എനിക്ക് വേറെ ഭാര്യമാരുണ്ടെന്ന് ആരോ പറഞ്ഞ് കൊടുത്തു, ഒളിച്ചോടി വന്ന നാണക്കേടിൽ അവൾ എൽഎൽബി പഠനം നിർത്തി!
സിനിമകളിലൂടെയും ചാനല്‍ പരിപാടികളിലൂടെമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായ കലകാരനാണ് നോബി മാർക്കോസ്. ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിട്ടുള്ള താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് നോബിക്ക് ആരാധകരുണ്ടായി തുടങ്ങിയത്. വിദേശത്തും സ്വദേശത്തുമായി സ്റ്റേജ് ഷോകളുമായും സജീവമാണ്. ആര്യയാണ് നടന്റെ ഭാര്യ.
ഇരുവർക്കും ഇപ്പോൾ പത്ത് വയസുകാരനായ ഒരു മകനുണ്ട്. പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ പ്രണയ കാലത്തെ കുറിച്ചും ഭാര്യയെ പഠിപ്പിച്ച് വക്കീലാക്കിയ കഥയും പങ്കിടുകയാണ് താരം. ഒളിച്ചോടി വിവാഹം കഴിച്ചതായതുകൊണ്ട് കുറേ വർഷം ഭാര്യ പഠിക്കാൻ പോയിരുന്നില്ലെന്നും നോബി പറയുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു.

അന്ന് അവൾ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു. എന്റെ വീട്ടിൽ കറന്റ് പോലും കിട്ടിയിട്ടില്ല. അവളുടേത് അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള കുടുംബമാണ്. ഇന്റർകാസ്റ്റ് മാരേജുമായിരുന്നു. പഠിക്കാൻ പോകണമെന്ന് തോന്നുന്നുവെങ്കിൽ പൊക്കോളൂവെന്ന് അമ്മയും അവളോട് പറഞ്ഞു. ഒളിച്ചോടി വന്നതിന്റെ ചമ്മലാണോ എന്താണെന്ന് അറിയില്ല.
അവൾ പിന്നീട് പഠിക്കാൻ പോയില്ല. കുറേ വർഷങ്ങൾക്കുശേഷം എൽഎൽബി പൂർത്തിയാക്കണം എന്ന ആഗ്രഹം അവൾക്ക് വന്നു. അങ്ങനെ പഠിച്ചു. പഠിക്കാൻ പൊയ്ക്കോളൂവെന്ന് ഞാനും പലവട്ടം പറഞ്ഞു. അന്നൊന്നും അവൾ തയ്യാറായില്ല. പിന്നീട് അവൾക്ക് തന്നെ തോന്നൽ വന്നപ്പോൾ പറയുകയായിരുന്നു. അന്ന് എനിക്ക് അവളെ പഠിപ്പിക്കാനുള്ള വരുമാനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പഠനം തുടരാൻ പറഞ്ഞതും.
വക്കീൽ പഠനം കഴിഞ്ഞു. ഇപ്പോൾ അവൾ വഞ്ചിയൂരിൽ പ്രാക്ടീസ് ചെയ്യുന്നു. എന്നെ ഒരുപാട് പഠിപ്പിക്കണമെന്ന് വീട്ടുകാർ ആഗ്രഹിച്ചിരുന്നു. പക്ഷെ പഠിക്കാനുള്ള ബുദ്ധിയില്ലെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. വാഴയിലെ അതേ സ്വഭാവമാണ് എനിക്ക്. വൈഫ് നന്നായി പഠിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ഞാനായിട്ട് ഒരാളുടെ ജീവിതം നശിപ്പിക്കാൻ പാടില്ലെന്ന് എനിക്കുണ്ടായിരുന്നു.
അതുകൊണ്ട് കൂടിയാണ് പഠിപ്പിച്ചത്. പഠിച്ചുകൊണ്ടിരുന്ന സമയത്താണ് എന്റെ കൂടെ വന്നത്. അതുകൊണ്ട് അവൾ പഠനം നിർത്തിയത് എന്നെ വിഷമിപ്പിച്ച കാര്യം ആയിരുന്നു. എന്റെ പ്രവർത്തന മേഖല എന്ന് നിൽക്കുമെന്ന് പറയാൻ കഴിയില്ലല്ലോ. സ്റ്റേജ് പരിപാടിയായിരുന്നു എന്റെ ആശ്രയം. ഒരു ഘട്ടത്തിൽ അതും നിന്ന് പോയില്ലേ. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ടിവിയിലും സിനിമയിലും അവസരങ്ങൾ കിട്ടുന്നത്.

എന്റെ വരുമാനം നിന്നാലും അവൾക്ക് വരുമാനം ഉണ്ടാകണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. ഇപ്പോഴും വിവിധ ടെസ്റ്റുകൾ അവൾ എഴുതുന്നുണ്ട്. ഇന്റർകാസ്റ്റ് മാരേജ് ആയിരുന്നുവെങ്കിലും രണ്ട് മാസം കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാരുടെ എതിർപ്പെല്ലാം മാറി. ഇപ്പോൾ രണ്ട് കുടുംബവും വളരെ നല്ല സ്നേഹത്തിലും സഹകരണത്തിലുമാണ് മുന്നോട്ട് പോകുന്നത്.
ഞാൻ ആരാണെന്ന് പോലും അറിയാത്ത ബന്ധുക്കൾ അവൾക്കുണ്ടായിരുന്നു. എനിക്ക് വേറെ രണ്ട് ഭാര്യമാരുണ്ടെന്ന് ആരോ അവളുടെ അച്ഛനും അമ്മയ്ക്കും പറഞ്ഞ് കൊടുത്തു. അപ്പോഴുള്ള മാതാപിതാക്കളുടെ മാനസീകാവസ്ഥ ഊഹിക്കാമല്ലോ നോബി പഴയ കഥകൾ ഓർത്തെടുത്ത് പറഞ്ഞു. സഹോദരങ്ങൾ ഇല്ലാത്ത തനിക്ക് എല്ലാമെല്ലാം സുഹൃത്തുക്കളാണെന്നും നടൻ പറയുന്നു.
എനിക്ക് സഹോദരങ്ങളില്ല. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെ ഭയങ്കര ഇഷ്ടമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. ആ ബന്ധങ്ങളെല്ലാം ഇപ്പോഴും ഞാൻ കാത്ത് സൂക്ഷിക്കുന്നുമുണ്ട് നോബി കൂട്ടിച്ചേർത്തു. നാൽപ്പതുകാരനായ നോബി അവസാനമായി അഭിനയിച്ച സിനിമ ആട് 3 ആണ്.
വാഴ സിനിമയിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി ഷോകളാണ് സിനിമയിലേക്കുള്ള വഴി നോബിക്ക് തുറന്ന് കൊടുത്തത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞു.


Click it and Unblock the Notifications

















