വീട്ടുകാരെല്ലാം വേണ്ടെന്ന് പറയുന്നു! പക്ഷേ, എനിക്ക് ഇത് ചെയ്യാതിരിക്കാനാവില്ലെന്ന് ദുര്‍ഗ കൃഷ്ണ

സിസേറിയന് ശേഷമായി നോര്‍മല്‍ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. മോള്‍ ജനിച്ചിട്ട് രണ്ട് മാസമായി. എന്റെ മുറിവുകളെല്ലാം ഉണങ്ങി. ഡോക്ടറോട് ചോദിച്ചതിന് ശേഷമാണ് വര്‍ക്കൗട്ട് തുടങ്ങിയത്. ഇപ്പോള്‍ ഇതൊക്കെ വേണോ എന്ന് വീട്ടുകാരുടെ ചോദ്യം. പുറത്തുപോയി നടക്കാനൊന്നും ആയില്ലെന്നാണ് അവര്‍ പറയുന്നത്. അതൊന്നും നോക്കിയിരുന്നാല്‍ ശരിയാവില്ല. എനിക്ക് എന്റെ മനസും, ശരീരവും ഒന്നൂടെ ശക്തമാക്കേണ്ടതുണ്ട്. 28 ന് നിലത്ത് ഇരിക്കാന്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. പ്രത്യേകിച്ചും സിസേറിയനായത് കൊണ്ട് ഇരിക്കാനും, എഴുന്നേല്‍ക്കാനും നല്ല പാടായിരുന്നു. മോളെയൊക്കെ എടുത്ത് നടക്കണമെങ്കില്‍ എക്‌സര്‍സൈസൊക്കെ ചെയ്ത് തുടങ്ങുന്നതെന്നും ദുര്‍ഗ പറയുന്നു.

പുത്തന്‍ വ്‌ളോഗിലൂടെയായിരുന്നു ദുര്‍ഗ വിശേഷങ്ങള്‍ പങ്കുവെച്ചത്. മോളെ ഫീഡ് ചെയ്ത് ഉറക്കിയതിന് ശേഷമാണ് പുറത്ത് നടക്കാന്‍ പോവുന്നത്. അത് എനിക്ക് നല്ല എനര്‍ജിയാണ് തരുന്നത്. തിരിച്ച് വന്നതിന് ശേഷം മോളെ കുളിപ്പിച്ച്, വീണ്ടും ഫീഡ് ചെയ്ത് ഉറക്കിയ ശേഷമാണ് വര്‍ക്കൗട്ട് തുടങ്ങുന്നത്. വളരെ ലൈറ്റായിട്ടാണ് ഇപ്പോള്‍ ചെയ്യുന്നത്. ഹെവിയായിട്ട് ഒന്നും ചെയ്യരുത് എന്നാണ് ട്രെയിനര്‍ പറഞ്ഞിട്ടുള്ളത്. എന്റെ ശരീരം പഴയത് പോലെയാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്നെപ്പോലെയുള്ളവര്‍ക്ക് ഉപകാരപ്രദമാവട്ടെ എന്ന് കരുതിയാണ് ഈ വിശേഷങ്ങള്‍ വ്‌ളോഗിലൂടെ പങ്കുവെക്കുന്നത്. സിസേറിയന് ശേഷം ആദ്യം വയര്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചുപോയിരുന്നു. ഒരുപാട് സ്‌ട്രെച്ച് മാര്‍ക്കും, സ്‌കിന്‍ തൂങ്ങുകയുമൊക്കെ ചെയ്തിരുന്നു.

Durga Krishna new video
Photo Credit: Durga Krishna / Facebook

മോളെ കാണുമ്പോള്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. അവളുടെ കളിയും ചിരിയുമൊക്കെയാണ് എല്ലാം. പഴയ ഫോട്ടോകളൊക്കെ കാണുമ്പോള്‍ എനിക്ക് ഇതുപോലെയാവാന്‍ പറ്റുമോ എന്നായിരുന്നു ചിന്തിച്ചത്. ഉണ്യേട്ടനും ഞാന്‍ അതൊക്കെ കാണിച്ച് കൊടുക്കാറുണ്ടായിരുന്നു. ഇനി ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല. മോളെയും നോക്കണം. എന്റെ കാര്യങ്ങളും ചെയ്യണം. അങ്ങനെയാണ് വര്‍ക്കൗട്ട് തുടങ്ങാമെന്ന് വിചാരിച്ചത്. ഇപ്പോള്‍ നോക്കിയാല്‍ എല്ലാം പെട്ടെന്ന് ശരിയാവും. ഇനി റെസ്റ്റ് ആവശ്യമില്ല. ചെറിയ രീതിയില്‍ വര്‍ക്കൗട്ട് ചെയ്യാം എന്ന് ഡോക്ടര്‍ പറഞ്ഞാലേ ഇതൊക്കെ ചെയ്യാന്‍ പാടുള്ളൂ എന്ന് ഞാന്‍ വീണ്ടും പറയുന്നു.

എന്റെ ബോഡി സ്ട്രംഗ്ത്തണ്‍ ചെയ്യാനാണ് ഞാന്‍ നോക്കുന്നത്. എനിക്ക് തറയില്‍ ഇരുന്ന് തന്നെ എഴുന്നേല്‍ക്കണം. ആരെയും ആശ്രയിക്കാതെ എന്റെയും, മോളുടെയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റണം. ഞാന്‍ ഫുഡൊന്നും കട്ട് ചെയ്യുന്നില്ല. സ്വന്തമായിട്ടുള്ളൊരു ഡയറ്റല്ല. ഡയറ്റീഷ്യനാണ് എനിക്ക് ഡയറ്റ് തന്നിട്ടുള്ളത്. ഫീഡിംഗ് മദറായത് കൊണ്ട് നല്ല പ്രോട്ടീന്‍ റിച്ച് ഫുഡാണ് കഴിക്കുന്നത്. എന്റെ ഡയറ്റിനെക്കുറിച്ചും, വര്‍ക്കൗട്ടിനെക്കുറിച്ചും, സ്‌കിന്നിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളും, അങ്ങനെയുള്ളതെല്ലാം വ്‌ളോഗിലൂടെ കാണിക്കാം. 60 ദിവസത്തെ ചലഞ്ചാണ് ഇപ്പോള്‍ ഞാന്‍ പ്ലാന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കും വേണമെങ്കില്‍ എന്നോടൊപ്പം കൂടാം എന്നും ദുര്‍ഗ പറഞ്ഞിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി താരം പങ്കുവെച്ചിരുന്നു. മകള്‍ എത്തിയ നിമിഷവും, അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം കൃത്യമായി കാണിച്ചിരുന്നു.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X