വിനീതിനും ധ്യാനിനും കുറ്റബോധം! ചേച്ചിക്കും സങ്കടം! ആരും വിളിക്കാതെ വന്ന സുനില്‍ സ്വാമി! തെറ്റിന് മാപ്പില്ല

നടന്‍ ശ്രീനിവാസന്റെ അവസാന നിമിഷങ്ങളും, അന്ത്യകര്‍മ്മങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം. ഇത്തരം കാര്യങ്ങളിലൊന്നും യാതൊരുവിധി വിശ്വാസവും ഇല്ലാത്ത ആളായിരുന്നു അദ്ദേഹം. എന്നാല്‍ ഭാര്യ വിമല ടീച്ചറാവട്ടെ, ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു. ഭാര്യയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെടാറുണ്ട് അദ്ദേഹം. അമ്മ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ മക്കളും അതിന് സമ്മതം അറിയിക്കുകയായിരുന്നു. അകത്തെ ചടങ്ങുകള്‍ക്ക് ശേഷമായി ചിതയിലേക്ക് വെച്ചപ്പോഴും പ്രാര്‍ത്ഥനകളുണ്ടായിരുന്നു. ആത്മാവിന് മോഷം ലഭിക്കുവാന്‍ വേണ്ടിയായിരുന്നു പ്രാര്‍ത്ഥന എന്ന് പൂജാരി വിശദീകരിച്ചിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുനില്‍ സാമിയുടെ സ്വഭാവത്തെക്കുറിച്ചും, അദ്ദേഹത്തെ ആരാണ് അവിടേക്ക് വിളിച്ചത് എന്നുള്ള ചോദ്യങ്ങളുമൊക്കെ ഉയര്‍ന്നിരുന്നു.

തട്ടിപ്പുവീരനായ ആള്‍ദൈവമായിരുന്നില്ല ശ്രീനിവാസന് കര്‍മ്മങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഇത് അദ്ദേഹത്തെ അപമാനിച്ചതിന് തുല്യമാണെന്നുമായിരുന്നു ആളുകള്‍ പറഞ്ഞത്. വിമല ചേച്ചിയോ, മക്കളോ, മറ്റ് ബന്ധുക്കളോ വിളിക്കാതെയാണ് സുനില്‍ സാമി അവിടേക്ക് എത്തിയതും, ചടങ്ങുകള്‍ ചെയ്തതും എന്ന് ഹൈദരലി പറയുന്നു. വണ്‍ റ്റു ടോക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചത്.ബുധനാഴ്ചയായിരുന്നു സഞ്ചയനം. താരങ്ങളടക്കം നിരവധി പേരാണ് സഞ്ചയനത്തില്‍ പങ്കെടുത്തത്. ചേച്ചിയുടെ വിശ്വാസത്തിന്റെ ഭാഗമായാണ് സഞ്ചയന ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളെല്ലാം സഹകരിച്ചിരുന്നു. സത്യന്‍ അന്തിക്കാട് അടക്കം, ശ്രീനിവാസന് പ്രിയപ്പെട്ടവരെല്ലാം സഞ്ചയനത്തില്‍ പങ്കെടുത്തിരുന്നു.

