നൂറിന്‍ ഷെറീഫ് കാത്തിരിക്കുകയാണ് ആ താരത്തെ കാണുന്നതിനായി! ആരാണ് ആ അഭിനേത്രിയെന്നറിയുമോ? കാണൂ!
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച സിനിമ വീണ്ടും എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രിയ പ്രകാശ് വാര്യര്‍ മാത്രമല്ല ചിത്രത്തിലെ ചുരുണ്ട മുടിക്കാരിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചങ്ക്‌സില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു സംവിധായകന്‍ അടുത്ത സിനിമയെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ നൂറിന്‍ പറഞ്ഞിരുന്നു.
ഹീറോയുടെ അനിയത്തിയായാണ് അഭിനയിച്ചത്. തുടക്കത്തിലൊക്കെ തനിക്ക് ചുരുണ്ട മുടി ഇഷ്ടമായിരുന്നില്ലെന്നും സ്‌ട്രെയിറ്റണ്‍ ചെയ്യാനായി ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ചുരുളന്‍ മുടിയും തന്നെ ശ്രദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്നാണ്. ഉമ്മയാണ് തന്റെ കൂട്ടെന്നും ഉമ്മയില്ലായിരുന്നുവെങ്കില്‍ താനിവിടെ എത്തിപ്പെടില്ലെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നൂറിന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. എവിടെപ്പോവുമ്പോഴും ഉമ്മ വരാറുണ്ട്. ഫ്രീയാവുമ്പോള്‍ വാപ്പയും വരും.

തമിഴ് സിനിമകകളോട് പ്രത്യേക ഇഷ്ടമുണ്ട്. സംസാരിക്കാനും ഇഷ്ടമാണ്. നയന്‍താരയാണ് ഇഷ്ടപ്പെട്ട അഭിനേത്രി. താരത്തിന്റെ വലിയ ഫാനാണ് താനെന്നും നൂറിന്‍ പറയുന്നു. നേരില്‍ കാണണം എന്ന് താനാഗ്രഹിച്ച താരങ്ങളിലൊരാള്‍ നയന്‍താരയാണ്. തമിഴില്‍ അഭിനയിക്കാനും ആഗ്രഹമുണ്ട്. രാജാറാണിയിലെ രംഗവും നയന്‍താരയുടെ പരസ്യവുമൊക്കെ ഡബ്‌സ്മാഷായി ചെയ്തിട്ടുണ്ട്. താരത്തെ നേരില്‍ കാണാനായി കാത്തിരിക്കുകയാണ് താനെന്നും നൂറിന്‍ പറയുന്നു.


Click it and Unblock the Notifications