അമ്മയ്ക്ക് മകൾ ആശംസയറിയിച്ചോ? പതിവല്ലെങ്കിലും അക്കാരണത്താൽ പ്രതീക്ഷിച്ചു; എന്നാൽ...
47ാം പിറന്നാൾ ദിനത്തിൽ പ്രിയ താരം മഞ്ജു വാര്യർക്ക് ആശംസാ പ്രവാസം. സഹപ്രവർത്തകരും ആരാധകരുമെല്ലാം മഞ്ജുവിന് ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനത്തിൽ ജപ്പാനീസ് ലുക്കിലുള്ള ഫോട്ടോ മഞ്ജു പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ നിരവധി പേർ ആശംസയറിയിച്ചപ്പോഴും ആരാധകർ നോക്കിയത് മഞ്ജുവിന്റെ മകൾ മീനാക്ഷി ആശംസയറിയിച്ചോ എന്നാണ്.
അച്ഛൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മുടങ്ങാതെ ആശംസാ പോസ്റ്റിടുന്നയാളാണ് മീനാക്ഷി. എന്നാൽ അമ്മയുടെ പിറന്നാളിന് പോസ്റ്റുകളൊന്നുമില്ല. പൊതുവെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പോസ്റ്റ് പങ്കുവെക്കാറില്ല. ഈയടുത്താണ് മീനാക്ഷിയും മഞ്ജുവും പരസ്പരം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തത്. അതിനാൽ ആശംസയറിയിച്ച് പോസ്റ്റിടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.

കാവ്യ മാധവനും സോഷ്യൽ മീഡിയയിലൂടെ മീനാക്ഷി പിറന്നാൾ ആശംസയറിയിക്കാറുണ്ട്. 2015 ലാണ് ദിലീപും മഞ്ജു വാര്യരും വേർപിരിയുന്നത്. ദിലീപിനൊപ്പം നിൽക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. മഞ്ജു ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോയില്ലെന്ന ചോദ്യം അന്ന് വന്നിരുന്നു. മകൾ അച്ഛനൊപ്പം സുരക്ഷിതയും സന്തോഷവതിയുമാണെന്ന് തനിക്കറിയാമെന്ന് വിവാഹ മോചന സമയത്ത് പുറത്ത് വിട്ട പ്രസ്താവനയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയതാണ്.
മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെെന്ന് സുഹൃത്തായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരത്തെ വ്യക്തമാക്കിയതാണ്. മഞ്ജുവല്ല മകളെ ഒപ്പം കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറഞ്ഞതാണെന്നും ഭാഗ്യലക്ഷ്മി അന്ന് വെളിപ്പെടുത്തി. അച്ഛനായിരുന്നു മീനാക്ഷിയുടെ ഹീറോയെന്നും അവർ പറഞ്ഞു.


Click it and Unblock the Notifications