clarifications about Sunil Swamy s entry
Photo Credit: filmibeat

ടൗണ്‍ ഹാളിലേക്ക് ശ്രീനിവാസനെ കൊണ്ടുവന്നപ്പോള്‍ മുതല്‍ സുനില്‍ സാമിയും അവിടെയുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ വീട്ടില്‍ വന്ന് അദ്ദേഹം കര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നു. ശ്രീനി ചേട്ടന് ഈ വക വിശ്വാസങ്ങളില്ലെങ്കിലും, ചേച്ചിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. അവരെ അടുത്തറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ മനസിലാക്കിയ കാര്യമാണിത്. മരണാനന്തര ചടങ്ങുകളെല്ലാം ചെയ്യണം എന്ന് തീരുമാനിച്ചത് ചേച്ചിയാണ്. ഒത്തിരി ബന്ധുക്കളുള്ള കുടുംബമാണ്, അവരാരെങ്കിലുമാണോ സുനില്‍ സ്വാമിയെ വിളിച്ചതെന്നുള്ള സംശയം ഞങ്ങള്‍ക്ക് വരെ തോന്നിയിരുന്നു. എന്നാല്‍ ആരും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കര്‍മ്മം ചെയ്യാനും പറഞ്ഞിട്ടില്ല. അദ്ദേഹം ആരാണെന്ന് പോലും കുടുംബത്തിനറിയില്ല. ചേച്ചിക്കൊന്നും അദ്ദേഹത്തിന്റെ കാര്യം അറിയുകയേയില്ല.

സ്വയം പേരെടുക്കാന്‍ വേണ്ടിയാണ് സുനില്‍ സ്വാമി അവിടെ വന്നതെന്ന് വേണം മനസിലാക്കാന്‍. നല്ല രീതിയില്‍ മന്ത്രങ്ങള്‍ പറയുന്നവര്‍ അവിടെയുണ്ടായിരുന്നു. അവരാണ് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. വീട്ടിനകത്തുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത് അവരാണ്. അവിടെയും വന്ന് സുനില്‍ സ്വാമി ഇടപെടുന്നുണ്ടായിരുന്നു. ഇദ്ദേഹം വലിയൊരു സ്വാമിയാണ് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. പിന്നീട് സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. സഞ്ചയനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇതേക്കുറിച്ച് ഞാന്‍ അവരോട് സംസാരിച്ചിരുന്നു. അവരെല്ലാം നല്ല വിഷമത്തിലാണ്. അവരാരും അറിഞ്ഞ് ചെയ്തതല്ല അങ്ങനെയൊരു കാര്യം. അതിന്റെ സങ്കടത്തിലാണ് അവര്‍. ഇത്തരത്തിലൊരാളെ എന്തിന് കൊണ്ടുവന്നു എന്ന ചോദ്യങ്ങള്‍ കണ്ടിരുന്നു. ആരും കൊണ്ടുവന്നതല്ല, സ്വയം വലിഞ്ഞുകയറി വന്ന് ആളായതാണ്.

അദ്ദേഹത്തെ തിരിച്ചറിയാനോ, ആ സമയത്ത് പ്രതികരിക്കാനോ കഴിയാതെ പോയി. എന്താണെന്ന് പറയാന്‍ പോലും പറ്റാത്തൊരു അവസ്ഥയായിപ്പോയി. ഉള്ളുകൊണ്ട് എന്നും ഒരു കമ്യൂണിസ്റ്റായി ജീവിച്ച മനുഷ്യനാണ് ശ്രീനി ചേട്ടന്‍. ആര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ്. ഉള്ള കാര്യങ്ങള്‍ തുറന്നുപറയും. അങ്ങനെയുള്ളൊരു വ്യക്തിയുടെ അന്ത്യനിമിഷങ്ങളില്‍ ഇങ്ങനെയൊക്ക ചെയ്ത ആ സ്വാമിയെ എന്ത് ചെയ്യണം, പൊതുജനങ്ങള്‍ മനസിലാക്കുക. മാപ്പര്‍ഹിക്കാത്ത തെറ്റാണ് അദ്ദേഹം ചെയ്തത്. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത കാര്യമാണ്. കുടുംബാംഗങ്ങളെല്ലാം ഇതില്‍ നല്ല വിഷമത്തിലാണ്. ഇപ്പോഴും അവിടേക്ക് ആളുകള്‍ വരുന്നുണ്ട്്. ചേച്ചിയേയും മക്കളെയും ആശ്വസിപ്പിച്ച് പോവുന്നുണ്ട്. ആ ഗേറ്റ് ഇപ്പോഴും തുറന്ന് വെച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X