»   » ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു! വിവാഹശേഷം ഭാവന സിനിമയില്‍ തന്നെ തുടരുമോ? നടി പറയുന്നതിങ്ങനെ!!!

ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു! വിവാഹശേഷം ഭാവന സിനിമയില്‍ തന്നെ തുടരുമോ? നടി പറയുന്നതിങ്ങനെ!!!

By: Teresa John
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നടിമാര്‍ മാറി നില്‍ക്കുന്നത് പലപ്പോഴും കാണാറുണ്ട്. അടുത്തിടെ വിവാഹം കഴിഞ്ഞ പ്രിയാമണി അഭിനയ ജീവിതം നിര്‍ത്തില്ലെന്നും സിനിമയിലേക്ക് തിരിച്ച് വരാന്‍ പോവുകയാണെനന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തതായി മലയാളികളുടെ പ്രിയ നടിയായ ഭാവനയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്.

മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായിരുന്നു! എന്നാല്‍ അവരോട് സംസാരിക്കാറില്ലെന്ന് നടി ഗീത!

ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹം. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും വിവാഹത്തിന് ശേഷം നടി സിനിമയില്‍ തുടരുമോ എന്ന കാര്യത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്ക് സംശയം. അതിന് വ്യക്തമായ മറുപടി ഭാവന തന്നെ തന്നിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

ഭാവനയുടെ വിവാഹം

വളരെ ലളിതമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ശേഷം വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും 2018 ജനുവരിയില്‍ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

നവീനുമായുള്ള പ്രണയം

കന്നഡ നിര്‍മാതാവായ നവീനുമായി ഏറെ കാലത്തെ പ്രണയമാണ് അടുത്ത വര്‍ഷം സാഫല്യമാവാന്‍ പോവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. ശേഷം നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

നവീന്റെ കരുതല്‍


താന്‍ നവീനുമായി പ്രണയത്തിലായതിന് പിന്നിലെ കാരണം അദ്ദേഹം നല്‍കുന്ന സുരക്ഷിതത്വ ബോധമായിരുന്നെന്ന് ഭാവന മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല എന്ത് കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ആളുമാണ് നവീന്‍. എന്നാല്‍ നടി വിവാഹ ശേഷം സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്.

ആഡംബര വിവാഹം അല്ല

തന്റെ വിവാഹം ആഡംബരത്തോടെയായിരിക്കില്ലെന്ന് മുമ്പ് ഭാവന തുറന്ന് പറഞ്ഞിരുന്നു. ലളിതമായി വിവാഹം നടത്തനാണ് ഉദ്ദേശിക്കുന്നത്. വിവാഹ നിശ്ചയത്തിനും അതുപോലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമെ പങ്കെടുത്തിരുന്നുള്ളു.

സിനിമയില്‍ തുടരും...

സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ നവീന്‍ മുന്‍പന്തിയിലാണ്. അതിനാല്‍ വിവാഹത്തിന് ശേഷവും ഭാവന സിനിമയില്‍ തന്നെ തുടരും എന്ന തീരുമാനത്തിലാണ് നടിയിപ്പോള്‍.

ആദം ജോണ്‍

പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണ്‍ എന്ന സിനിമയിലായിരുന്നു അവസാനമായി ഭാവന അഭിനയിച്ചിരുന്നത്. ഓണത്തിന് മുന്നോടിയായിട്ടായിരുന്നു ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്.

കന്നഡ സിനിമയില്‍

ആദം ജോണിന് ശേഷം കന്നഡയില്‍ തഗരു എന്ന സിനിമയിലാണ് ഭാവന അഭിനയിക്കുന്നത്. ശിവ രാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന സിനിമ നവംബറിലാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

English summary
No Plans To Quit Films After Marriage: Bhavana
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam