സൂപ്പര്‍ സ്റ്റാറുകളില്‍ നിന്ന് മോശം അനുഭവം, പലരും ഇരപിടിയന്മാര്‍; ഉപദ്രവവും അനാദരവും; നോറ ഫത്തേഹി

കനേഡിയന്‍ ഡാന്‍സറും ഇന്ത്യന്‍ അഭിനേത്രിയുമാണ് നോറ ഫത്തേഹി.ഹിന്ദി മലയാളം തെലുഗു ചിത്രങ്ങളിലാണ് നോറ ഫത്തേഹി കൂടുതലായും അഭിനയിക്കുന്നത്. ഹിന്ദി ചിത്രത്തിലൂടെ തന്നെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കൂടുതല്‍ സിനിമകളിലും ഡാന്‍സ് നമ്പറുകളിലും മറ്റുമായാണ് നോറ പ്രത്യക്ഷപ്പെടാറ്.

മലയാളത്തില്‍ ഡബില്‍ ബാരല്‍, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഇപ്പോഴും സജീവമായി സിനിമാ രംഗത്ത് നില്‍ക്കുന്ന നോറ ബോളിവുഡില്‍ തനിക്കുണ്ടായ മോശം അവസ്ഥയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. രണ്‍വീര്‍ അല്ലഹബാദിയയുടെ പോഡ്കാസ്റ്റില്‍ ആയിരുന്നു നോറ ഫത്തേഹിയുടെ തുറന്നുപറച്ചില്‍.

nora

സിനിമാ മേഖലകളില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടതായി പറയുകയാണ് നോറ ഫത്തേഹി. അതും തന്നെ ഒരിക്കലും മതിക്കാത്ത തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടത് ബോളിവുഡിലെ സൂപ്പര്‍സാറ്റാറുകളില്‍ നിന്നാണെന്നും നോറ പറയുന്നു. ചില സമയത്ത് ചിലരെ കാണുമ്പോള്‍ വളരെ മോശമായി തോന്നും. അവരുടെ ഊര്‍ജവും അവരുടെ ഉദ്ദേശ്യവും ശരിയായിരിക്കില്ല. അവര്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുകയോ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും. അത് അവര്‍ക്ക് വിജയം നേടാന്‍ അതിന് കീഴില്‍ ഒരു സ്ത്രീ വേണമെന്നാണ് അവര്‍ കരുതുന്നത്.

' അവര്‍ നിങ്ങളുടെ പിന്നില്‍ നിന്ന് ഓരോന്ന് പറയും. നിങ്ങള്‍ക്ക് മനസിലാകും എന്താണ് അവര്‍ പറഞ്ഞതെന്ന്. അവര്‍ക്ക് അത്തരത്തില്‍ നില്‍ക്കാന്‍ കഴിയും. അവരെ ആരും പുറത്തു കൊണ്ടുവരികയോ അങ്ങനെ പറയുകയോ ചെയ്യില്ല. ഞാന്‍ പലപ്പോഴും ഇതില്‍ നിന്ന് പലപ്പോഴും അതിജീവിച്ചത് ഭയപ്പെടുത്തി നില്‍ക്കാന്‍ കഴിയുന്നത് കൊണ്ട് മാത്രമാണ്,' നോറ ഫത്തേഹി പറഞ്ഞു.

പക്ഷെ ചിലര്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നും നോറ പറയുന്നു. അവള്‍ക്കെങ്ങനെ പറ്റുന്നു എന്നാണ് ചിലര്‍ ചോദിക്കുക. പലര്‍ക്കും എന്നോട് ദേഷ്യമാണ്. ഞാന്‍ നേരെ ചൊവ്വേ കാര്യങ്ങള്‍ പറയുന്ന ആളാണ്. ഞാന്‍ മറ്റു പെണ്‍കുട്ടികളെ പോലെയല്ല. ആണുങ്ങളായ താരങ്ങളുടെ അടുത്ത് എല്ലാം കേട്ട് സഹിച്ച് നില്‍ക്കാന്‍ ഒന്നും എന്നെ കിട്ടില്ല എന്നും നോറ പറയുന്നു.

താന്‍ സ്വന്തം വീട്ടിലുള്ളവരെ പോലെ തന്നെ അവരോടും തമാശ പറയും. പക്ഷെ പറയേണ്ട കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. പക്ഷെ അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സഹായം ചോദിക്കാവുന്ന ഒരു നല്ല സുഹൃത്ത് കൂടിയായിരിക്കും താന്‍ എപ്പോഴുമെന്നും നോറ പറയുന്നു.

nora

എനിക്ക് മോശമായി എന്തെങ്കിലും തോന്നിക്കഴിഞ്ഞാല്‍ ഓപണ്‍ ആയി പറയും. പക്ഷെ ചിലര്‍ക്ക് അങ്ങനെ പറയുന്നതൊന്നും ഇഷ്ടമല്ല. അവര്‍ക്ക് സ്ത്രീകള്‍ മിണ്ടാതിരിക്കുന്നതാണ് ഇഷ്ടം. ചിലര്‍ നോക്കുന്നത് നിങ്ങള്‍ക്ക് ഇനിയും വര്‍ക്ക് വേണ്ടേ എന്ന തരത്തിലായിരിക്കും. പക്ഷെ തന്റെ അധികാരമൊന്നും താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും നോറ പറയുന്നു.

ആളുകള്‍ നെഗറ്റീവ് ആയ കാര്യങ്ങള്‍ പറഞ്ഞ് തന്റെ സന്തോഷത്തെ കെടുത്തുകയാണ്. ആളുകള്‍ എപ്പോഴും തന്നെക്കുറിച്ച് മോശം പറയുകയാണെന്നും നോറ പറയുന്നു. താരങ്ങളായാലും അല്ലെങ്കിലും അവസാനം അവര്‍ ഇരപിടിയന്മാരാണ്. താന്‍ അതിലൊന്നും പോയി ചാടാറില്ലെന്നും നോറ പറയുന്നു.

More from Filmibeat

Read more about: nora fatehi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X