വലിയൊരു തിരിച്ചറിവാണ് ലഭിച്ചത്! ദുബായിലേക്ക് പോയതില്‍ ഖേദമില്ലെന്ന് മീര നന്ദന്റെ വെളിപ്പെടുത്തല്‍!
ഗായികയായും അഭിനേത്രിയായും തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് മീര നന്ദന്‍. റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് ഈ താരം. ദുബായില്‍ നിന്നും ഇടയ്ക്ക് കേരളത്തിലേക്കെത്താറുണ്ട് മീര. അടുത്തിടെയായിരുന്നു താരം ബിസിനസ്സ് തുടങ്ങിയത്. അമ്മയുടെ നിര്‍ബന്ധപ്രകാരമായാണ് പുതിയ സംരംഭം തുടങ്ങുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്ങ്, കാബ് അറേഞ്ച്‌മെന്റ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളാണ് ബട്ടര്‍ഫ്‌ളൈസ് ടൂര്‍സ് നല്‍കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. റിയാലിറ്റി ഷോയുടെ അവതാരകയായാണ് മീരയെത്തിയത്. മത്സരാര്‍ത്ഥിയായി എത്തിയപ്പോളായിരുന്നു പരിപാടി അവതരിപ്പിക്കാമോയെന്ന് താരത്തോട് ചോദിച്ചത്.
ദിലീപ് നായകനായെത്തിയ മുല്ലയിലൂടെയാണ് മീര നന്ദന്‍ നായികയായി എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. കുട്ടിക്കാലത്ത് ആരാവണമെന്ന് ചോദിച്ചപ്പോള്‍ ഗായികയാവണമെന്നായിരുന്നു താന്‍ പറഞ്ഞതെന്ന് മീര ഓര്‍ത്തെടുക്കുന്നു. എന്നാലിന്ന് വരെ താന്‍ ഗായികയായില്ലെന്നും അതില്‍ പശ്ചാത്താപമൊന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. സിനിമയില്‍ നിന്നും മാറി ദുബായിലേക്ക് പോയ തീരുമാനത്തില്‍ ഇതുവരെ ഖേദം തോന്നിയിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നു. മഴവില്‍ മനോരമയുടെ നക്ഷത്രത്തിളക്കത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

മുന്‍പ് എല്ലാ കാര്യത്തിനും അച്ഛനേയും അമ്മയേയും ആശ്രയിക്കുന്ന സ്വഭാവക്കാരിയായിരുന്നു. ദുബായിലെത്തിയപ്പോഴാണ് ഒറ്റയ്ക്ക് കാര്യങ്ങളെല്ലാം മാനേജ് ചെയ്യാന്‍ പറ്റുമെന്ന് മനസ്സിലാക്കിയത്. ദുബായ് ജീവിതമാണ് അത്തരത്തിലൊരു മാറ്റത്തിന് സഹായിച്ചത്. അതിനാല്‍ത്തന്നെ ദുബായിലേക്ക് പോവാനെടുത്ത തീരുമാനത്തില്‍ ഇന്നുവരെ ഖേദം തോന്നിയിട്ടില്ലെന്നും മീര പറയുന്നു.


Click it and Unblock the Notifications











