അഡാറ് ലവിന്റെ തിരക്കഥ മാറ്റിയപ്പോള്‍ പ്രധാന്യം നഷ്ടപ്പെട്ടു! അരുണിന് ആശംസകളുമായി നൂറിന്‍ ഷെരീഫ്

ഒമര്‍ ലുലുവിന്റെ ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമാണ് ധമാക്ക. സിനിമാ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തിടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. പതിവ് പോലെ തന്റെ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് വലിയ താരം അല്ലെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. പിന്നാലെ തന്റെ നായകനെ സംവിധായകന്‍ തന്നെ പരിചയപ്പെടുത്തിയിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ ആണ് തന്റെ നായകനാവുന്നതെന്ന കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.

noorin-shereef

മോഹന്‍ലാലിനൊപ്പം ഒളിംപ്യന്‍ അന്തോണി ആദം തുടങ്ങി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അരുണ്‍. ഒമര്‍ ലുലുവിനൊപ്പം ഒരു അഡാറ് ലവ് എന്ന ചിത്രത്തിലും അരുണ്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അരുണ്‍ നായകനാവുന്ന കാര്യം പുറത്ത് വന്നതോടെ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി നൂറിന്‍ ഷെരീഫ്. അഡാറ് ലവില്‍ തിരക്കഥ തിരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നഷ്ടപ്പെട്ടതിനെ കുറിച്ചും നൂറിന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

നൂറിന്റെ വാക്കുകളിലേക്ക്...

ധമാക്കയില്‍ അരുണ്‍ ചേട്ടനാണ് നായകന്‍ എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം . അഡാറ് ലവില്‍ തിരക്കഥ മാറ്റിയപ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രാധാന്യം അരുണ്‍ ചേട്ടന്റെ കഥാപാത്രത്തിന് കിട്ടാതെ പോയപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു.ഇപ്പോള്‍ വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X