'ഒട്ടുമിക്ക അമ്മമാരും അവരുടെ മോനെപോലെ കണ്ടു, ഒരുപാട് മെസേജുകൾ വരാറുണ്ടായിരുന്നു, വലിയ വിഷമമുണ്ട്'

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷകരും നൂബിന്‍ ജോണി എന്ന അഭിനേതാവിനെ തിരിച്ചറിയുന്നത്. അതിന് മുമ്പ് ചില സീരിയലുകള്‍ എല്ലാം ചെയ്തിരുന്നുവെങ്കിലും താരത്തിന് കരിയര്‍ ബ്രേക്ക് കുടുംബവിളക്ക് തന്നെയാണ്. ഇപ്പോഴിതാ കുടുംബവിളക്ക് അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നത് വലിയ വിഷമം തന്നിലുണ്ടാക്കുന്നുവെന്ന് പറയുകയാണ് നൂബിൻ ജോണി. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സീരിയലായിരുന്നു കുടുംബവിളക്ക്.

നടി മീര വാസുദേവായിരുന്നു സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മീരയുടെ മകന്റെ വേഷമായിരുന്നു നൂബിന്. സീരിയൽ അണിയറപ്രവർത്തകരെല്ലാം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നതെന്നും അതിനാൽ തന്നെ അവസാന ഷോട്ട് എടുത്താൻ വല്ലാത്ത വിഷമം തോന്നിയിരുന്നുവെന്നും ഭാര്യ ബിന്നിക്കൊപ്പം പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് സംസാരിക്കവെ പറഞ്ഞു.

Noobin Johny Kudumbavilakku

ഞാൻ ആദ്യമായിട്ട് കുടുംബവിളിക്കിന്റെ സെറ്റിലേക്ക് പോയത് 2019 നവംബർ 16നായിരുന്നു. സീരിയലിൽ ‍ഞാൻ ചെയ്ത കഥാപാത്രത്തിന്റെ പേരായിരുന്നു പ്രതീഷ്. ഈ ഒരു സീരിയൽ ചെയ്ത് തുടങ്ങിയശേഷമാണ് കുറച്ച് പേരെങ്കിലും എന്നെ അറിഞ്ഞത്. അ‍ഞ്ച് വർഷത്തിന് മുകളിലായി ഞാൻ കുടുംബവിളക്കിന്റെ ഭാ​ഗമാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും തമ്മിൽ ഭയങ്കര അറ്റാച്ച്മെന്റാണ്.

സീരിയലിന്റെ ലാസ്റ്റ് ഡെ ഷൂട്ട് നടക്കാൻ പോകുന്നുവെന്നത് എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. കുടുംബം പോലെയായി മാറി എല്ലാവരും. അതുകൊണ്ട് തന്നെ സീരിയൽ അവസാനിക്കാൻ പോവുകയാണല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. സീരിയലിന്റെ തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നത് നാലോ അഞ്ചോ പേർ മാത്രമാണ്. അതുകൊണ്ട് തന്നെ ഞങ്ങളെല്ലാം വളരെ നല്ല അടുപ്പവുമാണ്.

സീരിയലിലെ ആദ്യത്തെ എപ്പിസോഡ് ഞാൻ ഇടയ്ക്ക് എടുത്ത് കാണും. ഫസ്റ്റ് ദിവസം പോയതിനേക്കാൾ വളരെ അധികം ടെൻഷനും വിഷമും അവസാന ദിവസത്തെ ഷൂട്ടിന് പോയപ്പോൾ‌ ഉണ്ടായിരുന്നു. കെകെ ലാസ്റ്റ് ഷോട്ടിൽ കരയുന്ന സീനുണ്ടായിരുന്നു. പുള്ളി യഥാർത്ഥത്തിൽ കരഞ്ഞു. പ്രതീഷെന്ന കഥാപാത്രം ഞാൻ ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും തന്നെ സീരിയൽ കാണുന്ന അമ്മമാരുടെയെല്ലാം മോനെപോലെയായി ഞാൻ.

എനിക്ക് ഒരുപാട് മെസേജുകൾ വരാറുണ്ടായിരുന്നു. അമ്മമാരോടാണ് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളതെന്നണ് നൂബിൻ പറഞ്ഞത്. കുടുംബവിളക്കിലെ നൂബിന്റെ പ്രകടനത്തെ കുറിച്ച് പിന്നീട് ബിന്നിയാണ് സംസാരിച്ചത്. ക്ലൈമാക്സിലേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ എല്ലാവരെയും മിസ് ചെയ്യുമെന്ന് നൂബിൻ പറഞ്ഞ് തുടങ്ങിയിരുന്നു.

Noobin Johny Kudumbavilakku

അതുപോലെ തന്നെ എവിടെ പോയാലും കുടുംബവിളിക്കിലെ പ്രതീഷ് അല്ലേയെന്ന് ചോദിച്ച് ആളുകൾ വരും സംസാരിക്കാനും സ്നേഹം പ്രകടിപ്പിക്കാനും. കുടുംബവിളിക്ക് വളരെ ഹിറ്റായിട്ടുള്ള ഒരു പ്രോജക്ടായിരുന്നു. അതുകൊണ്ട് മീര ചേച്ചിയേയും നൂബിനേയും അടക്കം സീരിയലിലെ എല്ലാവരേയും കുടുംബാം​ഗത്തെപോലെയാണ് കേരളത്തിലെ അമ്മമാർ കണ്ടിരുന്നത്.

ഇത്രയും കാലം ഒരു കഥാപാത്രമായി തന്നെ ജീവിച്ചിട്ട് അതിൽ നിന്നും പുറത്ത് വരുമ്പോൾ വലിയൊരു ഫീലിങ്ങാണ്. നൂബിൻ കുടുംബവിളിക്ക് അവസാനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ പ്രോജക്ട് അവസാനിക്കുമ്പോഴുള്ള എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ ആലോചിച്ചു.

ഉറപ്പായും ഞാൻ ഒരുപാട് കരയും. അത് ആലോചിക്കുമ്പോൾ തന്നെ വിഷമമുണ്ട്. അതുകൊണ്ട് നൂബിന്റെ വിഷമം എനിക്ക് മനസിലാകും. കുടുംബവിളക്കിലെ ആദ്യത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും നൂബിനും റിലേഷനിലായിരുന്നു.

പക്ഷെ ആർക്കും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും അറിയാത്ത പാവത്തെ പോലെ വീട്ടുകാർക്കൊപ്പമിരുന്ന് കുടുംബവിളക്കിലെ നൂബിന്റെ ആദ്യത്തെ എപ്പിസോഡ് ഞാൻ കണ്ടു. അന്ന് എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. പക്ഷെ പുറത്ത് ആരോടും പറയാൻ പറ്റില്ല. അന്ന് ഞാൻ മനസിൽ അടക്കിവെച്ച് ഒരുപാട് സന്തോഷിച്ചു. പിന്നെ നൂബിന് പുതിയ പ്രോജക്ട് റെഡിയായിട്ടുണ്ടെന്നും ബിന്നി പറഞ്ഞു.

More from Filmibeat

Read more about: Kudumbavilakku serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X