പ്രണയം വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്! നീയുള്ള ജീവിതം സന്തോഷകരം! പോസ്റ്റ് വൈറലാവുന്നു!
യുവതലമുറയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നൂറിന്‍ ഷെരീഫ്. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് നൂറിന്‍ ഇതിനകം തന്നെ തെളിയിച്ചിരുന്നു. മോഡലിംഗില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്ക് എത്തിയത്. അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പ് തന്നെ താരം പറഞ്ഞിരുന്നു. ഒമര്‍ ലുലു ചിത്രമായ ചങ്ക്‌സിലൂടെയായിരുന്നു നൂറിന്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
പിന്തുണയ്‌ക്കൊപ്പം തന്നെ താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും താരം സജീവമാണ്. ഉദ്ഘാടന പരിപാടിക്കിടയില്‍ ഡാന്‍സ് ചെയ്യാന്‍ ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ നൃത്തം ചെയ്തും നൂറിനെത്താറുണ്ട്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായി മുന്നേറുകയാണ് താരം. ഒരു അഡാര്‍ ലവായിരുന്നു നൂറിന്റേതായി പുറത്തിറങ്ങിയ അടുത്ത സിനിമ. തുടക്കം മുതല്‍ത്തന്നെ വിവാദങ്ങളായിരുന്നു ചിത്രത്തെ നയിച്ചത്. പ്രിയ പ്രകാശ് വാര്യരെയായിരുന്നു ലോകം ശ്രദ്ധിച്ചത്. ഗാഥ എന്ന കഥാപാത്രമായെത്തിയ നൂറിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. വെള്ളേപ്പമാണ് നൂറിന്റെ പുതിയ ചിത്രം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നൂറിന്റെ പുതിയ പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നൂറിന്റെ പോസ്റ്റ്
നീയുള്ള ജിവിതം സന്തോഷകരമായിരിക്കും. അവനെക്കുറിച്ച് പറയാനായി കാത്തിരിക്കുകയാണ് താന്‍. തങ്ങളെക്കുറിച്ച് അധികം വൈകാതെ പറയുമെന്നും നൂറിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റിനൊപ്പമുള്ള കുറിപ്പിലാണ് താരം ഇങ്ങനെ കുറിച്ചത്. ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കൈകളുടെ ചിത്രവും നൂറിന്‍ പോസ്റ്റ് ചെയ്തിരുന്നു. വാച്ചണിഞ്ഞ പുരുഷന്റെ കൈയ്യും ബ്രേസ് ലെറ്റണിഞ്ഞ സ്ത്രീയുടെ കൈയ്യുമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.

അഞ്ജലി അമീറിന്റെ ചോദ്യം
അഭിനേത്രിയായ അഞ്ജലി അമീറുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത് എത്തിയിട്ടുള്ളത്. ഡാ കമ്മിറ്റഡ് എന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. ഒരു വരയായിരുന്നു താരം ഈ ചോദ്യത്തിനുള്ള മറുപടിയായി പോസ്റ്റ് ചെയ്തത്. ആരാധകരും ഇതാരാണ്, എന്താണ് സംഭവമെന്നുമൊക്കെയുള്ള ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. കമന്റുകള്‍ക്കൊന്നും നൂറിന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

നൃത്തത്തില്‍ സജീവം
കേരള ഡാന്‍സ് ലീഗിലേക്ക് അതിഥിയായി നൂറിന്‍ ഷെറീഫ് എത്തിയിരുന്നു. എടി പെണ്ണേ എന്ന ഗാനത്തിനൊപ്പമായിരുന്നു താരം ചുവടുവെച്ചത്. അനീഷിനൊപ്പമായിരുന്നു അന്ന് നൂറിന്‍ നൃത്തം ചെയ്തത്. മുന്‍പ് ഇതേ ചാനലില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കാനായി താന്‍ എത്തിയിരുന്നുവെന്നും ഈ ചാനലിന്റെ പ്രൊഡക്ടാണ് താനെന്നും അന്ന് താരം പറഞ്ഞിരുന്നു. സൂപ്പര്‍ ഡാന്‍സറിന്റെ ആദ്യ എലിമിനേഷനിലൂടെ താന്‍ പുറത്തേക്ക് പോവുകയായിരുന്നു. അന്ന് ഒരുപാട് സങ്കടപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

വെള്ളേപ്പത്തിലും
നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പത്തില് നൂറിന്ർ അഭിനയിക്കുന്നുണ്ട്. അക്ഷയ് രാധാകൃഷ്ണനും നൂറിന്‍ ഷെരീഫുമാണ് ഈ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് ഈ ചിത്രത്തിലൂടെ റോമ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.


Click it and Unblock the Notifications











