീഡിയോ പുറത്തു വിട്ടത്. ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സർക്കാർ നിർദ്ദേശം അനുസരിച്ച് കൊണ്ടാകും ദൃശ്യം 2ന്റെ ചിത്രീകരണം നടക്കുക ദൃശ്യം 2 നെ കുറിച്ചുള്ള ചെറിയ സൂചന സംവിധായകൻ ജീത്തു ജോസഫ് നൽകിയിരുന്നു.
2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജിലും സിനിമ കോളങ്ങളിലും ജോർജജ് കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. രണ്ടാം ഭാഗത്തിന്റെ സൂചനയും സംവിധായകൻ അന്ന് നൽകിയികരുന്നു, മോഹൻലാലും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications