പൃഥ്വിയുടെ ചോക്ലേറ്റാണോ ഈ ചിത്രം? ഉണ്ണി മുകുന്ദന്റെ നായികയായി നൂറിന്‍ ഷെരീഫ്, അഡാറ് ചിത്രം വരുന്നു!
പൃഥ്വിരാജ് നായകനായി അഭിനയിച്ച് 2007 ല്‍ റിലീസിനെത്തിയ ഹിറ്റ് സിനിമയായിരുന്നു ചോക്ലേറ്റ്. സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. ഇപ്രാവിശ്യം പൃഥ്വിരാജിന് പകരം നടന്‍ ഉണ്ണി മുകുന്ദനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു അഡാറ് ലവിലെ നായിക നൂറിന്‍ ഷെരീഫ് നായികയാവുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

ഒരു അഡാറ് ലവ് റിലീസിനെത്തിയതിന് ശേഷം സേതു എട്ടനും നിര്‍മാതാവ് സന്തോഷ് എട്ടനും തന്നെ സിനിമയിലേക്ക് വിളിച്ച കാര്യം നൂറിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അഭിമന്യു എന്ന പേരിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
പൃഥ്വിരാജിന്റെ ചോക്ലേറ്റും ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചോക്ലേറ്റ് റീ ടോള്‍ഡ് എന്ന ചിത്രവും തമ്മില്‍ ഒരു സാമ്യമാണുള്ളത്. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് നായകന്‍ വരുന്നു എന്നതാണത്. അമ്മു എന്ന വേഷത്തിലാണ് നൂറിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. റോമ അവതരിപ്പിച്ച കഥാപാത്രമാണിത്. തന്റെ കഥാപാത്രം കുറച്ച് കോമഡി കൈകാര്യം ചെയ്യുന്നതാണെന്നും നൂറിന്‍ പറയുന്നു.


Click it and Unblock the Notifications