For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജി വെച്ചവര്‍ എന്തിന് ഭയപ്പെടണം..? കഴിവുള്ളവരുടെ ഭാവിയും അവസരങ്ങളും ഇതോടെ തീരുന്നതല്ല..!

  |

  മലയാള സിനിമാ പ്രവര്‍ത്തകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലിയ വിട്ട് വീഴ്ചയാണ് അമ്മയുടെ ഭാഗത്ത് നിന്നും വന്നിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും നാല് യുവനടിമാരാണ് രാജി വെച്ചത്. ഇവര്‍ക്ക് പിന്തുണയുമായി ജനങ്ങളും രംഗത്തെത്തിയിരുന്നു.

  സോഷ്യല്‍ മീഡിയ വഴി നടിമാര്‍ക്ക് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ രാജിവെച്ചതോടെ നടിമാരുടെ സിനിമാ ഭാവി എന്താവുമെന്ന കാര്യത്തില്‍ ചിലര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമൊന്നുമില്ല. കാരണം സിനിമയില്‍ തങ്ങളുടെ കഴിവ് എന്താണെന്ന് തെളിയിച്ചവരായിരുന്നു പുറത്ത് പോയ നാല് പേരും.

  ഭാവന

  ഭാവന

  കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായിട്ടുള്ള വിവാഹത്തിന് ശേഷം ഭാവന കന്നഡയുടെ മരുമകളായി മാറിയിരിക്കുകയാണ്. നിലവില്‍ മലയാളത്തില്‍ പ്രേജക്ടുകളൊന്നും ഭാവന ഏറ്റെടുത്തിട്ടില്ലെങ്കിലും കന്നഡയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ വിക്രം, മന്‍ജിന ഹനി എന്നിങ്ങനെ ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് സിനിമകളാണ് ഭാവനയുടെ ഉടന്‍ വരാനിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തകരു എന്ന കന്നഡ സിനിമയും റിലീസിനെത്തിയിരുന്നു.

  ഗീതു മോഹന്‍ദാസ്

  ഗീതു മോഹന്‍ദാസ്

  മോഹന്‍ലാലിന്റെ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ഗീതു മോഹന്‍ദാസ്. മലയാള സിനിമയില്‍ സ്വന്തം സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ ഗീതു ഇന്ന് ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. അഭിനയത്തിനൊപ്പം സംവിധാനവും ചെയ്തിരുന്നു. കേള്‍ക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാനത്തിലേക്കും എത്തിയത്. 2009 ല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്യചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് ശേഷം ലയേഴ്‌സ് ഡൈസ് എന്ന സിനിമയും ഗീതുവിന്റെ സംവിധാനത്തിലെത്തിയിരുന്നു. നിലവില്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയാണ് വരാനിരിക്കുന്നത്.

  രമ്യ നമ്പീശന്‍

  രമ്യ നമ്പീശന്‍

  രമ്യ നമ്പീശന്‍ നായികയായി അഭിനയിച്ച സിനിമകളൊന്നും അടുത്ത കാലത്ത് മലയാളത്തില്‍ നിന്നും പുറത്ത് വന്നിരുന്നില്ല. ഇതോടെ നടി ഫീല്‍ഡ് ഔട്ട് ആയി പോയി എന്ന് പറയുന്നവരുമുണ്ടായിരുന്നു. എന്നാല്‍ അന്യഭാഷ ചിത്രങ്ങളിലും നടി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഹണി ബി 2.5 ന് ശേഷം ഈ വര്‍ഷം രണ്ട് മലയാള സിനിമകളാണ് രമ്യയുടെ വരാനിരിക്കുന്നത്. പ്രഭുദേവ നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് സിനിമ മെര്‍ക്കുറിയില്‍ രമ്യ അഭിനയിച്ചിരുന്നു. തമിഴില്‍ രണ്ടും കന്നഡയില്‍ ഒന്നും മലയാളത്തില്‍ രണ്ടുമായി ഈ വര്‍ഷം അഞ്ചോളം സിനിമകളാണ് രമ്യ നമ്പീശനുള്ളത്.

  റിമ കല്ലിങ്കല്‍

  റിമ കല്ലിങ്കല്‍

  സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായ ആഭാസമായിരുന്നു ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ റിമയുടെ സിനിമ. മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമ നേടിയിരുന്നത്. അടുത്തതായി അറബിക്കടലിന്റെ റാണി: ദി മെട്രോ വുമന്‍ എന്ന സിനിമയാണ് റിമയുടേതായി വരാനിരിക്കുന്നത്. ഒരു സിനിമ മാത്രമേ റിമ കരാര്‍ ഒപ്പിട്ടിട്ടുള്ളുവെങ്കിലും സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണ് നടി. ഒരു അവസരത്തിന് വേണ്ടി ഈ നാല് നടിമാര്‍ക്കും ആരെയും സമീപ്പിക്കേണ്ട അവസ്ഥയില്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

  English summary
  Not ending actress carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X