അസ്വസ്ഥത തോന്നിയപ്പോള്‍ ഡോക്ടറെ കണ്ടിരുന്നു! പ്രശ്നങ്ങളൊന്നുമില്ലെന്ന് നൂറിന്‍ ഷെരീഫ്!
യുവനായികമാരില്‍ പ്രധാനികളിലൊരാളായ നൂറിന്‍ ഷെരീഫിന് പരിക്കേറ്റുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മഞ്ചേരിയില്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത്. മൂക്കിന് ഇടിയേറ്റതിന് ശേഷം കരഞ്ഞുകൊണ്ട് സംസാരിക്കുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് പോലെയുള്ള അത്ര അവശതയോ പരിക്കോയൊന്നും തനിക്കില്ലെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്നത്ര അവശതയില്ല. അസ്വസ്ഥത തോന്നിയപ്പോള്‍ ഡോക്ടറെ കണ്ടിരുന്നുവെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും താരം പറയുന്നു.
താന്‍ സുഖമായിരിക്കുന്നുവെന്നും സദുദ്ദേശത്തോടെ വാര്‍ത്ത ഷെയര്‍ ചെയ്തവരോട് നന്ദി പറയുന്നുവെന്നും നൂറിന്‍ പ്രതികരിച്ചിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സമയത്തെക്കുറിച്ച് വ്യക്തമായി പറയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോന്നുന്നില്ലെന്നും അതുമായി ബന്ധപ്പെടുത്തി സംഘാടകരെ പഴിക്കുന്നത് ശരിയല്ല. ഇടയ്ക്ക് അരമണിക്കൂറൊക്കെ അങ്ങോട്ട് ഇങ്ങോട്ടുമൊക്കെ മാറാറുണ്ട്. കുറച്ചധികം നേരെ കാത്തിരിക്കേണ്ടി വന്നതിനാലാവാം ആളുകള്‍ പ്രകോപിതരായത്.

കുറച്ചധികം ആളുകള്‍ വേദിയിലേക്ക് എത്തട്ടെയെന്നായിരിക്കും കടയുടെ ഉടമ ആഗ്രഹിച്ചിട്ടുണ്ടാവുക. നൂറിന്‍ എത്തുന്നതെന്ന് അറിയിച്ച് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നതും അതിലെ അസ്വസ്ഥതയുമായിരിക്കും ജനങ്ങളെ പ്രകോപിപ്പിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്താനുള്ളത്.


Click it and Unblock the Notifications











