ആകെ ക്ഷീണിച്ചല്ലോ! ഈ കൊച്ചിന് എന്താണ് അസുഖം! ഇതൊന്നും അവളെ ബാധിക്കില്ല! പ്രാര്‍ത്ഥനയെക്കുറിച്ച് മല്ലിക

ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വിദേശത്തെ മ്യൂസിക് പഠനം കഴിഞ്ഞ് അടുത്തിടെയായിരുന്നു താരപുത്രി കേരളത്തിലേക്ക് തിരിച്ചെത്തിയത്. ആഗ്രഹിച്ച കോഴ്‌സ് അവളായിട്ട് തന്നെ തിരഞ്ഞെടുത്ത്, അഡ്മിഷന് വേണ്ട കാര്യങ്ങളും അവള്‍ തന്നെ സെറ്റാക്കി. ഇന്ദ്രനും പൂര്‍ണിമയും ഒന്നും അറിഞ്ഞിട്ടില്ല. പഴയത് പോലെയല്ല ഇന്ന് മക്കള്‍ തന്നെ അവര്‍ക്ക് വേണ്ടതെല്ലാം തിരഞ്ഞെടുത്തോളും എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ മ്യൂസിക് ഷോ ഉണ്ടാവുമ്പോഴെല്ലാം പാത്തു വിളിക്കാറുണ്ട്, അമ്മൂമ്മ വരുമോ പാട്ട് കേള്‍ക്കാന്‍ എന്നൊക്കെ ചോദിക്കാറുണ്ട്. ഈ ഇംഗ്ലീഷ് പാട്ടൊന്നും കേള്‍ക്കാന്‍ ഞാനില്ല മോളേ എന്നാണ് അവളോട് ഞാന്‍ പറയാറുള്ള മറുപടി എന്നും അവര്‍ പറഞ്ഞിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ കുറേയധികം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് പ്രാര്‍ത്ഥനയ്ക്ക്. സൈബര്‍ അറ്റാക്കും നേരിട്ടിട്ടുണ്ട്. പ്രാര്‍ത്ഥന തന്നെയാണ് അതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവള്‍ ക്ഷീണിച്ചപ്പോള്‍ ഇങ്ങനെ, കൊച്ചിന് എന്തോ പറ്റിയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരുന്നുണ്ടെന്ന് എന്നൊക്കെ പറഞ്ഞിരുന്നു.

Mallika Sukumaran about Prarthana
Photo Credit: Prarthana Indrajith /Facebook

ഇപ്പോഴത്തെ കുഞ്ഞുങ്ങളെന്ന് പറഞ്ഞാല്‍ വെയ്റ്റ് നോക്കുമ്പോള്‍ ഒരു കിലോ കൂടിയാല്‍ അവര്‍ ജിമ്മില്‍ പോവും. വയസ് പതിനാലോ, പതിനഞ്ചോ എന്നൊന്നും അവര്‍ നോക്കത്തില്ല. ഇപ്പഴേ നോക്കണം. അങ്ങനെ പോവാത്തതിന്റെ കുഴപ്പമാണ് ചേച്ചിക്ക് എന്ന് ഒരുവിഭാഗം പറയും. അവര് പോയി വെയ്റ്റ് കുറയ്ക്കുന്നു. അതിനൊപ്പം പഠിത്തമുണ്ട്. ബാംഗ്ലൂരിലൊക്കെ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ അല്ലേ നില്‍ക്കുന്നത്, വീട്ടിലെ ഫുഡൊന്നും അല്ലല്ലോ. അപ്പോള്‍ ക്ഷീണമൊന്നും കാണില്ലേ എന്നൊക്കെ ഞാന്‍ ചോദിക്കാറുണ്ട്. ക്ഷീണമൊന്നും ഇല്ല അമ്മൂമ്മേ, ഞാന്‍ ജിമ്മിലൊക്കെ പോവുന്നുണ്ട് എന്നാണ് അവളുടെ മറുപടി. മെയ്ന്‍സ്ട്രീംവണ്‍ ലൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.

അവള്‍ എന്നും പാടുന്നുണ്ട്, പിയാനോ വായിക്കുന്നുണ്ട്. പഠിക്കുന്നുണ്ട്, അങ്ങനെ സകല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവള്‍ക്ക് ഇങ്ങനത്തെ പറച്ചിലുകളൊന്നും ഏശാറില്ല. അവര് പറഞ്ഞോട്ടെയെന്നാണ് അവളുടെ മറുപടി. അവളോട് ഒരാള്‍ക്കും വ്യക്തിവിരോധമൊന്നും ഉണ്ടാവില്ല. ഇന്ദ്രനെയും പൂര്‍ണിമയേയും ചൊറിയാനായിരിക്കും ഇങ്ങനെ പറയുന്നത്. കമന്റുകളൊന്നും നമ്മളാരും നോക്കാറില്ല. ജോലി കഴിഞ്ഞ് വന്നാല്‍ കുളിച്ച്, ഭക്ഷണം കഴിച്ച് കിടക്കും. അതിനിടയില്‍ കമന്റുകളൊന്നും ആരും നോക്കാറില്ല. മോള്‍ തന്നെയാണ് പോപ്പ് മ്യൂസിക്കില്‍ താല്‍പര്യം കാണിച്ചത്. പിയാനോയും ഗിറ്റാറും അസ്സലായി വായിക്കും. തന്നെത്തന്നെ പിയാനോ വായിച്ച് പാടും, പാട്ട് കമ്പോസ് ചെയ്യും.

ഒരുവര്‍ഷം ലണ്ടനില്‍ പഠിച്ച്, പിന്നെ എനിക്ക് അമേരിക്കയിലേക്ക് പോവണം എന്നൊക്കെ പറഞ്ഞിരുന്നു. അവള്‍ തന്നെയാണ് എല്ലാ പ്ലാനും പറയുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒന്നും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. നമ്മളൊക്കെ എഞ്ചീനിയറിംഗ് അല്ലെങ്കില്‍ ഡോക്ടര്‍. കണക്കും ഫിസിക്‌സും, ഇക്വേഷന്‍സുമൊക്കെ നമ്മള്‍ കുത്തിയിരുന്ന് പഠിച്ചു. എന്തിനാണോ എന്തോ. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കണ്ടുപിടിച്ച് അവിടേക്ക് അപേക്ഷ അയച്ചതൊക്കെ അവളാണ്. നന്നായി പഠിക്കുന്ന കുട്ടികളാണ്. അത് കഴിഞ്ഞ് ഇവിടെ വന്ന് വേറെ കോഴ്‌സ് പഠിക്കുന്നു. അതുപോലെ കുറേ പരിപാടികളൊക്കെ ചെയ്യുന്നു. ഒരുപാട് ഫാന്‍സൊക്കെയുണ്ട്. കുട്ടിക്കാലം മുതലേ അവളാഗ്രഹിച്ചത് ഈ മേഖലയായിരുന്നു. പ്രാര്‍ത്ഥന ഞങ്ങളുടെ കുടുംബത്തിലെ കുട്ടിയല്ലേ, അവള്‍ക്ക് ഇതൊന്നും ഒരു കാര്യമേയല്ല. അച്ഛനും അമ്മയും, ഞങ്ങളുമെല്ലാം അവളോടൊപ്പം തന്നെയുണ്ട്.

More from Filmibeat

Read more about: mallika sukumaran indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X