പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല; വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി നടി നൂറിന്‍ ഷെരീഫ്
ഒരു അഡാറ് ലവ്വിലൂടെ സിനിമയിലേക്ക് എത്തിയ നടി നൂറിന്‍ ഷെരീഫ് പിന്നീട് വലുതും ചെറുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇനിയും നൂറിന്‍ നായികയാവുന്ന നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടി ഏറ്റവും പുതിയതായി പങ്കുവെച്ചൊരു വീഡിയോ വൈറലാവുകയാണ്.
വഴിയരികില്‍ തന്റെ ഫോട്ടോ വെച്ചിട്ടുള്ള പരസ്യബോര്‍ഡിന് താഴെ നിന്നും അത് ചൂണ്ടി കാണിക്കുകയായിരുന്നു നടി. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ചും കരിയറില്‍ നേരിടേണ്ടി വന്ന പരീക്ഷങ്ങളെ കുറിച്ചുമൊക്കെ സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായിട്ടും ചിലരെത്തി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടി നൂറിന്‍ തന്നെ നല്‍കിയിരിക്കുകയാണ്.

ഈ പടച്ചോന്‍ വലിയൊരു സംഭവാ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്ത് നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന് ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ മാഷാ അല്ലാഹ്... സ്വപ്‌നം കാണുക. കട്ടയ്ക്ക് അതിന് വേണ്ടി പണി എടുക്കുക. എന്നും, എന്നെന്നും എന്ന ക്യാപ്ഷനായിരുന്നു നൂറിന്‍ വീഡിയോയ്ക്ക് നല്‍കിയത്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല. സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നായിരുന്നു നൂറിന്റെ പോസ്റ്റിന് താഴെ ഒരു വ്യക്തി ഇട്ട കമന്റ്. ഇത് കേട്ട് നൂറിന്‍ വെറുതേയിരുന്നില്ല. 'എങ്കില്‍ അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് അവിടെ കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതേ ഇവിടെ ഇങ്ങനെ... എന്നാണ് താരം കമന്റിലൂടെ മറുപടി പറഞ്ഞത്.
Recommended Video
നൂറിൻ്റെ വീഡിയോ കാണാം


Click it and Unblock the Notifications











