സെക്‌സി ലേഡി ഓണ്‍ ദി ഫ്‌ളോര്‍! കുഞ്ഞുസുന്ദരിയുടെ ചിത്രം പങ്കുവെച്ച് നൂറിന്‍ ഷെരീഫ്! പോസ്റ്റ് വൈറല്‍!
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ നൂറിന്‍ ഷെരിഫിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സിലൂടെയാണ് താരം തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയായി അഡാര്‍ ലവിലായിരുന്നു താരത്തെ കണ്ടത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തനിക്ക് കഴിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അടുത്തിടെ ബൈക്കിലെത്തിയായിരുന്നു താരം ഞെട്ടിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെക്‌സി ലേഡി ഓണ്‍ ദി ഫ്‌ളോര്‍ എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. കുഞ്ഞുസുന്ദരിയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റ് തരംഗമായി മാറിയിരുന്നു.

ഉണ്ണി മുകുന്ദന്‍ ചിത്രമായ ചോക്ലേറ്റ് റീടോള്‍ഡിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചോക്ലേറ്റിന്റെ രണ്ടാം ഭാഗമാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഉണ്ണി മുകുന്ദനുള്‍പ്പടെ നിരവധി പേരാണ് ഇതേ കുഞ്ഞാവയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications











