പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ നൂറിന്‍ ഷെരീഫിന് മൗനം! അഭിപ്രായഭിന്നത പരസ്യമാവുന്നു? കാണൂ!

ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ് നൂറിന്‍ ഷെരീഫിന്റെ കരിയര്‍ മാറി മറിഞ്ഞത്. റിലീസിന് മുന്‍പ് തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനം കൂടി പുറത്തുവന്നതോടെ പ്രിയ പ്രകാശ് വാര്യര്‍ എന്ന കണ്ണിറുക്കി സുന്ദരിയും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ വരെ ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഗാനവുമായി ബന്ധപ്പെട്ട് ചില്ലറ വിവാദങ്ങളായിരുന്നില്ല ഉയര്‍ന്നുവന്നത്.

പ്രിയ പ്രകാശ് വാര്യരെക്കുറിച്ചറിയാനായാണ് എല്ലാവരും കാത്തിരുന്നതെങ്കിലും സിനിമ റിലീസ് ചെയ്തതോടെ നൂറിന്‍ ഷെരീഫിനേയും ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. ചുരുളന്‍ മുടിക്കാരിയും റോഷനുമായിരുന്നു പിന്നീട് ശ്രദ്ധിക്കെപ്പട്ടത്. ചങ്ക്‌സില്‍ അഭിനയിക്കുന്നതിനിടയിലാണ് സംവിധായകന്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞതെന്ന് താരം വ്യക്തമാക്കിയിരുന്നു. തനിക്ക് ലഭിച്ച കഥാപാത്രത്തെ പരമാവധി നന്നാക്കാന്‍ ശ്രമിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. പ്രിയ പ്രകാശ് വാര്യരെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. ജെബി ജംഗ്ക്ഷനിടയിലായിരുന്നു സംഭവം. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രിയയെക്കുറിച്ചുള്ള ചോദ്യം

പ്രിയയെക്കുറിച്ചുള്ള ചോദ്യം

ജോണ്‍ ബ്രിട്ടാസിന്‍രെ അഭിമുഖ പരിപാടിയില്‍ ഒമര്‍ ലുലുവിനൊപ്പമാണ് നൂറിന്‍ ഷെരീഫ് എത്തിയത്. സിനിമയെക്കുറിച്ചും ജീവിതത്തിലെ വിശേഷത്തെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്. അതിനിടയിലാണ് അഡാര്‍ ലവിലെ സഹപ്രവര്‍ത്തകരെക്കുറിച്ച് ചോദിച്ചത്. പ്രിയയെക്കുറിച്ചുള്ള ചോദ്യമെത്തിയപ്പോള്‍ ആദ്യം നിശബ്ദ പാലിക്കുകയായിരുന്നു നൂറിന്‍. പ്രിയയുടെ സ്വഭാവത്തില്‍ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം.

റോഷനെക്കുറിച്ച് ചോദിച്ചപ്പോള്‍

റോഷനെക്കുറിച്ച് ചോദിച്ചപ്പോള്‍

റോഷന്റെ ക്യാരക്ടറില്‍ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചിരുന്നത്. റോഷന്‍ നന്നായി ഡാന്‍സ് ചെയ്യുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്‍കി പിന്തുണയ്ക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. ഇഷ്ടപ്പെട്ട സ്വഭാവമായി പറഞ്ഞത് ഇതായിരുന്നു. ചില സമയങ്ങളില്‍ റോഷന്‍ പെട്ടെന്ന് ടെന്‍സ്ഡ് ആവുമെന്നും കംഫര്‍ട്ടബിള്‍ അല്ലാത്ത പോലെ പെരുമാറുമെന്നും താരം പറഞ്ഞിരുന്നു. ഇത് തനിക്കിഷ്ടമില്ലെന്നും നൂറിന്‍ വ്യക്തമാക്കിയിരുന്നു.

അത്ര അടുപ്പമില്ല

അത്ര അടുപ്പമില്ല

റോഷനെക്കുറിച്ചുള്ള ചോദ്യം കഴിഞ്ഞതിന് പിന്നാലെയായാണ് പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചത്. അല്‍പ്പസമയം മിണ്ടാതിരുന്നതിന് ശേഷമായിരുന്നു അടുച്ച ചോദ്യത്തിലേക്ക് പോവാമെന്നും താരം പറഞ്ഞത്. ചിരിച്ചുകൊണ്ടായിരുന്നു ഈ മറുപടി. അതിനെക്കുറിച്ച് പറയാന്‍ താല്‍പര്യമില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും അത്ര ക്ലോസല്ല തങ്ങളെന്നും അതുകൊണ്ട് വ്യക്തമായി അറിയില്ലായിരുന്നുവെന്നുമായിരുന്നു നൂറിന്‍രെ മറുപടി.

അഭിപ്രായ ഭിന്നത പരസ്യമാവുന്നു

അഭിപ്രായ ഭിന്നത പരസ്യമാവുന്നു

നൂറിനും പ്രിയ പ്രകാശും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഇരുവരും മിണ്ടാറില്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളെ ശരിവെക്കുന്ന തരത്തിലാണ് നൂറിന്‍രെ പെരുമാറ്റമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ പ്രിയയ്ക്ക് ഗാനം പുറത്തുവന്നതിന് ശേഷമാണ് പ്രാധാന്യം ലഭിച്ചത്. താരത്തിന്‍രെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്ന തരത്തില്‍ തിരക്കഥ മാറ്റിയിരുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

 ഒറ്റദിവസം കൊണ്ട് ലഭിച്ച പ്രശസ്തി

ഒറ്റദിവസം കൊണ്ട് ലഭിച്ച പ്രശസ്തി

ഒരൊറ്റ ദിവസം കൊണ്ടായിരുന്നു പ്രിയ പ്രകാശ് വാര്യരെ ലോകമറിഞ്ഞത്. മാണിക്യമലരായ പൂവി ട്രെന്‍ഡിങ്ങായി മാറിയതോടെ താരവും ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രിയയുടേയും റോഷന്റേയും പ്രശസ്തിയില്‍ താന്‍ കുറച്ചൊക്കെ വേദനിച്ചിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഒറ്റദിവസം കൊണ്ട് താരമായി മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിന് പ്രത്യേക ഭാഗ്യവും തലവരയും വേണമെന്നും നൂറിന്‍ അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X