പേളി മാണിയെ കടത്തി വെട്ടുമോ? ശരിക്കും അഡാറ് നായിക നൂറിനാണ്! ബൈക്ക് ഓടിക്കുന്ന നടിയുടെ വീഡിയോ പുറത്ത്
അഡാറ് ലവ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. സിനിമ റിലീസിനെത്തിയതിന് ശേഷമാണ് നൂറിനെ കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. ഇത് മാത്രമല്ല നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും നടിയെ തേടി എത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നൂറിന് ഒത്തിരിയധികം ആരാധകരുണ്ട്. അവര്‍ക്കായി നടി പങ്കുവെച്ചൊരു വീഡിയോ ആണ് തരംഗമാവുന്നത്. എല്ലാവരെയും അതിശയിപ്പിച്ച് കൊണ്ട് ബൈക്ക് ഓടിക്കുന്ന നൂറിനാണ് വീഡിയോയിലുള്ളത്. ചില സ്വപ്‌നങ്ങള്‍ അങ്ങനെ സഫലമാവുകയാണ്.

യമഹ എം ടി 15 ലെ തന്റെ ആദ്യ യാത്രയാണെന്നും അതിന് വേണ്ടി സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായിട്ടും നൂറിന്‍ പറയുന്നു. പുറത്ത് വന്ന വീഡിയോ അതിവഗേമാണ് വൈറലായത്. അഡാറ് ലവിന് ശേഷം ഒമര്‍ ലുലു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായികയായിട്ടെത്തുന്നത് നൂറിനാണ്. പാത്തു വെഡ്സ് ഫ്രീക്കന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
Recommended Video
ഈ സിനിമ പ്രഖ്യാപിച്ചെങ്കിലും ധമാക്ക എന്ന സിനിമയുടെ തിരക്കുകളിലാണ് ഒമര്‍ ലുലു. അതിന് ശേഷമായിരിക്കും നൂറിന്റെ സിനിമയുമായി മുന്നോട്ട് പോവുന്നത്. ഉണ്ണി മുകുന്ദന്റെ നായികയായി ചോക്ലേറ്റ് റീ ലേഡിങ് എന്ന ചിത്രത്തിലും നൂറിന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











