‌'നൂറിൻ എന്നും പല്ല് തേക്കാറില്ല, വീട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്, പല്ല് തേക്കാതെ ഉദ്ഘാടനവും ചെയ്തു'; വരൻ

ചുരുളൻ മുടിക്ക് ഇത്രയേറെ ഭം​ഗിയുണ്ടെന്ന് പലരും തിരിച്ച് അറിഞ്ഞ് തുടങ്ങിയത് പേളി മാണി, നൂറിൻ ഷെരീഫ് എന്നിവരുടെ മുടി കണ്ടശേഷമാണ്‌. നടിയായി മാറുകയും മില്യൺ കണക്കിന് ഫോളോവേഴ്സിനെ സോഷ്യൽമീഡിയയിൽ സമ്പാദിക്കുകയും ചെയ്തുവെങ്കിലും നൂറിൻ ചുരുളൻ മുടിയിൽ മാറ്റം വരുത്തിയിട്ടില്ല. മുടിയുടെ സ്വാഭാവിക ഭം​ഗി ഇന്നും നിലനിർത്തിക്കൊണ്ട് പോകുന്നുണ്ട് താരം. നൂറിന്റെ ഐഡന്റിറ്റിയായും ഈ ചുരുളൻ മുടി മാറിയിട്ടുണ്ട്.

ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രേക്ഷക പ്രീതി നേടിയ താരം പൊടുന്നനെ തെലുങ്ക് ചിത്രത്തിലും നായികയായി.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നൂറിൻ തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിൻ ഇതുവരെ ഏഴോളം സിനിമകൾ ചെയ്തു. കൂടാതെ ഉപ്പും മുളകും അടക്കമുള്ള പരമ്പരകളിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷൻഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം.

Noorin Shereef

അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിൻ വിവാഹിതയാകാൻ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. എൻ​ഗേജ്മെന്റിന് ശേഷം ഇരുവരും ഒരുമിച്ച് വന്ന് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ നൂറിനെ കുറിച്ച് ഭാവി വരൻ ഫഹിം സഫർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Noorin Shereef

പ്രണയിതാക്കൾ എന്നതിലുപരിയായി ഇരുവരും ഉറ്റ ചങ്ങാതിമാരാണെന്ന് വേണം പറയാൻ. നൂറിൻ എന്നും പല്ല് തേയ്ക്കുന്ന കൂട്ടത്തിലല്ലെന്നാണ് ഫഹിം പറയുന്നത്. നൂറിന്റെ വീട്ടുകാർ‌ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഫഹിം പറയുന്നു. ഭാവി വധുവിൽ കാണേണ്ട ​ഗുണങ്ങളെ കുറിച്ച് പറയാൻ അവതാരിക ആവശ്യപ്പെട്ടപ്പോഴാണ് ഒട്ടും ആലോചിക്കാതെ എന്നും പല്ല് തേക്കണമെന്ന് ഫഹിം പറഞ്ഞത്.

അതെന്താ നൂറിൻ പല്ല് തേക്കുന്ന കൂട്ടത്തിലല്ലേയെന്ന് ചോദിച്ചപ്പോൾ ഫഹിം വിശദീകരണവും നൽകി. നൂറിൻ എന്നും പല്ല് തേയ്ക്കാറില്ല. നൂറിന്റെ വീട്ടുകാരും പറയുന്ന കംപ്ലേന്റാണ് അത്. പല്ല് തേക്കാതെ പോയി നൂറിൻ ഉദ്ഘാടനമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിൻ പറയുന്നത് ഫഹിം പറഞ്ഞു.

ഫഹിന്റെ മറുപടി കേട്ട് നിർ‌ത്താതെ ചിരിക്കുകയാണ് നൂറിൻ ഷെരീഫ്. തന്റെ ഫോളോവേഴ്സ് ഇതൊക്കെ കാണുന്നതാണെന്നും ഫഹിമിനോട് നൂറിൻ പറയുന്നുണ്ട്. കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ പിന്നീട് നായികയായെത്തി വൈറലായി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.‌ ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫര്‍ ശ്രദ്ധനേടിയത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുകൂടിയാണ് ഫഹിം.

ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ് എന്നാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍ കുറിച്ചത്. തങ്ങളെ അടുപ്പിച്ചത് സിനിമയാണെന്നും തങ്ങൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയം സിനിമയാണെന്നും നൂറിൻ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X